Image

ദിവ്യാ ഉണ്ണിയുടെ 'വന്ദേ ജനനി (എ ട്രിബ്യു ട്ട് ടു മദര്‍ഹുഡ് )' ഏപ്രില്‍ മാസം മൂതല്‍ അമേരിക്കയിലും കാനഡയിലും

ഇടിക്കുള ജോസഫ് Published on 27 November, 2017
ദിവ്യാ ഉണ്ണിയുടെ 'വന്ദേ ജനനി (എ ട്രിബ്യു ട്ട് ടു മദര്‍ഹുഡ് )'  ഏപ്രില്‍ മാസം മൂതല്‍ അമേരിക്കയിലും കാനഡയിലും
ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളിയുടെ കലാസ്വാദന ശൈലി തിരിച്ചറിഞ്ഞു കൊണ്ട് സ്റ്റാര്‍ എന്റെര്‍റ്റൈന്‍മെന്റും ആല്‍ബെര്‍ട്ട ലിമിറ്റഡും ചേര്‍ന്ന് അമേരിക്കയിലും കാനഡയിലുമായി 40 തോളം  വേദികളില്‍ രമേഷ് പിഷാരടിയും, രമ്യ നമ്പീശനും, എം ജി ശ്രീകുമാറും, സിത്താര കൃഷ്ണകുമാറും, രഞ്ജിനി ജോസും ഒക്കെ ഒത്തു ചേര്‍ന്ന്  നിറഞ്ഞാടിയ  ട്രിബ്യുട്ട്  ടു മോഹന്‍ലാല്‍, സ്‌നേഹ സംഗീതം എന്നീ ഐതിഹാസിക വിജയങ്ങള്‍ക്ക് ശേഷം 2018 ഏപ്രില്‍ മാസം മൂതല്‍  മലയാള സിനിമയിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിയും സംഘവും ചേര്‍ന്നൊരുക്കുന്ന  'വന്ദേ ജനനി ( എ  ട്രിബ്യു ട്ട്  ടു മദര്‍ഹുഡ് )' എന്ന പ്രൊഡക്ഷനുമായി അമേരിക്കയിലും കാനഡയിലും സന്ദര്‍ശനത്തിനൊരുങ്ങുന്നു.

ഭാരതത്തിന്റെ പൈതൃകങ്ങളായ  പുരാണ കഥകളിലെ, ലോകത്തിനു തന്നെ വീരോജ്വലമായ  മാതൃകയായി മാറിയ  അനേകം അമ്മമനസുകളുടെ മുന്നില്‍ പ്രണാമമര്‍പ്പിക്കുന്ന ഈ സംഗീത  നൃത്ത ശില്‍പം പുരാണങ്ങളിലെ താരപരിവേഷം നിറഞ്ഞ അമ്മമാരുടെ ചരിത്ര  കഥകള്‍ പുതു തലമുറയ്ക്കായി വേദിയിലെത്തിക്കുകയാണ്.
കേരളത്തിലെ പ്രമുഖ നര്‍ത്തകിമാരും കൊറിയോഗ്രാഫേഴ്‌സും അടങ്ങുന്ന ഒരു വലിയ സംഘവും ഈ സംഗീത നൃത്ത ശില്‍പം അരങ്ങിലെത്തിക്കുവാന്‍ ദിവ്യാ ഉണ്ണിയോടൊപ്പം ഉണ്ട്.

മലയാളത്തിലെ  സൂപ്പര്‍ സ്റ്റാറുകളടക്കം എല്ലാ മുന്‍നിര താരങ്ങളോടുമൊപ്പം ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുള്ള, നൃത്തത്തില്‍  ഉപരിപഠനത്തില്‍  ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ദിവ്യാ ഉണ്ണി ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും  തെന്നിന്ത്യന്‍ സിനിമാ  രംഗത്ത്  തിരിച്ചെത്തുകയാണ്,   ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും  നിറകുടങ്ങളായ പുരാണത്തിലെ അമ്മമാരെ കുറിച്ച് വളരെ നാളുകളായി തന്റെ മനസ്സിലുണ്ടായിരുന്ന ഒരു വലിയ  സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ പ്രൊഡക്ഷന്‍ എന്നും നിങ്ങള്‍ക്ക് ഇതൊരു നവ്യാനുഭവം ആയിരിക്കുമെന്നും ഇത് ഒരു വന്‍ വിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും  ദിവ്യ ഉണ്ണി പ്രത്യാശ പ്രകടിപ്പിച്ചു.

സ്ഥിരം സ്‌റ്റേജ് ഷോകളില്‍ നിന്നും വ്യതസ്തമായി ഒരു പുതിയ കണ്‍സെപ്റ്റ് പ്രൊഡക്ഷനുമായിട്ടാണ്  തങ്ങള്‍ ഇത്തവണയും നിങ്ങളിലേക്കെത്തുന്നതെന്ന്  ബഡ്ജറ്റ്  സ്‌റ്റേജ് ഷോകളുടെ ശില്പികളായ ഇടിക്കുളയും ക്രിസിനും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിയ്കുക.

 
ജോസഫ് ഇടിക്കുള 2014215303,

ക്രിസിന്‍ പൈനാടത്ത് : 4036195005

ജേക്കബ്   വര്‍ഗീസ് : 567698 STAR (7827)

or visit http://www.starentertainment.world/

ദിവ്യാ ഉണ്ണിയുടെ 'വന്ദേ ജനനി (എ ട്രിബ്യു ട്ട് ടു മദര്‍ഹുഡ് )'  ഏപ്രില്‍ മാസം മൂതല്‍ അമേരിക്കയിലും കാനഡയിലും
ദിവ്യാ ഉണ്ണിയുടെ 'വന്ദേ ജനനി (എ ട്രിബ്യു ട്ട് ടു മദര്‍ഹുഡ് )'  ഏപ്രില്‍ മാസം മൂതല്‍ അമേരിക്കയിലും കാനഡയിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക