Image

വിനീത്‌ ശ്രീനിവാസന്‍ ചിത്രം 'ആന അലറലോടലറല്‍'ലെ ഗാനങ്ങള്‍ മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു

Published on 27 November, 2017
വിനീത്‌ ശ്രീനിവാസന്‍ ചിത്രം 'ആന അലറലോടലറല്‍'ലെ ഗാനങ്ങള്‍ മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു
 കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബലായ മ്യൂസിക്‌247, ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തുന്ന വിനീത്‌ ശ്രീനിവാസന്‍ ചിത്രം 'ആന അലറലോടലറല്‍'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. ചിത്രത്തിലെ അഞ്ചു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത്‌ ഷാന്‍ റഹ്‌മാനാണ്‌. വിനീത്‌ ശ്രീനിവാസനും മനു മഞ്‌ജിത്തും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്‌ ചടങ്ങ്‌ കൊച്ചിയില്‍ വച്ച്‌ നടന്നു. വിനീത്‌ ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍, അനു സിതാര, തെസ്‌നി ഖാന്‍, ഗായകരായ സച്ചിന്‍ ബാലു, ശ്രേയ ജയദീപ്‌, ഗൗരി ലക്ഷ്‌മി, ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശരത്‌ ബാലന്‍, ചിത്രത്തിന്റെ സംവിധായകന്‍ ദിലീപ്‌ മേനോന്‍, ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ സിബി തോട്ടുപുറം, മ്യൂസിക്‌247ന്റെ ഹെഡ്‌ ഓഫ്‌ ഒപറേഷന്‍സ്‌ സൈദ്‌ സമീര്‍ തുടങ്ങിയവരും മറ്റു അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. ശേഖരാ
പാടിയത്‌: വിധു പ്രതാപ്‌ & ശ്രേയ ജയദീപ്‌
ഗാനരചന: മനു മന്‍ജിത്‌
സംഗീതം: ഷാന്‍ റഹ്‌മാന്‍

2. സുന്നത്ത്‌ കല്യാണം
പാടിയത്‌: മിഥുന്‍ ജയരാജ്‌ & ഗൗരി ലക്ഷ്‌മി
ഗാനരചന: വിനീത്‌ ശ്രീനിവാസന്‍
സംഗീതം: ഷാന്‍ റഹ്‌മാന്‍

3. നീയും ഞാനും
പാടിയത്‌: സച്ചിന്‍ ബാലു
ഗാനരചന: വിനീത്‌ ശ്രീനിവാസന്‍
സംഗീതം: ഷാന്‍ റഹ്‌മാന്‍

4. സ്‌തോത്രം
പാടിയത്‌: ബിജു ജെയിംസ്‌
ഗാനരചന: മനു മന്‍ജിത്‌
സംഗീതം: ഷാന്‍ റഹ്‌മാന്‍

5. ശാന്തി
പാടിയത്‌: വിനീത്‌ ശ്രീനിവാസന്‍
ഗാനരചന: മനു മന്‍ജിത്‌
സംഗീതം: ഷാന്‍ റഹ്‌മാന്‍

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=hYi3bFwwgN0

ശരത്‌ ബാലന്റെ തിരക്കഥയില്‍ നവാഗതനായ ദിലീപ്‌ മേനോന്‍ സംവിധാനം നിര്‍വഹിച്ച 'ആന അലറലോടലറല്‍' എന്ന ചിത്രത്തില്‍ വിനീത്‌ ശ്രീനിവാസന്‍, അനു സിതാര, സുരാജ്‌ വെഞ്ഞാറമൂട്‌, തെസ്‌നി ഖാന്‍, മാമുക്കോയ എന്നിവരാണ്‌ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്‌. ഛായാഗ്രഹണം ദീപു എസ്‌ ഉണ്ണിയും ചിത്രസംയോജനം മനോജുമാണ്‌ നിര്‍വഹിച്ചിരിക്കുന്നു. പോയട്രി ഫിലിം ഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവീസ്‌ സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌. 
വിനീത്‌ ശ്രീനിവാസന്‍ ചിത്രം 'ആന അലറലോടലറല്‍'ലെ ഗാനങ്ങള്‍ മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക