Image

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി പൊളിയ്ക്കുമെന്ന് ഉണ്ണി മുകുന്ദന്‍

Published on 27 November, 2017
മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി പൊളിയ്ക്കുമെന്ന് ഉണ്ണി മുകുന്ദന്‍

മമ്മൂട്ടിചിത്രം മാസ്റ്റര്‍ പീസിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് യൂട്യൂബില്‍ റിലീസായത്. ഇതിനകം ഏറ്റവും വേഗത്തില്‍ 1 മില്യണ്‍ കാഴ്ചക്കാരെന്ന റെക്കോഡ് സ്വന്തമാക്കിയ മാസ്റ്റര്‍പീസ് ടീസര്‍ 55,000ഓളം ലൈക്കും നേടിക്കഴിഞ്ഞു. ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും മമ്മുക്കയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സും താന്‍ സ്‌ക്രീനില്‍ കണ്ടെന്നും തിയറ്ററുകളില്‍ വിസിലടിയുടെ ബഹളമാകുമെന്ന് ഉറപ്പാണെന്നും ഉണ്ണി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ഇത് ഗ്രേറ്റ് ഫാദറിനു മുമ്ബ് ആര്യ പറഞ്ഞതിന് സമാനമാണെന്നും ജാക്കിചാനെ ഓര്‍മിപ്പിക്കുന്നതാണെന്നാണ് ആര്യ പറഞ്ഞതെന്നും മമ്മൂട്ടിക്ക് ഇപ്പോള്‍ ആക്ഷന് പരിമിതിയുണ്ടെന്നും ഒരു മോഹന്‍ലാല്‍ ഫാന്‍ കമന്റ് ചെയ്തു.

‘എന്റെ പേര് ഉണ്ണി മുകുന്ദന്‍. ഡിസംബര്‍ 21ന് സിനിമ കണ്ടശേഷം നിങ്ങള്‍ ഇവിടെ മറുപടി തരണം. മമ്മൂട്ടി ആവേശമുയര്‍ത്തുമെന്ന് ഉറപ്പ്. നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കും’ എന്ന് ഉണ്ണി മുകുന്ദന്‍ നേരിട്ടെത്തി മറുപടി നല്‍കി. ഇതോടെ ആവേശത്തിലായിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക