Image

കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: സീറോ മലബാര്‍ ഫിലാഡല്‍ഫിയ ജേതാക്കള്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 November, 2017
കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: സീറോ മലബാര്‍ ഫിലാഡല്‍ഫിയ ജേതാക്കള്‍
ഫിലാഡല്‍ഫിയ: സീറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ സീറോ മലബാര്‍ ഫിലാഡല്‍ഫിയ ടീം ജേതാക്കളായി ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പാവനസ്മരണാര്‍ത്ഥം എസ്.എം.സി.സി ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇക്കുറി അഞ്ചാമതു തവണയാണ് ജോസഫ് കൊട്ടുകാപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇന്റര്‍ ചര്‍ച്ച് ടൂര്‍ണമെന്റ് നടത്തപ്പെട്ടത്.

നോര്‍ത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബില്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങ് എസ്.എം.സി.സി സ്ഥാപക പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി നയിച്ച പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. എസ്.എം.സി.സി സ്ഥാപക ജനറല്‍ സെക്രട്ടറി ജോര്‍ജ് മാത്യു സി.പി.എ ഉദ്ഘാടനം ചെയ്തു. ഇന്ന് ലോകം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന എസ്.എം.സി.സിയുടെ ആവിര്‍ഭാവം 1999-ല്‍ ഫിലാഡല്‍ഫിയയില്‍ ആയിരുന്നുവെന്നും അത് സഭാമക്കളുടെ കൂട്ടായ്മയ്ക്കും, ശാക്തീകരണത്തിനും വഴിതെളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ മറ്റൊരു വടക്കുകിഴക്കന്‍ നഗരമായ മാസാച്യുസെറ്റ്‌സിലെ സ്പ്രംഗ് ഫീല്‍ഡില്‍ ക്രിസ്ത്യന്‍ സംഘടനയായ വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ ഉത്ഭവംകുറിച്ച ബാസ്കറ്റ് ബോള്‍ കളി 125 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആറ് പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ആദ്യന്തം ആവേശഭരിതമായിരുന്നു. നിരവധി കായിക മത്സരങ്ങള്‍ നടത്തി പരിചയം സിദ്ധിച്ച സേവ്യര്‍ മൂഴിക്കാട്ട്, സെബാസ്റ്റ്യന്‍ കിഴക്കേത്തോട്ടം എന്നിവരുടെ സാന്നിധ്യവും, ആന്‍ഡ്രൂ കണ്ണാടന്‍ നേതൃത്വം നല്കിയ യുവനിരയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹായകമായി. ഫൈനലില്‍ ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ടീമും ഫിലാഡല്‍ഫിയ സീറോ മലബാര്‍ ടീമും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആതിഥേയര്‍ക്ക് ആധിപത്യം നേടാനായത് ഉദ്വേഗഭരിതമായ മുഹൂര്‍ത്തമായിരുന്നു.

ജോര്‍ജ് ഗോള്‍സ്റ്റൈന്‍ & കമ്പനി, ജോസഫ് ഓട്ടോമോട്ടീവ്, ക്രൂസ് ടൗണ്‍ ഫാര്‍മസി എന്നിവര്‍ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്നു. ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഫൊറോനാ വികാരി റവ.ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ വിജയികള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് ട്രോഫി സമ്മാനിച്ചു. സഭയെ സ്‌നേഹിക്കുകയും സ്‌നേഹചൈതന്യത്തില്‍ നയിക്കുകയും ചെയ്ത അഭിവന്ദ്യ വിതയത്തില്‍ പിതാവിന്റെ നാമഥേയത്തിലുള്ള കായിക മത്സരം ഇടവകകള്‍ തമ്മിലുള്ള സ്‌നേഹത്തിനും സഹകരണത്തിനും യുവ പ്രതിഭകളുടെ പ്രോത്സാഹനത്തിനും സൗഹൃദത്തിനും സഹായകമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മത്സരാര്‍ത്ഥികളുടെ ചിരപരിശ്രമത്തെ പ്രത്യേകം എടുത്തുപറഞ്ഞ റവ.ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ വിജയികളേയും പങ്കെടുത്തവരേയും അനുമോദിച്ചു.

എസ്.എം.സി.സി മുന്‍ പ്രസിഡന്റ് സാബു ജോസഫ് സി.പി.എ എം.സി ആയിരുന്നു. റണ്ണര്‍അപ്പ് ടീമിനുള്ള ട്രോഫി ജോസഫ് വര്‍ഗീസില്‍ നിന്നും പെന്തക്കോസ്തല്‍ ടീം ക്യാപ്റ്റന്‍ ജോഫി ജോസഫ് ഏറ്റുവാങ്ങി. മികച്ച കളിക്കാരനുള്ള ടോമി അഗസ്റ്റിന്‍ മെമ്മോറിയല്‍ ട്രോഫിക്ക് ജിമ്മി ജോര്‍ജ് അര്‍ഹനായി. വിജയികളായ ഫിലാഡല്‍ഫിയ സീറോ മലബാര്‍ ടീം അംഗങ്ങള്‍: ആന്‍ഡ്രൂ കണ്ണാടന്‍ (ക്യാപ്റ്റന്‍), ജിമ്മി ജോര്‍ജ്, ജയിസണ്‍ ജോസഫ്, ഡെന്നീസ് മാനാട്ട്, ജയിംസ് മാത്യു, ജോസഫ് സെബാസ്റ്റ്യന്‍, ജേക്കബ് സെബാസ്റ്റ്യന്‍, ആഷ്‌ലി തോപ്പില്‍, റോബിന്‍ റോയി, ജസ്റ്റിന്‍ പാറയ്ക്കല്‍.

എസ്.എം.സി.സി പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജ്, വൈസ് പ്രസിഡന്റ് മെര്‍ലി പാലത്തിങ്കല്‍, സെക്രട്ടറി ഡെയ്‌സി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ഹെലന്‍ സഖറിയാസ്, ട്രഷറര്‍ ദേവസിക്കുട്ടി വറീത്, ജോയിന്റ് ട്രഷറര്‍ ജോയി കരുമത്തി, മുന്‍ പ്രസിഡന്റുമാരായ ഡോ, സഖറിയാസ് ജോസഫ്, സാബു ജോസഫ് സി.പി.എ, ജോബി ജോര്‍ജ് കൊച്ചുമുട്ടം (ഓഡിറ്റര്‍), ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, റോഷിന്‍ പ്ലാമൂട്ടില്‍, മോഡി ജേക്കബ്, ജോസ് തോമസ്, മുന്‍ ട്രസ്റ്റി ജോസ് മാളേക്കല്‍, ടോം പാറ്റാനി (ഓഫീസ് സെക്രട്ടറി) എന്നിവര്‍ സംഘാടനത്തിനു നേതൃത്വം നല്‍കി.

കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: സീറോ മലബാര്‍ ഫിലാഡല്‍ഫിയ ജേതാക്കള്‍കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: സീറോ മലബാര്‍ ഫിലാഡല്‍ഫിയ ജേതാക്കള്‍കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: സീറോ മലബാര്‍ ഫിലാഡല്‍ഫിയ ജേതാക്കള്‍കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: സീറോ മലബാര്‍ ഫിലാഡല്‍ഫിയ ജേതാക്കള്‍കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: സീറോ മലബാര്‍ ഫിലാഡല്‍ഫിയ ജേതാക്കള്‍കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: സീറോ മലബാര്‍ ഫിലാഡല്‍ഫിയ ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക