Image

ഷാരൂഖിനെ മാത്രമല്ല ദുല്‍ഖറിനെയും എടുത്ത് പൊക്കി വൈഷ്ണവ്

Published on 28 November, 2017
ഷാരൂഖിനെ മാത്രമല്ല ദുല്‍ഖറിനെയും എടുത്ത് പൊക്കി വൈഷ്ണവ്

ഇന്ത്യന്‍ ഐഡല്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രാജ്യത്ത് തരംഗമായി മാറിയ വൈഷ്ണവ് ഗിരീഷിനെ ആരും എളുപ്പം മറക്കാനിടയില്ല. മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവ് ജഡ്ജസിനെയും കാണികളെയും പാടി അതിശയിപ്പിക്കുക മാത്രമല്ല സാക്ഷാല്‍ കിങ് ഖാന്‍ ഷാരൂഖിനെ അനായാസമായി എടുത്തുയര്‍ത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മറ്റൊരു പരിപാടിയില്‍ ദുല്‍ഖര്‍ സല്‍മാനെയും എടുത്തുയര്‍ത്തിരിക്കുകയാണ് വൈഷ്ണവ്. ദുല്‍ഖര്‍ ആദ്യം സംശയത്തോടെ നിന്നെങ്കിലും പിന്നീട് എടുത്തുയര്‍ത്താന്‍ അനുവദിക്കുകയായിരുന്നു. ഷാര്‍ജയില്‍ വച്ചായിരുന്നു പരിപാടി. ഭാര്യ അമാലിനൊപ്പമാണ് ദുല്‍ഖര്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക