Image

മാര്‍ മൂലക്കാട്ട് തിരിതെളിച്ചു; ക്‌നാനായ സെന്റര്‍ ഇനി ചിക്കാഗോയ്ക്ക് സ്വന്തം

ജോണിക്കുുട്ടി പിള്ളവീട്ടില്‍ Published on 27 November, 2017
മാര്‍ മൂലക്കാട്ട് തിരിതെളിച്ചു; ക്‌നാനായ സെന്റര്‍ ഇനി ചിക്കാഗോയ്ക്ക് സ്വന്തം
ചിക്കാഗോ : ചിക്കാഗോ കെ സി എസ് സ്വന്തമാക്കിയ ലോക ക്‌നാനായ സമുദായത്തിന് മാതൃകയായ പുതിയ ക്‌നാനായ സെന്റര്‍ കോട്ടയം അതിരൂപതാ മെത്രപ്പോലീത്താ വെഞ്ചരിച്ച് ഉത്ഘാടനം നിര്‍വഹിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്‌നാനായ ജനത ചിക്കാഗോയില്‍ അഭിമാനപൂരിതരായി.
ഞായറാഴ്ച വൈകുന്നേരം 7 30 ന് ചെണ്ട മേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി ബിനു പൂത്തുറയില്‍ ബൊക്കെ നല്‍കി മൂലക്കാട്ട് പിതാവിനെ സ്വീകരിച്ചു .. ഫാ തോമസ് മുളവനാല്‍, ഫാ എബ്രഹാം മുതോലത്ത്, ഫാ ബോബന്‍ വട്ടംപുറം ,എന്നിവരുടെ സാന്നിദ്യത്തില്‍ അഭി:മാത്യു മൂലക്കാട്ട് പിതാവ് ക്‌നാനായ സെന്റര്‍ വെഞ്ചരിച്ചു. പിന്നീട് കെ സി എസ് പ്രസിഡന്റ് ബിനു പൂത്തുറയുടെ അദ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ അഭി : മാത്യു മൂലക്കാട്ട് പിതാവ് ക്‌നാനായ സെന്റര്‍ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഫാ എബ്രഹാം മുത്തോലത്ത് ആമുഖ പ്രഭാഷണംവും , ഫാ തോമസ് മുളവനാല്‍ , മേയമ്മ വെട്ടിക്കാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സാജു കണ്ണമ്പള്ളി സ്വാഗതവും , ഷിബു മുളയാനിക്കുന്നേല്‍ നന്ദിയും അര്‍പ്പിച്ചു. ജോണിക്കുട്ടി പിള്ളവീട്ടില്‍ , സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി അഭി : മൂലക്കാട്ട് പിതാവ് ക്‌നാനായ സെന്റര്‍ ഉത്ഘാടനം ചെയ്തപ്പോള്‍ ക്‌നാനായ സമുദായത്തിന്റെ തനിമയും ഒരുമയും ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ കരഘോഷത്തോടെ ക്‌നാനായ ജനത ക്‌നാനായ സെന്ററിനെ നെഞ്ചിലേറ്റി . ഉയര്‍ന്ന തുകകള്‍ സംഭാവനയായി നല്‍കിയ ജോയി നെടിയകാല , സിറിയക് കൂവക്കാട്ടില്‍, സൈബു പതിയില്‍, ജോണ്‍ പുതുശേരില്‍, ഡോ :മാത്യു തുരുനെല്ലിപ്പറമ്പില്‍, ബിനു പൂത്തുറയില്‍ എന്നിവരെ പ്രേത്യകം ആദരിച്ചു.

ക്‌നാനായ സമുദായത്തിന്റെ തനതായ സ്‌നേഹവിരുന്നോടെ ഉത്ഘാടന ചടങ്ങുകള്‍ അവസാനിച്ചു. അഞ്ഞൂറോളം ആളുകള്‍ വെഞ്ചരിപ്പ് കര്‍മ്മത്തിലും ഉത്ഘാടന ചടങ്ങിലും സംബന്ധിച്ചു .

റിപ്പോര്‍ട്ട് : ജോണിക്കുുട്ടി പിള്ളവീട്ടില്‍
മാര്‍ മൂലക്കാട്ട് തിരിതെളിച്ചു; ക്‌നാനായ സെന്റര്‍ ഇനി ചിക്കാഗോയ്ക്ക് സ്വന്തം മാര്‍ മൂലക്കാട്ട് തിരിതെളിച്ചു; ക്‌നാനായ സെന്റര്‍ ഇനി ചിക്കാഗോയ്ക്ക് സ്വന്തം മാര്‍ മൂലക്കാട്ട് തിരിതെളിച്ചു; ക്‌നാനായ സെന്റര്‍ ഇനി ചിക്കാഗോയ്ക്ക് സ്വന്തം മാര്‍ മൂലക്കാട്ട് തിരിതെളിച്ചു; ക്‌നാനായ സെന്റര്‍ ഇനി ചിക്കാഗോയ്ക്ക് സ്വന്തം മാര്‍ മൂലക്കാട്ട് തിരിതെളിച്ചു; ക്‌നാനായ സെന്റര്‍ ഇനി ചിക്കാഗോയ്ക്ക് സ്വന്തം മാര്‍ മൂലക്കാട്ട് തിരിതെളിച്ചു; ക്‌നാനായ സെന്റര്‍ ഇനി ചിക്കാഗോയ്ക്ക് സ്വന്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക