Image

യോഗി ടിവി യു.എസ്.എയില്‍ പ്രവര്‍ത്തനം തുടങ്ങി.

കനരാഘവന്‍ Published on 27 November, 2017
യോഗി ടിവി യു.എസ്.എയില്‍ പ്രവര്‍ത്തനം തുടങ്ങി.
കേരളത്തിലെ ആദ്യത്തെ ഹൈന്ദവ ആത്മീയ സാംസ്‌കാരിക ചാനലായ ജ്ഞാനയോഗി ടെലിവിഷന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഫ്‌ളോറല്‍ പാര്‍ക്ക് നോര്‍ത്ത് ടൈസന്‍ 5 എന്‍ ടൈസന്‍ അവന്യൂയിലെ ഔട്ട് റീച്ച് ഇന്റര്‍നാഷ്ണല്‍ ഹോളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രമുഖ താന്ത്രിക വേദ പണ്ഡിതന്‍ സൂര്യകാലടി മന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ചാനല്‍ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചാനല്‍ സി.ഇ.ഒ. മില്‍ട്ടണ്‍ ഫ്രാന്‍സിസ് ചടങ്ങില്‍ ചാനലിനെ പരിചയപ്പെടുത്തി.

പ്രമുഖ ജ്യോതിഷ പണ്ഡിതനായ ആചാര്യ സേതുമാധവ്ജി, യോഗി ടിവിയുടെ യു.എസ്.എ.ഓപ്പറേഷന്‍സ് ഹെഡ് സുധാ കര്‍ത്ത എന്നിവര്‍ പ്രസംഗിച്ചു.
അമേരിക്കന്‍ ഹൈന്ദവ സമൂഹത്തിന് ആത്മീയോര്‍ജ്ജം പകരുവാന്‍ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് സൂര്യകാലടി മന ഭട്ടതിരിപ്പാട് പറഞ്ഞു. ഹൈന്ദവര്‍ക്ക് അവരുടെ ആചാര അനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കാന്‍ യോഗി ടിവി നല്‍കുന്ന സഹായം നിസീമമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. കേരളത്തിന്റെ ഹൈന്ദവ ആത്മീയ മണ്ഡലത്തില്‍ ഇതിനകം തരംഗമായിക്കഴിഞ്ഞ യോഗി ടിവി അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിനും അനിഷേധ്യമായ മാര്‍ഗ്ഗദര്‍ശിയായിത്തീരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാനലുമായി സഹകരിച്ച് ഹൈന്ദവ ആത്മീയ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ ഹൈന്ദവ സമൂഹം സജീവമാക്കണമെന്ന് ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു.

ജ്ഞാനയോഗി ടിവി അമേരിക്കയിലെ ഓരോ ഹൈന്ദവ കുടുംബത്തിനും ഏതുസയവും കാണാനുള്ള സാഹചര്യം ഒരുക്കിക്കഴിഞ്ഞതായി ചാനല്‍ സി.ഈ.ഒ. മില്‍ട്ടണ്‍ ഫ്രാന്‍സിസ് പറഞ്ഞു. യപ്പ് ടിവി, ഐ ഫോണ്‍, ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ എന്നിവയിലൂടെ യോഗി ടിവി ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്തെ പ്രമുഖ സംന്യാസി ശ്രേഷ്ഠരായ സദ്ഗുരു ജഗ്ഗിവാസുദേവന്‍, ശ്രീ. ശ്രീ രവിശങ്കര്‍, സ്വാമി രാംബാബ, ബ്രഹ്മകുമാരീസ് തുടങ്ങിയവരുടെ ആത്മീയ പ്രഭാഷണങ്ങള്‍ എന്നിവയ്ക്കു പുറമെ യോഗാഭ്യാസം, ക്ഷേത്രവാര്‍ത്തകള്‍, ലളിതായനം, നാരയണീയം, ക്ഷേത്രകലകള്‍, സപ്താഹങ്ങള്‍, സത്രങ്ങള്‍, ഉപനിഷത്ത്, ഭഗവത്ഗീത, ശങ്കരദര്‍ശനം തുടങ്ങി ഹൈന്ദവ ആത്മീയ സംസ്‌കൃതിയിലെ സമസ്തമേഖലകലും സ്പര്‍ശിക്കുന്ന പരിപാടികള്‍ യോഗീ ടിവിയില്‍ ദിവസേന സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് മില്‍ട്ടണ്‍ ഫ്രാന്‍സിസ് പറഞ്ഞു.

അമേരിക്കയിലെ ഹൈന്ദവരുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരിപാടിയായി യോഗി ടിവിയില്‍ ഉടന്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങുമെന്ന് ചാനല്‍ യു.എസ്.എ. ഓപ്പറേഷന്‍സ് ഹെഡ് സുധാ കര്‍ത്ത പ്രസ്താവിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ചാനലുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചു.

വിവിധ സാമുദായിക നേതാക്കളായ ഗോപിനാഥ് കുറുപ്പ്, ജി.കെ.നായര്‍, ജനാര്‍ദ്ദനന്‍, പാര്‍ത്ഥസാരഥി പിള്ള, ജയചന്ദ്രന്‍, രവീന്ദ്രന്‍, വിനോദ് കെ.ആര്‍.കെ., മധുപിള്ള, സന്ദീപ്, സതീഷ് മേനോന്‍, ജയപ്രകാശ് നായര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

കനകരാഘവന്‍
മീഡിയ കോഡിനേറ്റര്‍

യോഗി ടിവി യു.എസ്.എയില്‍ പ്രവര്‍ത്തനം തുടങ്ങി.
Acharya Sethumadhavji, Milton Francis CEO Yofi TV, Suryakaladi Bhattathiripad.
യോഗി ടിവി യു.എസ്.എയില്‍ പ്രവര്‍ത്തനം തുടങ്ങി.
Suda Kartha USA Operations Head.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക