Image

കേളിയുടെ 17ാമത് വാര്‍ഷികം ജനുവരി 5ന്; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Published on 27 November, 2017
കേളിയുടെ 17ാമത് വാര്‍ഷികം ജനുവരി 5ന്; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

റിയാദ്: പതിനേഴുവര്‍ഷകാലമായി കലാ സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ റിയാദിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ ഹൃദയത്തിലിടം നേടിയ മുഖ്യധാരാ പ്രവാസി സംഘടനയായ കേളി കലാ സാംസ്‌കാരിക വേദി 17ാം വാര്‍ഷികം ആഘോഷിക്കുന്നു. 

'ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍  കേളി ദിനം 2018' എന്ന ശീര്‍ഷകത്തില്‍ 2018 ജനുവരി അഞ്ച് വെള്ളിയാഴ്ച നടക്കുന്ന വിപുലമായ വാര്‍ഷികാഘോഷപരിപാടികളുടെ ഏകോപനത്തിനായി സംഘാടക സമിതി ഓഫീസ് കഴിഞ്ഞ ദിവസം കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പുര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക സമിതി കണ്‍വീനര്‍ സതീഷ്‌കുമാര്‍, ചെയര്‍മാന്‍ ഷമീര്‍ കുന്നുമ്മല്‍, വിവിധ ഉപസമിതികളുടെ കണ്‍വീനര്‍മാര്‍, കേളി രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍, രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ വവിധ ഏരിയകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. 

ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍ മുഖ്യപ്രായോജകരും, മൊഹന്നദ് ബുക്ക് സ്‌റ്റോര്‍, നോളജ് ടവര്‍ എന്നിവര്‍ സഹപ്രായോജകരുമായ കേളി ദിനം 2018 വാര്‍ഷികാഘോഷ പരിപാടികളില്‍ കേളി അംഗങ്ങളും, കേളി കുടുംബവേദി പ്രവര്‍ത്തകരും അവതരിപ്പിക്കുന്ന വിവിധ കലാ സാംസ്‌കാരിക പരിപാടികളും, സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും ഒരു മുഴുദിന ആഘോഷപരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക