Image

സിനി മാത്യുസിന്റെ ജാമ്യത്തുക ഒരു ലക്ഷം ഡോളറായി കുറച്ചു

Published on 27 November, 2017
സിനി മാത്യുസിന്റെ ജാമ്യത്തുക ഒരു ലക്ഷം ഡോളറായി കുറച്ചു
ഡാലസ്: മരണപ്പെട്ട ഷെറിന്‍ മാത്യുസിന്റെ വളര്‍ത്തമ്മ സിനി മാത്യുസിന്റെ ജാമ്യത്തുക രണ്ടര ലക്ഷത്തില്‍ നിന്ന് ഒരു ലക്ഷം ഡോളറായി കുറച്ചു.

ഡാലസ് കൗണ്ടി ജയിലിലുള്ള സിനി മാത്യുസ് ജാമ്യത്തുക കെട്ടിവച്ച് പുറത്തിറങ്ങിയാലും വീട്ടു തടങ്കലില്‍ തുടരണം. യാത്രാ വിവരങ്ങള്‍ അറിയാന്‍ ഇലക്ടോണിക് മോനിട്ടറിംഗ് ഉപകരണവും ധരിക്കണം. പാസ്‌പോര്‍ട്ട് അധിക്രുതരെഏല്പിക്കണം.

മൂന്നു വയസുകാരി ഷെറിനെ കാണാതായ രാത്രി കുട്ടിയെ തനിയെ വീട്ടില്‍ വിട്ടിട്ട് സിനിയും ഭര്‍ത്തവ് വെസ്ലി മാത്യുസും സ്വന്തം പുത്രിയും ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചിരുന്നു. ഒന്നര മണിക്കൂര്‍ കുട്ടിയെ വീട്ടില്‍ തനിച്ചാക്കി പോയതിനാണു ചൈല്‍ഡ് എന്‍ഡെയ്ഞ്ചര്‍മന്റ് വകുപ്പു പ്രകാരം സിനിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് അഭിഭാഷകനൊപ്പം സിനി പോലീസില്‍ പോയി കീഴടങ്ങുകയായിരുന്നു.

ഒരു വര്‍ഷം ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. സിനി ഇന്ത്യയിലേക്കു സ്ഥലം വിടാന്‍ സാധ്യതയുണ്ടെന്നു ഒരു പോലീസ് ഓഫീസര്‍ കോടതിയില്‍ മൊഴി നല്‍കി. സ്വന്തം കുട്ടിയുടെ പ്രതിരോധ കുത്തിവയ്പിന്റെ വിവരങ്ങള്‍ സിനി ഡോക്ടറോട് ആവശ്യപ്പെട്ടുവെന്നും ആകെ മനം മടുത്ത് നാട്ടിലുള്ള കുടുംബാംഗങ്ങടൊപ്പം നില്‍ക്കാന്‍ പോകാനായി സാധ്യതയുണ്ടെന്നും ഓഫീസര്‍ അറിയിച്ചു. ഇന്ത്യയിലേക്കു പോകാന്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചേക്കാമെന്നും ഓഫീസര്‍ പറഞ്ഞു.

എന്നാല്‍ സിനി ഇന്ത്യിലെക്കു പോകില്ലെന്നു അവരുടെ അഭിഭാഷകന്‍ മൈക്കല്‍ നോള്‍ട്ട് വാദിച്ചു. സ്വന്തം കുട്ടിയെ നാട്ടിലേക്കു വിടുന്നതിനെപ്പറ്റി ആലോചിക്കാനാണു കുത്തിവയ്പിന്റെ വിവരങ്ങള്‍ തേടിയത്. ചൈല്‍ഡ് എണ്ടെയ്ഞ്ചര്‍മെന്റ് കേസില്‍ 500 ഡോളറാണു സാധാരണ ജാമ്യത്തുക എന്നും ഈ കേസില്‍ തുക അതിലും കുറവായിരിക്കണമെന്നു അറ്റോര്‍ണി വാദിച്ചു.

എന്നാല്‍ സിനിക്കെതിരെ പ്രോസിക്യൂഷന്‍ കടുത്ത നിലപാടാണു എടുത്തത്. മൂന്നു വയസുള്ള കുട്ടിയെ തനിയെ വിട്ട് ഭര്‍ത്താവുമൊത്ത് ഡിന്നറിനു പോയ സിനിയുടെ നിലപാട് ക്രൂരമായിരുന്നുവെന്നു അസി. ഡിസ്ട്രിക്ട് അറ്റോര്‍ണി ചൂണ്ടിക്കാട്ടി
എന്തായാലും ഒടുവില്‍ കോടതി തുക ഒരു ലക്ഷം ഡോളറായി കുറക്കുകയായിരുന്നു.

ഇപ്പോള്‍ ഹൂസ്റ്റണില്‍ വെസ്ലിയുടെ ബന്ധുക്കളുടെ പക്കലുള്ള സ്വന്തം കുട്ടിയെ വിട്ടു കിട്ടാന്‍ വെസ്ലിയും സിനിയും നല്‍കിയ കേസ് 29-നു ജൂവനൈല്‍ കോടതി പരിഗണിക്കും.

ഷെറിനെ പരുക്കേല്പിക്കാന്‍ കാരണമായി എന്ന ചാര്‍ജില്‍ ജയിലിലുള്ള വെസ്ലി മാത്യുസിനു ഒരു മില്യന്‍ ഡോളറാണു ജാമ്യത്തുക നിശ്ചയിച്ചിട്ടുള്ളത്.
ഷെറിന്റെ മരണ കാരണം മെഡിക്കല്‍ എക്‌സാമിനര്‍ ഇതു വരെ പുറത്തു വിട്ടിട്ടില്ല.

ഒക്ടോബര്‍ 7-നു പുലര്‍ച്ചെ മൂന്നു മണിക്കാണു ഷെറിനെ അവസാനമായി വെസ്ലി കാണുന്നത്. പാല്‍ കുടിക്കാത്തതിനു ശിക്ഷയായി പുറത്ത് മരത്തിനു ചുവട്ടില്‍ കൊണ്ടു പോയി നിര്‍ത്തി എന്നും 15 മിനിട്ട് കഴിഞ്ഞ് നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നും ആയിരുന്നു വെസ്ലി ആദ്യം മൊഴി നല്‍കിയത്. 

ഒക്ടോബര്‍ 22-നു കുട്ടിയുടെ മ്രുതദേഹം വീടിനടുത്ത് ഒരു കള്‍വര്‍ട്ടില്‍ നിന്നു കിട്ടിയ ശേഷം വെസ്ലി മൊഴി മാറ്റി. പുലര്‍ച്ചെ ഗരജില്‍ വച്ച് കുട്ടിയെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചുവെന്നും അപ്പോള്‍ കുട്ടി വിക്കുകയും ശ്വാസം നിലക്കുകയും ചെയ്തു എന്നുമായിരുന്നു രണ്ടാമത്തെ മൊഴി. 
see also:

RICHARDSON, TEXAS - The bond for Sini Mathews, the adoptive mother of deceased 3-year-old Sherin Mathews, was reduced to $100,000 in a hearing Monday morning.

At the center of the 9 a.m. hearing was testimony regarding whether or not Sini is a flight risk should she bond out of the Richardson city jail.

Richardson police Det. Jules Farmer said the department received information that Sini requested her biological daughter’s shot records last month and they believe she may have planned to fleel to India, possibly with a fake passport.

Sini’s defense attorneys were calling for her bond to be reduced to the typical amount for a child endangerment charge ($500), which Sini faces after it was discovered she and her husband left Sherin home alone in the hours before her disappearance. They argued there were no indications Sini planned to flee or produce a fake passport and if she requested shot records for her daughter, it was so the girl could be taken to stay with family in India but Sini would not follow. The girl is currently staying with family in the Houston area.

Before the judge made her decision, the prosecution did not mince words in closing arguments. 

"This woman is wicked enough to leave a 3-year-old in her house while she and her husband goes to dinner,” said 1st Assistant Mike Snipes with the Dallas District Attorney Office. “That shows a level of depravity in this woman's heart in and of itself."

Her bond had initially been set at $250,000. If she makes bond, she'll be under house arrest with an ankle monitor. Her passport has already been taken from her.

Sherin Mathews went missing on Oct. 7. Her body was found in a culvert a short distance from the family home on Oct. 22. 

Her father, Wesley Mathews, was arrested after her disappearance for abandoning or endangering a child. He was arrested again Oct. 23 when he provided a conflicting statement about Sherin’s disappearance.

Sini Mathews turned herself in on Nov. 16 and has been in police custody since

 http://www.wfaa.com/news/crime/sini-mathews-bond-lowered-to-100k-amid-questions-of-flight-risk/494890528 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക