Image

ഷാജി പാപ്പന്റെയും പിള്ളേരുടെയും മടങ്ങി വരവ് ഡിസംബര്‍ 22ന്

Published on 28 November, 2017
ഷാജി പാപ്പന്റെയും പിള്ളേരുടെയും മടങ്ങി വരവ് ഡിസംബര്‍ 22ന്

ജയസൂര്യയെ നായകനാക്കി മിധുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആടിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഷാജി പാപ്പനായി വീണ്ടും ജയസൂര്യ എത്തുന്ന ആട് 2ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് ചിത്രം എത്തും.

ആട് ഒന്നാം ഭാഗത്തിന് വേണ്ടരീതിയില്‍ തിയേറ്ററുകളില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചിത്രം പിന്നീട് കണ്ടവരെല്ലാം ഷാജിപ്പാപ്പനെയും കൂട്ടരെയും ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാം ഭാഗം ഒരുക്കാന്‍ സംവിധായകന്‍ ഒരുങ്ങിയത്.

അറയ്ക്കല്‍ അബുവിനേപ്പോലുള്ള പാപ്പന്റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും ഉണ്ടാകും. സര്‍ബത്ത് ഷമീര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് ബാബു എത്തും. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ വിജയ് ബാബുതന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചതും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക