Image

പത്മാവതി വിവാദങ്ങള്‍ തന്നെയും ബാധിയ്ക്കുമോ എന്ന പേടിയില്‍ അജയ് ദേവ്ഗണ്‍

Published on 27 November, 2017
പത്മാവതി വിവാദങ്ങള്‍ തന്നെയും ബാധിയ്ക്കുമോ എന്ന പേടിയില്‍ അജയ് ദേവ്ഗണ്‍

തന്റെ പുതിയ ചിത്രമായ ഠാണാജി ദി അണ്‍സങ് വാരിയറില്‍ മറാത്തി രാജവംശത്തിന്റെ സേനാനായകനായ ഠാണാജി മാലുസരേയുടെ ജീവിതം വെള്ളിത്തിരയിലവതരിപ്പിക്കാനൊരുങ്ങുകയാണ് അജയ് ദേവ്ഗണ്‍.  എന്നാല്‍, പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങളും അതിന്റെ അനന്തരഫലങ്ങളും തന്റെ സിനിമയെയും ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഠാണാജി എന്ന ചിത്രം മറാത്ത രാജവംശത്തിന്റെ പടനായകനായ മാലുസരേയുടെ ജീവിതമാണ് പറയാനുദ്ദേശിക്കുന്നത്. പ്രതാപ്ഗഡ് യുദ്ധത്തില്‍ കൊല്ലപ്പെട്ട ധീര യോദ്ധാവാണ് മാലുസരേ. പത്മാവതി നിര്‍മിക്കുന്ന വിയാകോം തന്നെയാണ് ഠാണാജിയും നിര്‍മിക്കുന്നത്. അതുകൊണ്ട് തന്നെ ചില കാര്യങ്ങളില്‍ അവര്‍ കടുംപിടുത്തത്തിന് മുതിരുന്നുമുണ്ട്. തിരക്കഥയില്‍ ഒരു പിഴവ് പോലും വരരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. ഠാണാജി ദി അണ്‍സങ് വാരിയര്‍ 2019 ലാണ് പൂര്‍ത്തിയാവുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക