Image

സിനിമയില്‍ പ്രതിഫലത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവ് ; തുറന്നടിച്ച് റിമ കല്ലിങ്കല്‍

Published on 27 November, 2017
സിനിമയില്‍ പ്രതിഫലത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവ് ; തുറന്നടിച്ച് റിമ കല്ലിങ്കല്‍

സ്ത്രീവിവേചനം തൊഴിലിടങ്ങളില്‍ വരെ കാണാന്‍ സാധിക്കുമെന്ന് റിമാ കല്ലിങ്കല്‍. ‘ആണ്‍പെണ്‍ വകതിരിവില്ലാതെ ഒരുപോലെ ജോലിചെയ്യുന്ന അവസ്ഥ നാം ജീവിക്കുന്ന ലോകത്തുണ്ട്. ഇവിടെയല്ല. ഇത്തരം ദുരനുഭവങ്ങള്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ മാത്രമേ എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുള്ളൂ. കാരണം സിനിമയില്‍ വന്നകാലം മുതല്‍ കിട്ടേണ്ടതെല്ലാം ഞാന്‍ കൃത്യമായി ചോദിച്ച് വാങ്ങിയിട്ടുണ്ട്. ഞാനും ആസിഫ് അലിയും സിനിമയില്‍ ഒന്നിച്ച് തുടക്കം കുറിച്ചവരാണ്. അവന്‍ ചോദിക്കുന്ന പ്രതിഫലം ഇന്നെനിക്ക് ചോദിക്കാന്‍ കഴിയുന്നില്ല. കിട്ടുന്നില്ല. അതാണ് പ്രധാന വകഭേദം.

സിനിമ എനിക്ക് ഇഷ്ടമുള്ള മേഖലയാണ്. എന്നും അങ്ങനെ ആയിരിക്കും. കരിയറിനായി ജേണലിസവും ഒരു പെര്‍ഫോമറെന്ന നിലയില്‍ ഡാന്‍സെന്ന കലാരൂപവും എനിക്ക് അറിയാം. സിനിമയില്‍ വരുന്നതിന് നാല് വര്‍ഷം മുന്‍പ് ഒരു ഇന്റര്‍നാഷ്ണല്‍ ഡാന്‍സ് കമ്ബനിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി പലനാടുകളിലും പോയിട്ടുണ്ട്. ഈ കലാരൂപത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ ഇറങ്ങി പുറപ്പെട്ടതാണ്. എന്നു കരുതി ആത്മാവ് വില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. ശക്തമായ നിലപാട് എടുക്കണമെന്ന് മാത്രമാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളൂ. മനസ്സിലുള്ളത് തുറന്നു പറയണം. വിട്ടുവീഴ്ച ചെയ്താല്‍ വ്യക്തിത്വം നഷ്ടമാകും’ റിമ നയം വ്യക്തമാക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക