Image

ഓസ്ട്രിയയില്‍ പടുകൂറ്റന്‍ ക്രിസ്തുമസ് മരമുയര്‍ന്നു

Published on 27 November, 2017
ഓസ്ട്രിയയില്‍ പടുകൂറ്റന്‍ ക്രിസ്തുമസ് മരമുയര്‍ന്നു

വിയന്ന: ക്രിസ്തുമസ് കാലമറിയിച്ചുകൊണ്ട് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ പടുകൂറ്റന്‍ ക്രിസ്തുമസ് മരമുയര്‍ന്നു. 18 മീറ്റര്‍ ഉയരമുള്ള ക്രിസ്തുമസ് മരം ക്രെയിന്‍ ഉപയോഗിച്ചാണ് സ്ഥാപിച്ചത്. ഓസ്ട്രിയന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദഗ്ദ്ധരാണ് 80 വര്‍ഷം പഴക്കമുള്ള (സമുദ്ര നിരപ്പില്‍ നിന്നും 900 അടി ഉയരത്തില്‍ വളര്‍ന്ന മരം കണ്ടെത്തി നല്‍കിയത്) ഇനി മരം 1000 ഇക്കോ ഫ്രണ്ട്‌ലി ലെഡ് ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കും.

നവംബര്‍ 18 ന് വൈകുന്നേരം നാലിന് ആഘോഷങ്ങളുടെ ഔദ്യോഗിക പരിപാടികളോടെ ക്രിസ്തുമസ് ട്രീ പ്രകാശിച്ചു തുടങ്ങി. ഇരുപതിനാലാമത് കള്‍ച്ചറല്‍ ക്രിസ്തുമസ് മാര്‍ക്കറ്റ് നവംബര്‍ 18 ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യപ്പെട്ടു. നവംബര്‍ 19 മുതല്‍ ഡിസംബര്‍ 23 വരെ ദിവസവും രാവിലെ 10 മുതല്‍ രാത്രി 9 വരെയും ഡിസംബര്‍ 24 ന് 10 മുതല്‍ വൈകുന്നേരം 4 വരെയും 25നും 26നും 10 മുതല്‍ വൈകുന്നേരം 6 വരെയും മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കും. 

പാലസിനുള്ളിലെ മാര്‍ക്കറ്റുകള്‍ 27 ഡിസംബര്‍ മുതല്‍ ജനുവരി ഒന്നുവരെ 10 മുതല്‍ വൈകുന്നേരം 6 വരെയും പ്രവര്‍ത്തിക്കും. വിയന്ന പാലസിനു മുന്നിലാണ് ക്രിസ്തുമസ് ട്രീ സ്ഥാപിച്ചിരിക്കുന്നത്. 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക