Image

മേഘച്ചെരുവിലെ ഓര്‍മ്മപ്പൂക്കള്‍ പ്രകാശനം ചെയ്തു

Published on 27 November, 2017
മേഘച്ചെരുവിലെ ഓര്‍മ്മപ്പൂക്കള്‍ പ്രകാശനം ചെയ്തു

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ സാംസ്‌കാരിക കലാ പ്രവര്‍ത്തകനും ടോസ്റ്റ് മാസ്റ്ററുമായ സഈദ് ഹമദാനിയുടെ ന്ധമേഘച്ചെരുവിലെ ഓര്‍മ്മപ്പൂക്കള്‍ന്ധ എന്ന കവിതാ സമാഹാരത്തിന്റെ സൗദി തല പ്രകാശനം നടന്നു. എഴുത്തുകാരനും നിരീക്ഷകനുമായ മന്‍സൂര്‍ പള്ളൂര്‍ പുസ്തകത്തിന്റെ കോപ്പി ഡോ. സിന്ധു ബിനുവിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ആലങ്കോട് ലീലാ കൃഷ്ണന്‍ എന്നിവരാണ് കവിതാ സമാഹാരത്തിന് അവതാരിക എഴുതിയത്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം റഷീദ് ഉമര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റിയാസ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ പുസ്തക പരിചയം നിര്‍വഹിച്ചു. 

ഡോ: ടെസി റോണി, രാജു നായിഡു, ഇഖ്ബാല്‍ വെളിയംകോട്, സുമി ശ്രീലാല്‍, ജോണി കൊല്ലംപറന്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.എം നജീബ്, ഷാജി വയനാട്, ഷാജഹാന്‍ എം.കെ, സിറാജുദ്ധീന്‍ കെ, അമീന്‍ വി ചൂനൂര്‍, അന്‍സാര്‍ ആദിക്കാട്, അലി കളത്തിങ്ങല്‍, റഊഫ് ചാവക്കാട്, ഹമീദ് വടകര, പി.മാഹീന്‍ അയ്യൂബ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഷെരീഫ് കൊച്ചി, ജംഷാദ് കണ്ണൂര്‍, സിദ്ധീഖ് ആലുവ, ബിജു പൂതക്കുളം, അമീര്‍ പൊന്നാനി എന്നിവര്‍ നേതൃത്വം നല്‍കി. ഷാജി ഇബ്രാഹീം അവതാരകന്‍ ആയിരുന്നു. ഇബാ ഷെരീഫ്, നുഹ ഷബീര്‍, തന്‍സീറ എന്നിവര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. റഊഫ് ചാവക്കാട്, അഷ്‌റഫ് പാറമ്മല്‍ എന്നിവര്‍ കവിത ആലപിച്ചു. ഷബീര്‍ ചാത്തമംഗലം സ്വാഗതം പറഞ്ഞു. സഈദ് ഹമദാനി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക