Image

മെര്‍സല്‍ കേരളത്തില്‍ നിന്ന് നേടിയത്

Published on 27 November, 2017
മെര്‍സല്‍ കേരളത്തില്‍ നിന്ന് നേടിയത്

2017ലെ കേരള ബോക്‌സ്ഓഫിസിലെ ടോപ് 10 പട്ടികയില്‍ തമിഴ് ചിത്രം മെര്‍സല്‍ സ്ഥാനമുറപ്പിച്ചു. ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ കേരളത്തില്‍ നിന്നു നേടിയ രണ്ടാമത്തെ അന്യഭാഷ ചിത്രമെന്ന റെക്കോഡും ആറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം നേടിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ 6 കോടിക്കടുത്ത് കളക്ഷന്‍ നേടിയ ചിത്രം പിന്നീടുള്ള ദിവസങ്ങളിലും മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്.

3 ദിവസത്തില്‍ 10 കോടിയും ഒരാഴ്ചയില്‍ 15 കോടിയും കളക്ഷന്‍ നേടാന്‍ ഈ തമിഴ് ചിത്രത്തിനായി.  23.47 കോടി രൂപ ചിത്രം കേരള ബോക്‌സ് ഓഫിസില്‍ നിന്ന് ഇതിനകം നേടിയിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക