Image

വേള്‍ഡ് മലയാളി കൌണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് ചെയര്‍മാന്‍ മാത്യൂസ് എബ്രഹാമിന് ഡാലസില്‍ സ്വീകരണം നല്‍കി.

പി.സി.മാത്യു Published on 28 November, 2017
വേള്‍ഡ് മലയാളി കൌണ്‍സില്‍ ചിക്കാഗോ  പ്രൊവിന്‍സ് ചെയര്‍മാന്‍ മാത്യൂസ് എബ്രഹാമിന്  ഡാലസില്‍ സ്വീകരണം നല്‍കി.
ഡാളസ് : വേള്‍ഡ് മലയാളി കൌണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ്‌നു ചെയര്‍മാന്‍ മാത്യൂസ് എബ്രഹാമിന് ഡാളസ് സാന്ദര്‍ശനവേളയില്‍ ഡാളസിലെ ഡബ്ല്യൂ. എം. സി. ഭാരവാഹികള്‍ ഊഷ്മള സ്വീകരണം നല്‍കി.

സ്വകാര്യ സന്ദര്‍ശനത്തിനായി എത്തിയ ശ്രീ എബ്രഹാമിന് ഇന്ത്യ ഗാര്‍ഡനില്‍ റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്ഗീസ് കയ്യാലക്കകത്തിന്റെ  അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് സ്വീകരണം നല്‍കിയത്. ലോകത്തിലെ തന്നെ ഒരു വലിയ നെറ്റ്‌വര്‍ക്ക് സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്ന് ശ്രീ മാത്യൂസ് പ്രതികരിച്ചു. അതോടൊപ്പം ഡാലസില്‍ നല്‍കിയ സ്വീകരണത്തിന് താന്‍ നന്ദി യുള്ളവനായിരിക്കുന്നുവെന്നും ചിക്കാഗോ പ്രോവിന്‌സിനു ഊര്‍ജം പകര്‍ന്നു മുന്‍പോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ചെറുപ്പക്കാര്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഡബ്ല്യൂ. എം. സി. ഒരു മാതൃകയായിരിക്കണമെന്നും പുതിയ തലമുറയെ സംഘടനയിലേക്കു ആകര്ഷിക്കണമെന്നും  ബിസിനസ് ഫോറത്തിനെ പ്രതിനിധാനം ചെയ്തുകൊണ്ട് ശ്രീ ജോണ്‍സന്‍ ഉമ്മന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞൂ.  റീജിയന്‍ പ്രസിഡണ്ട് പി. സി. മാത്യു, ഷാജി നീരക്കല്‍, ഷേര്‍ളി ഷാജി, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് എബ്രഹാം, ചെയര്‍മാന്‍, തോമസ് ചെല്ലെത്തു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ ജേക്കബ് ഏബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു.



വേള്‍ഡ് മലയാളി കൌണ്‍സില്‍ ചിക്കാഗോ  പ്രൊവിന്‍സ് ചെയര്‍മാന്‍ മാത്യൂസ് എബ്രഹാമിന്  ഡാലസില്‍ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക