Image

ബാഹുബലി സ്റ്റണ്ട് മാസ്റ്റര്‍ മലയാളത്തിലേയ്ക്ക് !

Published on 27 November, 2017
ബാഹുബലി സ്റ്റണ്ട് മാസ്റ്റര്‍ മലയാളത്തിലേയ്ക്ക് !

ബാഹുബലിയ്ക്കായി സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ തായ്‌ലന്‍ഡ് സ്റ്റണ്ട് മാസ്റ്റര്‍ കേച്ച കംപക്‌സി ആദ്യമായി മലയാളത്തില്‍ സംഘട്ടനമൊരുക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന സിനിമയ്ക്കായാണ് കേച്ച സംഘട്ടനമൊരുക്കുന്നത്.

തമിഴ് തെലുങ്ക് – ഹിന്ദി സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിട്ടുള്ള കേച്ചയുടം സംഘവും ജൈക്ക സ്റ്റണ്ട് ടീം എന്നാണ് അറിയപ്പെടുന്നത്. ബാഹുബലി – 2ന്റെ അറുപത് ശതമാനം സംഘട്ടന രംഗങ്ങളും ചിട്ടപ്പെടുത്തിയത് കേച്ചയും സംഘമാണ്. കമലഹാസന്റെ വിശ്വരൂപം പരന്പരയിലും അജിത്തിന്റെ ആരംഭം,? ബില്ല 2,? വിജയ് ചിത്രം തുപ്പാക്കി തുടങ്ങിയവയ്ക്കും സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത് കേച്ചയാണ്.

ബാഹുബലി 2ല്‍ സത്യരാജ് അവതരപ്പിച്ച കട്ടപ്പ എന്ന കഥാപാത്രത്തിന്റെ ഡ്യൂപ്പായി അഭിനയിച്ച സുക്പിയറാണ് കേച്ചയുടെ സംഘത്തിലെ പ്രധാനി. സുക്പിയാം,? യുകച്ചേന്‍,? വാംഗ് പിറോട്ട്,? തിയാന്‍ സുംഗ്‌നാന്‍ എന്നിവര്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചിത്രത്തിലെ 65 പുതുമുഖങ്ങള്‍ക്ക് പരിശീലനം നല്‍കി വരികയാണ്.

ശങ്കര്‍ രാമകൃഷ്ണന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക