Image

കമാല്‍ ആര്‍ ഖാന്‍ വീണ്ടും ട്വിറ്ററില്‍!

Published on 27 November, 2017
കമാല്‍ ആര്‍ ഖാന്‍ വീണ്ടും ട്വിറ്ററില്‍!
വിവാദ നായകന്‍   കമാല്‍ ആര്‍ ഖാന്‍ ഒരു മാസത്തിന് ശേഷം ട്വിറ്ററില്‍ തിരിച്ചെത്തി. തന്റെ  അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നില്‍ ആമിര്‍ ഖാന്‍,സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരാണെന്നാണ് തന്റെ പുതിയ അക്കൗണ്ടില്‍ ഇട്ട ട്വീറ്റില്‍ കമാല്‍ ആരോപിക്കുന്നത്. അവര്‍ അഭിനയിക്കുന്ന ചിത്രങ്ങളെ താന്‍ വിമര്‍ശിക്കുന്നത് നിയന്ത്രിക്കുന്നതിനാണത്രെ ഖാന്‍മാര്‍ അങ്ങനെ ചെയ്തത്. താന്‍ ജനങ്ങളെ മോശം ചിത്രങ്ങളില്‍ നിന്നും രക്ഷിക്കുകയാണെന്നും, ഖാന്‍മാരാണ് ചവറ് പടങ്ങള്‍ ചെയ്യുന്നത് നിര്‍ത്തേണ്ടതെന്നും കമാല്‍ പറയുന്നു.രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മണ്ടന്‍മാരായ നിരൂപകരെ ഇല്ലാതാക്കുമെന്ന് ഷാരൂഖ് ഖാന്‍ ഒരു മുതിര്‍ന്ന സംവിധായകനോട് പറഞ്ഞെന്നും ആരാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാവുകയെന്ന് കാണാമെന്നുമാണ് കമാലിന്റെ മറ്റൊരു ട്വീറ്റ്.

കഴിഞ്ഞ ഒക്‌ടോബര്‍ 18 നാണ് ട്വിറ്റര്‍ കമാല്‍ ഖാന്റെ അക്കൗണ്ട് നീക്കം ചെയ്തത്. കമാല്‍ ഖാന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. നീക്കം ചെയ്ത ദിവസം നിരവധിപേര്‍ മറുപടി പോസ്റ്റുമായി ട്വിറ്ററില്‍ ആഘോഷിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക