Image

പി.സി.എന്‍.എ.കെ പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് രജിസ്ട്രഷന്‍ കിക്കോഫ് വിജയകരം

നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍) Published on 26 November, 2017
പി.സി.എന്‍.എ.കെ പെന്തക്കോസ്ത്  കോണ്‍ഫ്രന്‍സ് രജിസ്ട്രഷന്‍  കിക്കോഫ് വിജയകരം
 ന്യൂയോര്‍ക്ക്:  2018 ജൂലൈ 5 മുതല്‍ 8 വരെ  ബോസ്റ്റണ്‍ പട്ടണത്തിലുള്ള മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തപ്പെടുന്ന നോര്‍ത്ത്  അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് ആത്മീയ സംഗമമായ പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രമോഷണല്‍ യോഗങ്ങളുടെ കിക്കോഫ് സമ്മേളനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും ന്യൂയോര്‍ക്ക് എല്‍മണ്ട് ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭയില്‍ നവംബര്‍ 19 ഞായറാഴ്ച വൈകിട്ട് 5.30 ന് നടത്തപ്പെട്ടു. പാസ്റ്റര്‍ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ച സമ്മേളന ത്തില്‍,  മുന്‍ പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ നിരവധി ഭാരവാഹികളെ കൂടാതെ വിവിധ സഭാ ശുശ്രൂഷകന്മാരും വിശ്വാസി പ്രതിനിധി കളും, നാഷണല്‍  ലോക്കല്‍ തലത്തിലുള്ള ഭാരവാഹികളും പങ്കെടുത്തത്  ശ്രദ്ധേയമായി.

    

    കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുള, നാഷണല്‍  സെക്രട്ടറി വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബാബുക്കുട്ടി ജോര്‍ജ്, യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി തോമസ്, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍ തുടങ്ങിയവര്‍ കോണ്‍ഫ്രന്‍ സിന്റെ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെകുറിച്ച്  വിശദീകരിക്കുകയും, ചിന്താവിഷയം അവതരിപ്പിക്കുകയും ചെയ്തു.

    

    രജിസ്‌ട്രേഷന്‍ കിക്കോഫ് വേദിയില്‍ കോണ്‍ഫ്രന്‍സിന്റെ മുഖപത്രമായ 'പി.സി.എന്‍.എ.കെ വോയ്‌സ്' ന്യൂസ് ലെറ്റര്‍ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് പാസ്റ്റര്‍ ബാബു തോമസിന് നല്‍കി പ്രകാശനം ചെയ്തു. പി.സി.എന്‍.എ.കെ സ്‌റ്റേറ്റ് പ്രതിനിധികളായ പാസ്റ്റര്‍ ജോണിക്കുട്ടി വര്‍ഗീസും, ബ്രദര്‍ സോണി വര്‍ഗീസും സമ്മേളനത്തിന് നേത്യത്വം നല്‍കി. നാഷണല്‍ മ്യൂസിക് കോര്‍ഡിനേറ്റര്‍ പ്രിന്‍സ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്ടീം  ശ്രുതിമധുരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. ഡാളസ് സിഗ്മ ട്രാവല്‍സ് ഉടമ സണ്ണി ജോസഫാണ് കോണ്‍ഫ്രന്‍സ് മെഗാ സ്‌പോണ്‍സര്‍. ചര്‍ച്ച് സ്‌പോണ്‍സര്‍ഷിപ്പ് ഉത്ഘാടനം ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ വില്‍സണ്‍ വര്‍ക്കിയും ഗോള്‍ഡ് പ്ലസ് സ്‌പോണ്‍സര്‍ഷിപ്പ്  ക്രിയേറ്റീവ് കണ്‍സ്ട്രക്ഷനുവേണ്ടി ജോര്‍ജ് മത്തായിയും ഭാരവാഹികള്‍ക്ക്   നല്‍കി നിര്‍വ്വഹിച്ചു.


    പാസ്റ്റര്‍മാരായ ജോയി.പിഉമ്മന്‍, കെ.പി.ടെറ്റസ്, കെ.വി.ഏബ്രഹാം, മോനി മാത്യു, ബെഞ്ചമിന്‍ തോമസ്, വില്‍സണ്‍ ജോസ്, ഡോ. ജോമോന്‍ കെ. ജോര്‍ജ്, തോമസ് കിടങ്ങാലില്‍, തോമസ് കുര്യന്‍,  സിസില്‍ മാത്യൂ, ജോണ്‍ ജോണ്‍സണ്‍, ജെയിംസ് ഏബ്രഹാം, കുഞ്ഞുമോന്‍ ശാമുവേല്‍, തോമസ് വര്‍ഗീസ്, വര്‍ഗീസ് ഫിലിപ്പ്, ജോമോന്‍ ഗീവര്‍ഗീസ്, സജി തട്ടയില്‍, ഫിലിപ്പ് ഡാനിയേല്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.

    

    ഡിസംബര്‍ മാസത്തിലെ പ്രമോഷണല്‍ യോഗങ്ങള്‍ക്ക് രണ്ടാം തീയതി ശനിയാഴ്ച കാനഡയില്‍ തുടക്കമാകും. ടൊറന്റോ സയോണ്‍ ഗോസ്പല്‍ അസംബ്ലിയില്‍ വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തില്‍ സ്‌റ്റേറ്റ് പ്രതിനിധി ബിജു സാം നേത്യത്വം നല്‍കും. പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സില്‍ സംബദ്ധിക്കുവാന്‍  ആഗ്രഹിക്കുന്ന, കാനഡയിലും പരിസര പ്രദേശങ്ങളിലുമുള്ള സഭാ വിശ്വാസികള്‍ യോഗത്തില്‍ പങ്കെടുത്ത് സൗജന്യ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ റിസര്‍വ്വ് ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

    

    പലതരത്തിലും പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഈ കോണ്‍ഫ്രന്‍സ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതുമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ബോസ്റ്റണ്‍ സ്പ്രിങ്ങ് ഫീല്‍ഡിലു ള്ള പ്രസിദ്ധമായ മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് 36 മത് പി.സി.എന്‍.എ.കെ സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസഭക്ഷണ യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കു ന്നതിനായി നാഷണല്‍  ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു.


    നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പങ്കെടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും  ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും  www.pcnak2018.org    

   
പി.സി.എന്‍.എ.കെ പെന്തക്കോസ്ത്  കോണ്‍ഫ്രന്‍സ് രജിസ്ട്രഷന്‍  കിക്കോഫ് വിജയകരംപി.സി.എന്‍.എ.കെ പെന്തക്കോസ്ത്  കോണ്‍ഫ്രന്‍സ് രജിസ്ട്രഷന്‍  കിക്കോഫ് വിജയകരംപി.സി.എന്‍.എ.കെ പെന്തക്കോസ്ത്  കോണ്‍ഫ്രന്‍സ് രജിസ്ട്രഷന്‍  കിക്കോഫ് വിജയകരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക