Image

യു.എ. ബീരാന്‍ സ്മാരക പുരസ്‌കാരം ദീപ നിശാന്തിനും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കും സമ്മാനിച്ചു

മൊയ്തീന്‍ പുത്തന്‍ചിറ Published on 29 November, 2017
യു.എ. ബീരാന്‍ സ്മാരക പുരസ്‌കാരം ദീപ നിശാന്തിനും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കും സമ്മാനിച്ചു
അസഹിഷ്ണുതയുടെ കലികാലത്തിലും മികവിനെ അംഗീകരിക്കണമെന്ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍. ജീവകാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും സാഹിത്യ സാംസ്‌ക്കാരിക മേഖലയിലെ മികവിനും, കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസഭക്ഷ്യ വകുപ്പ് മന്ത്രിയും, പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ യു.എ. ബീരാന്‍ സ്മരണാര്‍ത്ഥം ഫിനിക്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജീവകാരുണ്യ പുരസ്‌കാരം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിക്കും, ദീപാ നിശാന്തിനും സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പ്രഭാഷണ കലയിലെ കുലപതി അബ്ദുസമദ് സമദാനി എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ പ്രശസ്ത നോവലിസ്റ്റ് പി. സുരേന്ദ്രന്‍ സംസാരിച്ചു. ചടങ്ങില്‍ ഫിനിക്‌സ് പ്രസിഡന്റ് എന്‍.കെ. അഫ്‌സല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം എം.എല്‍.എ. പി. ഉബൈദുല്ല, യു.എ. നസീര്‍, കെ.എം. ഷാഫി, കുരിക്കള്‍ മുനീര്‍, യു.എ. ഷബീര്‍, എ.കെ. സൈനുദ്ദീന്‍, എ.കെ. മുസ്തഫ, അഷ്‌റഫ്, സി.പി. ഷാജി, മുനീര്‍, ടി.പി. ഹാരിസ്, ടി. ഷാജഹാന്‍, സലിം, നിസാജ്, അനീസ്, ഷിഹാബ് എന്നിവര്‍ സംസാരിച്ചു.

യു.എ. ബീരാന്‍ സ്മാരക പുരസ്‌കാരം ദീപ നിശാന്തിനും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കും സമ്മാനിച്ചുയു.എ. ബീരാന്‍ സ്മാരക പുരസ്‌കാരം ദീപ നിശാന്തിനും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കും സമ്മാനിച്ചുയു.എ. ബീരാന്‍ സ്മാരക പുരസ്‌കാരം ദീപ നിശാന്തിനും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കും സമ്മാനിച്ചുയു.എ. ബീരാന്‍ സ്മാരക പുരസ്‌കാരം ദീപ നിശാന്തിനും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കും സമ്മാനിച്ചുയു.എ. ബീരാന്‍ സ്മാരക പുരസ്‌കാരം ദീപ നിശാന്തിനും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കും സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക