Image

ലാല്‍ സാറിനോട് ഓരോ ഷോട്ടിലും സോറി പറഞ്ഞു ; വിശാല്‍

Published on 28 November, 2017
ലാല്‍ സാറിനോട് ഓരോ ഷോട്ടിലും സോറി പറഞ്ഞു ; വിശാല്‍

വില്ലനിലൂടെ മലയാളത്തിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് വിശാല്‍. മോഹന്‍ലാലിനൊപ്പം ആദ്യമായി മലയാളത്തില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ ഒരു അഭിമുഖത്തില്‍ വിശാല്‍ പങ്കുവെച്ചു.
കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ലാല്‍ സാര്‍ പെരുമാറിയത്. അദ്ദേഹത്തിന്റെ കുടുംബവും ഏറെ സ്‌നേഹത്തോടെ പെരുമാറി. എന്നാല്‍ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ ശരിക്കും വെള്ളം കുടിച്ചു. മലയാളത്തിലായിരുന്നു ക്ലൈമാക്‌സിലെ തന്റെ ഡയലോഗുകള്‍. ഇത്രയും വലിയ നടന്റെ മുന്നില്‍ അഭിനയിക്കുന്നതിന്റെ പേടി ഉണ്ടായിരുന്നു. എത്രയും വേഗം രംഗം പൂര്‍ത്തിയാക്കി കാരവാനിലേത്ത് ഓടുകയായിരുന്നു ലക്ഷ്യം. എന്നിട്ടും പരമാവധി നന്നാക്കാന്‍ സാധിച്ചു. ക്ലൈമാക്‌സിലെ ഫൈറ്റ് സീനില്‍ അദ്ദേഹത്തോട് ഓരോ ഷോട്ടിലും താന്‍ സോറി പറയുകയായിരുന്നുവെന്നും വിശാല്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക