Image

എക്യൂമെനിക്കല്‍ ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ രണ്ടിന്(12-2-17)

ജോയി ജോസഫ്‌ Published on 28 November, 2017
എക്യൂമെനിക്കല്‍ ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ രണ്ടിന്(12-2-17)
വാഷിംഗ്ടണ്‍ ഡി.സി.:  മേരിലാന്റ്-വെര്‍ജീനിയ, വാഷിംഗ്ടണ്‍ ഡി.സി. ഏരിയായിലെ ക്രൈസ്തവ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ക്രിസത്യന്‍സിന്റെ ഇരുപത്തി ആറാമത് ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ രണ്ടിനു നടത്തുന്നു.

മേരിലാന്റില്‍ സില്‍വര്‍ സ്പ്രിംഗിലുള്ള സതേണ്‍ ഏഷ്യന്‍ അഡ് വെന്റിസ്റ്റ് ചര്‍ച്ചില്‍(2001 റാന്‍ ഡോള്‍ഫ് റോഡ്) ആണ് ആഘോഷം നടത്തുന്നത്.

പതിനാറു വിവിധ സഭാ മെംബര്‍ ചര്‍ച്ചുകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആയിരത്തിലധികം കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന ആഘോഷം ഗൃഹാതുര സ്മരണകളുയര്‍ത്തി, ഒത്തുചേരലിന്റെയും, പരസ്പര സഹകരണത്തിന്റേയും സ്‌നേഹവേദിയായി മാറും.
ശാന്തിയുടേയും സമാധാനത്തിന്റേയും ദൂതനായി ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ യേശുവിന്റെ ജനനം ആഘോഷിക്കുന്ന ഈ സുദിനത്തില്‍, ക്രിസ്തുമസ്സ് സന്ദേശം നല്‍കുവാന്‍ വിശിഷ്ട അതിഥികള്‍ എത്തും.

ഭക്തിനിര്‍ഭരവും, വര്‍ണ്ണാഭവുമായി ഘോഷയാത്രയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. മുത്തുകുടകളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോട വിശിഷ്ട അത്ഥികളേയും, വൈദികരേയും വേദിയിലേക്കാനയിക്കും. തുടര്‍ന്ന് സ്പിരിച്ച്വല്‍ അഡൈ്വസര്‍ ഫാദര്‍ സജി തറയിലിന്റെ നേതൃത്വത്തില്‍ പതിനാറു പള്ളികളെ പ്രതിനിധീകരിച്ചു, പതിനാറു വൈദികര്‍ പങ്കെടുത്ത ആരാധനായോഗത്തിനു ശേഷം, പൊതുസമ്മേളനം.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന ജീവകാരുണ്യനിധി, കേരളത്തിലെ നിര്‍ദ്ധന കുടുംബങ്ങളേയും പാവപ്പെട്ട വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി മെംബര്‍ ചര്‍ച്ചുകള്‍ക്കു നല്‍കും.

പതിനാറു മെംബര്‍ ചര്‍ച്ചുകളില്‍ നിന്നുള്ള മുന്നൂറിലധികം കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന, വര്‍ണ്ണ ശബളമായ കലാപരിപാടികള്‍, ക്രിസ്തുവിന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന സ്‌കിറ്റും, ഡാന്‍സും അവതരിപ്പിക്കുന്നതിനോടൊപ്പം ഗായകസംഘങ്ങള്‍ ക്രിസ്തുമസ്സ് ഗാനങ്ങള്‍ ആലപിക്കും.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സ്(ECKC) ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ Live ആയി ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ.ചെറിയാന്‍ സാമുവേല്‍ അറിയിച്ചു.

Live ആയി കാണുവാന്‍ www.sasdac.org, You Tube Channel: Sasdac Church
ആഘോഷങ്ങള്‍ക്കുശേഷം സ്‌നേഹവിരുന്നും ഒരുക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: ECKC പ്രസിഡന്റ് ഡോ.ചെറിയാന്‍ സാമുവേല്‍-703-901-5850


എക്യൂമെനിക്കല്‍ ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ രണ്ടിന്(12-2-17)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക