Image

സനാതന ധര്‍മ്മം ഒരു പഠനം (ജോസഫ് പടന്നമാക്കല്‍)

Published on 29 November, 2017
സനാതന ധര്‍മ്മം ഒരു പഠനം (ജോസഫ് പടന്നമാക്കല്‍)
ഹിന്ദു മതത്തെ സനാതന ധര്‍മ്മമെന്നാണ് വിളിക്കുന്നത്. സനാതനമെന്നു പറഞ്ഞാല്‍ 'അനാദ്യന്തമായ' എന്ന അര്‍ത്ഥമാണ് ധ്വാനിക്കുന്നത്. ആദിയും അന്തവുമില്ലാത്ത നിത്യതയുടെ ബ്രഹ്മനാണ് സനാതനം. സര്‍വ്വ സൃഷ്ടി ജാലങ്ങള്‍ക്കും അഖില സ്രഷ്ടാവായ ബ്രഹ്മത്തില്‍ ചില കടമകള്‍ നിഷിപ്തമായിട്ടുണ്ട്. അതായത് അനന്ത കാലത്തേയ്ക്കുള്ള ധര്‍മ്മം. ഹിന്ദു മതത്തിലെ അടിസ്ഥാന തത്ത്വം തന്നെ സനാതന ധര്‍മ്മത്തില്‍ അധിഷ്ടിതമാണ്. സത്യത്തില്‍ ഭൂരിഭാഗം ഹിന്ദുക്കള്‍ക്കും എന്താണ് ധര്‍മ്മം അല്ലെങ്കില്‍ എന്താണ് സനാതനം, എന്തുകൊണ്ട് ഹിന്ദുമതത്തെ സനാതനം എന്ന് വിളിക്കുന്നതെന്ന് അറിയില്ലന്നുള്ളതാണ് സത്യം. സനാതന ധര്‍മ്മത്തിന് ഒരു നിര്‍വചനം കൊടുക്കുക എളുപ്പമല്ല. ദൈവത്തോടുള്ള കടപ്പാടായി അല്ലെങ്കില്‍ പ്രകൃതി കല്‍പ്പിച്ച 'നിശ്ചിതമായി' സനാതനത്തെ ദര്‍ശിക്കാന്‍ സാധിക്കും. ഓരോ ജീവജാലങ്ങള്‍ക്കും ദൈവവുമായുള്ള ധര്‍മ്മം വ്യത്യസ്തമായി വിഭജിച്ചിരിക്കുന്നു. ആ ധര്‍മ്മം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല, സകല സൃഷ്ടി ജീവജാലങ്ങള്‍ക്കും ഒരു പോലെ അത് ബാധകമാണ്.

ആരാണ് ഹിന്ദു? അമ്പലത്തില്‍ നിത്യം പൂജകളുമായി പോവുന്നവര്‍ ഹിന്ദുക്കളാണ്. സനാതനിയായ ഹിന്ദുവാകണമെന്നില്ല. സമ ജീവജാലങ്ങളെ സ്‌നേഹിക്കാതെ പശുക്കളെയും ബിംബങ്ങളെയും മാത്രം പൂജിക്കുന്നവനും സനാതനിയാകണമെന്നില്ല. ദൈവം കല്‍പ്പിച്ച ധര്‍മ്മങ്ങള്‍ പാലിക്കുന്നവനും സ്വന്തം ജീവിതം ബ്രഹ്മത്തിനു അര്‍പ്പിക്കുന്നവനും സനാതനത്തിന്റെ നിര്‍വചനത്തില്‍ വരുന്നു. നീ സ്വാര്‍ഥതയില്ലാതെ ജീവിക്കുന്നുവെങ്കില്‍ നിന്റെ പ്രവര്‍ത്തനങ്ങളിലും സ്വാര്‍ത്ഥതയില്ലെങ്കില്‍ സനാതനി ഹിന്ദുവായി കരുതാം. നീ മറ്റുള്ളവരെ സഹായിക്കുന്നതും കര്‍മ്മാനുഷ്ഠാനങ്ങളോടെ ദൈവത്തിനുള്ള സേവനങ്ങളില്‍ മുഴുകിയിരിക്കുന്നതും സനാതനിയായ ഒരു ഹിന്ദുവിന്റെ നിര്‍വചനത്തില്‍ വരും. ദൈവത്തിന്റെ സൃഷ്ടികളുടെ സമ സ്‌നേഹത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളിയാകുന്നവനും ഹിന്ദുവാണ്, സനാതനിയാണ്.

ഭൂരിഭാഗം ഹിന്ദുക്കള്‍ക്കും സത്യമായ സനാതന രഹസ്യം എന്തെന്ന് അറിവില്ല! മത പരിവര്‍ത്തനം ചെയ്യാനും അവര്‍ക്ക് അനുയായികളെ കിട്ടാനും സനാതനത്തില്‍ വിശ്വസിക്കുന്നവര്‍ ശ്രമിക്കാറില്ല. അറിഞ്ഞുകൊണ്ടോ അറിയാതെയോ വിശ്വസിക്കുന്നവരും വിശ്വാസിക്കാത്തവരും ദൈവത്തിന്റെ പങ്കാളികളാണ്. ദൈവത്തോടൊപ്പം നിത്യമായ കടമകള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്. അവിടെ ഒരു മത പരിവര്‍ത്തനത്തിനാവശ്യമില്ല. സനാതനിയായവന്‍ നമ്മുടെ കടമകള്‍ ദൈവത്തില്‍ നിന്ന് വന്നതെന്നു വിശ്വസിക്കുന്നു. സനാതന ധര്‍മ്മത്തില്‍ മറ്റുള്ളവരെ മതം മാറ്റാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഉത്തരവാദിത്വത്തോടെ തന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പറഞ്ഞിട്ടുണ്ട്. സ്വാര്‍ത്ഥതയോടെയുള്ള എന്തു പ്രവര്‍ത്തികളെയും തിരസ്‌ക്കരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുവിന്റെ ലോകത്തില്‍ രണ്ടുതരം മതങ്ങളേയുള്ളൂ. നന്മയും തിന്മയുമാണ് മതങ്ങള്‍. നന്മയെ ദൈവം എന്ന് പറയുന്നു. തിന്മയെ അസുരയെന്നും പറയുന്നു. സ്വാര്‍ത്ഥയില്ലാതെ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുമ്പോള്‍ ദൈവികമാകും. നമുക്കുവേണ്ടി മാത്രം ജീവിച്ചാല്‍ തിന്മ (അസുര) യുമാകും.

ഹിന്ദുമതത്തില്‍ ഒരുവന് എങ്ങനെ വേണമെങ്കിലും ജീവിക്കാം. സ്വാര്‍ത്ഥമതിയായി ജീവിക്കാം. ഭൗതിക ആഗ്രഹങ്ങളോടെ ജീവിക്കാം. ഭൂരിഭാഗവും ഭൗതിക ചിന്തകളില്‍ ജീവിക്കുന്നു. എന്നാല്‍ അതിന്റെ വില കര്‍മ്മഫലത്തില്‍ക്കൂടി കൊടുക്കേണ്ടി വരുമെന്നു ഹിന്ദു മതം വിശ്വസിക്കുന്നു. ആദ്ധ്യാത്മിക ചിന്തകളില്‍ ജീവിക്കാം. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാം. ദൈവികമായ ആത്മം നമ്മുടെ ഉള്ളില്‍ തന്നെയുണ്ടെന്നും വിശ്വസിക്കാം. അങ്ങനെ ഒരുവന്‍ ഏതു വിധത്തിലും ദൈവത്തെ തേടുന്നതില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. നമുക്ക് ഒരു ജീവിതമേയുള്ളൂവെന്ന് ചിന്തിച്ചു സുഖിച്ചു ജീവിക്കാം. ഇന്നുള്ള ജീവിതം അടുത്ത ജന്മത്തിനായുള്ള തയ്യാറെടുപ്പെന്ന ധാരണയിലും ജീവിക്കാം. ശരിയായ ജീവിതത്തിനും അവകാശമുണ്ട്. തെറ്റായ ജീവിതത്തിനും അവകാശമുണ്ട്. അന്ധകാരവും പ്രകാശവും നിറഞ്ഞ ജീവിതം നയിക്കാന്‍ അവകാശമുണ്ട്. ഇതെല്ലാം ദൈവം മനുഷ്യന് നല്‍കിയിട്ടുള്ള അവസരങ്ങളാണ്. ദൈവത്തിനു പോലും ഉയര്‍ന്ന സമതലങ്ങളില്‍ സഞ്ചരിച്ചു അഭിവൃത്തിനേടാമെന്നും പറയുന്നു. ഭൂമിയില്‍ മനുഷ്യനായി ജനിച്ചു ധര്‍മ്മം പ്രായോഗികമാക്കാമെന്നും വിശ്വസിക്കുന്നു.

സനാതന ധര്‍മ്മം എല്ലാ മനുഷ്യ ജാതികള്‍ക്കും സകല ജീവജാലങ്ങള്‍ക്കും വൃക്ഷലതാതികള്‍ക്കും പ്രകൃതിയ്ക്കും തുല്യമായുള്ളതാണ്. പഞ്ച ഭൂതങ്ങളടങ്ങിയ ഈ മണ്ണിനും ഭൂമിക്കും സനാതന ധര്‍മ്മത്തില്‍ പങ്കുണ്ട്. ധര്‍മ്മം മാര്‍ഗ്ഗദീപമായിക്കൊണ്ട് സന്മാര്‍ഗ നിയമങ്ങളെയും കാത്തു സൂക്ഷിക്കുന്നു. സനാതന ധര്‍മ്മങ്ങളെ ചിലര്‍ മതത്തിന്റെ നിയമങ്ങളായും തെറ്റി ധരിക്കുന്നുണ്ട്. ലോകത്തിന്റെ നിലനില്‍പ്പിനെ തന്നെ കാത്തു സൂക്ഷിക്കുകയെന്നതാണ് ധര്‍മ്മത്തിന്റെ ജോലി. നാം അധിവസിക്കുന്ന ലോകത്തോടുള്ള കടമകളില്‍ സന്മാര്‍ഗവും മതവും നമ്മെ നയിക്കുന്ന ഘടകങ്ങള്‍ മാത്രമാണ്. അതേ സമയം ലോകം നിലനില്‍ക്കുന്നത് ദൈവത്തിന്റെ പദ്ധതിയായ ധര്‍മ്മത്തില്‍ നിന്നാണ്. അതാണ് സനാതനധര്‍മ്മത്തിന്റെ കാതലായ, നിത്യമായ സത്യം.

'അഹം ബ്രഹ്മാസ്മി' യെന്നത് ഹിന്ദുക്കള്‍ സാധാരണ ഉരുവിടുന്ന ഒരു ശ്ലോകമാണ്. സനാതന ധര്‍മ്മം മുഴുവനായി ഉള്‍ക്കൊണ്ടുവെന്നാണ് അതിന്റെ അര്‍ത്ഥം. 'സകല ചരാചരങ്ങളും ഞാനാകുന്നു. ഞാനാകുന്നു ബ്രഹ്മമെന്ന്' പൂര്‍ണ്ണമായി അവന്‍ വിളിച്ചുപറയുകയാണ്. ജനന മരണത്തില്‍ നിന്നും രക്ഷ തേടി സ്വര്‍ഗ്ഗമുണ്ടോയെന്നു ഒരു സനാതനിയോടു ചോദിച്ചാല്‍ ഇല്ലായെന്ന് ഉത്തരം പറയും. സ്വര്‍ഗ്ഗമെന്നതു സങ്കല്‍പ്പമെന്നും അങ്ങനെയൊന്നു ഇല്ലെന്നും സനാതനി അവകാശപ്പെടും. പരിപൂര്‍ണ്ണ സ്വതന്ത്രമായ ഒരു ആനന്ദം അയാള്‍ അനുഭവിക്കുന്നു. ജ്ഞാനം അവന്‍ കരസ്ഥമാക്കിയത് പലതരം കടമ്പകള്‍ കടന്നായിരുന്നു. സനാതനി പഞ്ചഭൂതങ്ങള്‍ക്ക് സാക്ഷിയെന്നു പറയുന്നു. അവന്റെ ആരംഭത്തെപ്പറ്റിയും അവിടേക്കുള്ള മടക്ക യാത്രയെപ്പറ്റിയും വിചിന്തനം ചെയ്യുന്നുമുണ്ട്. ലോകത്തിന്റെ ഊര്‍ജവും ബ്രഹ്മവും താനാണെന്നു സനാതനി വിശ്വസിക്കുന്നു.

സനാതന ധര്‍മ്മം എന്തെന്ന് ഭാരതത്തിലെ ഋഷിമാര്‍ ആത്മാന്വേഷണത്തിലൂടെ കണ്ടെത്തിയതാണ്. ഇത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ജ്ഞാനമാണ്. സനാതനം എന്നത് മനുഷ്യ മനസുകളില്‍ അനുഭൂതികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ഭീമന്‍ കോട്ടയാണ്. അനുഭൂതികള്‍ നാം സ്വയം അനുഭവിച്ചു തന്നെ അറിയണം. ഇത് നീണ്ട ഒരു ആത്മീയ അന്വേഷണവുമാണ്. നാം എവിടെനിന്നു വന്നുവോ അവിടേക്കുള്ള ഒരു മടക്ക യാത്ര. ആ യാത്രയില്‍ നിതാന്തമായ ധ്യാനത്തില്‍ ഏര്‍പ്പെടേണ്ടതായി ഉണ്ട്. സകല വേദനകളും ദുഃഖങ്ങളും വെടിയണം. മനസ് പൂര്‍ണ്ണമായും ശാന്തി നേടണം. അശാന്തിയില്‍ക്കൂടി സനാതനത്തിലേക്കുള്ള യാത്ര സാധിക്കില്ല.

കണ്ണടച്ച് ഏകാന്തമായി നമ്മെ തന്നെ ദര്‍ശിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം വന്നത് അമ്മയുടെ ഉദരത്തില്‍ നിന്ന് ഉത്തരം കിട്ടും. അവിടെയാണ് നമ്മുടെ യാത്രയുടെ തുടക്കം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തു വന്നപ്പോഴുള്ള വേദനകളും പുറത്തു വരുവാനുള്ള ശ്രമങ്ങളും യാത്രയുടെ തുടക്കത്തിലുണ്ടായിരുന്നു. അങ്ങനെയാകട്ടെ! ചോദ്യങ്ങള്‍ പിന്നെയും മനസ്സില്‍ പൊന്തിവരും. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എത്തുന്നതിനു മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് എങ്ങനെയാണ് ഞാന്‍ എത്തപ്പെട്ടത്? മനസാകുന്ന സഞ്ചാരവീഥിയില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ അതിനും നമുക്ക് ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കും. 'നീ നിന്റെ പിതാവിന്റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്റെ ഉദരത്തില്‍ നീ പതിച്ചു. അത് വളര്‍ന്നാണ് നീ മാതാവിന്റെ പൂര്‍ണ്ണ ഗര്‍ഭത്തിലെത്തിയത്. നിന്റെ പിതാവിന്റെ ജലരൂപമുള്ള ശുക്ലത്തില്‍ നിന്ന് നീ ആയവന്‍ നിന്റെ മാതാവിന്റെ ഉദരത്തില്‍ വന്നു. നീ സൂക്ഷ്മ കണികയായ ഒരു പരമാണുവായി നിന്റെ പിതാവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. ആത്മീയാന്വേഷിയുടെ ചോദ്യങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. 'ഞാന്‍ എങ്ങനെ ജലകണങ്ങളായി എന്റെ പിതാവിന്റെ ശുക്ലത്തില്‍ അനുവാദം കൂടാതെ വലിഞ്ഞു കയറി? എന്റെ ഈ യാത്രയുടെ അന്വേഷണം വീണ്ടും തുടരുകയാണ്. 'ഞാന്‍' എന്ന വ്യക്തിയെ തേടി പുറപ്പെട്ട ഞാന്‍ പുറകോട്ടാണ് യാത്ര ചെയ്യുന്നത്.

എന്റെ അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ ഞാനുണ്ടായിരുന്നു. അച്ഛന്‍ കഴിച്ച ഭക്ഷണം രക്തമായി മാറി. ആ രക്തത്തില്‍ ഞാനുണ്ടായിരുന്നു. രക്തം ശുക്ലമായപ്പോള്‍ എന്റെ വാസസ്ഥലം അവിടെയായി. ഞാനുണ്ടായിരുന്ന അച്ഛന്‍ കഴിച്ച ഭക്ഷണം ഏതെന്ന് എനിക്ക് അറിഞ്ഞുകൂടാ. അച്ഛന്‍ കഴിച്ച ഭക്ഷണം ഏതെങ്കിലും കായ്കനികളാകാം. അപ്പോള്‍ ഞാന്‍ ഈ പ്രകൃതിയുടെ ഭാഗമായി സസ്യ വൃക്ഷ ലതാതികളിലുണ്ടായിരുന്നു. ഞാന്‍ ഈ സസ്യങ്ങളില്‍ ഏതെങ്കിലും ഒന്നിലുണ്ടായിരുന്നുവോ!; സസ്യം വലിച്ചെടുത്ത ജല കണികളിലായിരുന്നുവോ ഞാന്‍? അങ്ങനെയെങ്കില്‍ എന്റെ ജീവന്റെ കണികയുമായുള്ള യാത്ര വെള്ളത്തില്‍ നിന്നോ? വെള്ളം ഭൂമിയില്‍ നിന്നുമാണ് ഉണ്ടായത്. ഭൂമി പഞ്ചഭൂതങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ ഈ പഞ്ച ഭൂതങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ ജന്മ ജന്മാന്തരങ്ങളില്‍ക്കൂടിയായിരിക്കാം. ഈ മനുഷ്യ ജന്മം ഉദയം ചെയ്യുന്നതിനു മുമ്പ് ഞാന്‍ പട്ടിയിലും പൂച്ചയിലും പശുവിലും വസിച്ചിരുന്നിരിക്കാം.

ഒരിക്കല്‍ പഞ്ചഭൂതങ്ങളടങ്ങിയ ഈ ശരീരം മണ്ണിനോട് അടിഞ്ഞുകൂടും. വീണ്ടുമത് ജലകണങ്ങളില്‍ക്കൂടി മറ്റൊരു ശരീരത്തിന് രൂപം നല്‍കും. ഈ യാത്രക്കിടയില്‍ നാം ചെയ്തു കൂട്ടുന്ന പാപങ്ങളെയും ക്രൂരതകളെയും തിരിച്ചറിയുമ്പോള്‍ നമ്മെ തന്നെ അവിടെ പരിശുദ്ധമാക്കുകയാണ്. നമ്മിലൊരു ജ്ഞാനോദയം ഉണ്ടാവുകയാണ്. സനാതന ധര്‍മ്മത്തിന്റെ ബാലപാഠം അവിടെ തിരിച്ചറിയുന്നു.

നാം ജല കണങ്ങളില്‍ അലിഞ്ഞിരുന്ന കാലത്ത് ഈ പ്രകൃതിയും വൃക്ഷങ്ങളും പഴവര്‍ഗങ്ങളും ജീവജാലങ്ങളും നമുക്ക് ഭക്ഷണം തന്നിരിക്കാം. നാം അമ്മയുടെ വയറ്റില്‍ വരുന്നതിനുമുമ്പ് നമ്മുടെ വാസസ്ഥലം സുന്ദരമായ ഈ പ്രകൃതിയില്‍ അലിഞ്ഞിരുപ്പുണ്ടായിരുന്നു. നമുക്ക് ഭക്ഷണവും സ്‌നേഹവും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നല്കുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അമ്മയെ സ്‌നേഹിക്കുന്നപോലെ നമ്മുടെ ഋഷിവര്യന്മാര്‍ പ്രകൃതിയെയും സ്‌നേഹിച്ചിരുന്നത്. പുഴകളെയും മലകളെയും ജീവജാലങ്ങള്‍ വരെയും അവര്‍ കൈകൂപ്പി വന്ദിച്ചിരുന്നു. അത് ആത്മീയതയുടെ ഒരു അനുഭവവും സനാതനത്തെ തിരിച്ചറിയലുമായിരുന്നു. ഈശ്വരന്‍ കല്‍പ്പിച്ച പ്രകൃതിയുടെ ധര്‍മ്മം സ്‌നേഹത്തിന്റെ രൂപേണ നാം തിരിച്ചറിയുമ്പോള്‍ സനാതന ധര്‍മ്മം അവിടെ അനുഭവിക്കുകയാണ്. ഈ ലോകത്തുതന്നെ പഞ്ചഭൂതങ്ങളില്‍ നാം ലയിക്കും. എല്ലാം എന്റേതു തന്നെയെന്ന് നാം ചിന്തിക്കുന്നുണ്ടെങ്കില്‍ സര്‍വ്വതും വെട്ടി പിടിച്ച് കീര്‍ത്തിമാനാകാന്‍ എന്തിനാഗ്രഹിക്കുന്നു. ഈ അറിവില്ലായ്മ തിരിച്ചറിയുന്നുവെങ്കില്‍ സനാതനം അവിടെ നമ്മെ ആശ്ലേഷിക്കുന്നു.

സനാതനത്തില്‍ ജാതിയില്ല, മതമില്ല. മനുഷ്യനെ ഒന്നായി കാണുന്നു. ഒരു മനുഷ്യനുള്ളതുപോലെ ഇഴഞ്ഞു നടക്കുന്ന ജീവികള്‍ക്കും തുല്യമായ അവകാശങ്ങളുണ്ട്. എനിക്കു മാത്രം സുഖിക്കാനുള്ളതെന്ന ചിന്ത വരുന്നുവെങ്കില്‍ അത് സ്വാര്‍ത്ഥതയാണ്. അസുരമാണ്. സ്വാര്‍ത്ഥത കൈവെടിഞ്ഞുള്ള അനുഭവ ജ്ഞാനവും സനാതന ധര്‍മ്മമാണ്. ജീവനും ജീവനില്ലാത്ത വസ്തുക്കളിലും ദൈവത്തിന്റെ അംശമുണ്ട്. ചേതനകളും അചേതനങ്ങളുമായ സകലതും സൃഷ്ടിയുടെ പൂര്‍ത്തികരണമാണ്. ദൈവത്തിന്റെ നിത്യമായ ധര്‍മ്മം പുഴുക്കള്‍ തൊട്ടു മനുഷ്യര്‍ വരെ മുറിയാതെ തുടര്‍ന്നുകൊണ്ടിരിക്കും. കാലഭേദങ്ങളെയും അതിക്രമിച്ച് ധര്‍മ്മം നിലനിര്‍ത്തിക്കൊണ്ടു പോവും.

സംസ്‌കൃതത്തില്‍ ഒരു ചൊല്ലുണ്ട്, 'ധര്‍മ്മോ രക്ഷതി രക്ഷിതഃ'- ധര്‍മ്മം പാലിക്കുന്നവരെ ധര്‍മ്മവും പരിപാലിക്കും. സംസ്‌കൃതത്തിലെ 'ധര്‍മ്മ'ത്തിന് തുല്യമായ ഒരു പദം മറ്റൊരു ഭാഷയിലില്ല. ഭാരതത്തിന്റെ പാരമ്പര്യമനുസരിച്ച് ആ വാക്കില്‍ അനേകം അര്‍ത്ഥങ്ങള്‍ ധ്വാനിച്ചിരിക്കുന്നത് കാണാം. പ്രകൃതി അനുഗ്രഹിച്ച പ്രവര്‍ത്തനങ്ങളും ഉന്‍മുഖതകളും ധര്‍മ്മത്തിന്റെ വ്യാപ്തിയില്‍ അടങ്ങിയിരിക്കുന്നു. ധര്‍മ്മം സൃഷ്ടിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ബാധകമാണ്. തിന്നുക, പ്രജനനംചെയ്യപ്പെടുക, മനുഷ്യനോട് സൗഹാര്‍ദ്ദമായിരിക്കുക എന്നിങ്ങനെ ഒരു നായയുടെ ധര്‍മ്മമായി കരുതുന്നു. ഭയത്തില്‍നിന്നും അത് കുരയ്ക്കുകയും കടിക്കുകയും മറ്റു നായകളോട് മല്ലിടുകയും ചെയ്യുന്നു. അത് പ്രകൃതി നിശ്ചയിച്ചിരിക്കുന്ന നായുടെ ധര്‍മമാണ്. ഒരു പാമ്പിന്റെ ധര്‍മ്മം ഇഴയുക, ഇരുണ്ട സ്ഥലങ്ങളില്‍ വസിക്കുക, പല്ലില്‍ വിഷം നിറയ്ക്കുക, അതിനെ ഉപദ്രവിക്കുന്നവരെ കടിക്കുകയെന്നതാണ്. മൃഗങ്ങളെ സംബന്ധിച്ച് ധര്‍മ്മം സൃഷ്ടിയോടനുബന്ധിച്ചു തന്നെയുണ്ട്. പ്രകൃതി നിശ്ചയിച്ചതുപോലെ അവകള്‍ ജീവിക്കുന്നു. ഭക്ഷിക്കാനും പ്രകൃതിയോട് മല്ലിട്ട് അവകള്‍ ജീവിക്കുന്നു. അവയ്ക്കു ബുദ്ധിയുടെ അഭാവത്താല്‍ പ്രകൃതിയുടെ ധര്‍മ്മമനുസരിച്ച് ജീവിക്കേണ്ടതായുണ്ട്.

മനുഷ്യനെ സംബന്ധിച്ചുള്ള ധാര്‍മ്മിക നിയമങ്ങള്‍ മറ്റുള്ളവരെ സഹായിക്കുകയും ധര്‍മ്മം നടപ്പാക്കുന്നതിനുള്ള ദൈവിക നിയമങ്ങള്‍ പാലിക്കുകയെന്നതുമാണ്. തിന്മയില്‍ നിന്നും മറ്റുള്ളവരെ സംരക്ഷിക്കുകയും ലോകത്ത് നീതി നടപ്പാക്കുകയെന്നതും നിയതി നിശ്ചയിച്ച ധര്‍മ്മമാണ്. പ്രകൃതി അനുഗ്രഹിച്ചു തന്ന വിവേകവും ജ്ഞാനവുമുള്ള മനുഷ്യനില്‍ മൃഗീയത ഒരിക്കലും പാടില്ല. മനുഷ്യനെന്നു പറയുന്നത് യുക്തി ബോധമുള്ളവരെയും കാര്യ കാരണ സഹിതം ചിന്തിക്കാന്‍ കഴിവു പ്രകടിപ്പിക്കുന്നവരെയുമാണ്. പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ വിശേഷ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തി ജീവിക്കുകയെന്നതാണ് മനുഷ്യനു ലഭിച്ച സനാതനമായ ധര്‍മ്മം. നമ്മിലുള്ള സ്വാഭാവികമായ മൃഗീയതയെ നിയന്ത്രിക്കുകയും വേണം. ഒരു ധാര്‍മ്മികനായ മനുഷ്യന്‍ തന്നെ ആശ്രയിച്ചു ജീവിക്കുന്നവരെ സംരക്ഷിക്കുകയും തീറ്റി പോറ്റുകയും ചെയ്യും. ചുറ്റുമുള്ള സമൂഹത്തോടും ഈ ലോകത്തോടു തന്നെയും സനാതനത്വത്തിന്റെ കടപ്പാടുകളുമുണ്ട്.

ലോകത്തുള്ള എല്ലാ മതങ്ങളെയും അവലോകനം ചെയ്യുകയാണെങ്കില്‍ സ്വര്‍ഗ്ഗമെന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കണമെന്നത് ഒരു പൊതുവായ തത്ത്വമാണെന്നു കാണാം. സ്വര്‍ഗം പ്രാപിക്കാനുള്ള ആചാരങ്ങളും അനുഷ്ഠിക്കേണ്ടതായുണ്ട്. സ്വര്‍ഗ്ഗത്തിലുള്ള ദൈവത്തെ പ്രാപിക്കാന്‍ കഠിനമായ വ്രതങ്ങളും പ്രാര്‍ത്ഥനകളും വേണം. ദൈവത്തെ പ്രീതിപ്പെടുത്താന്‍ നന്മ ചെയ്യാനും ഉപദേശിക്കും. ഓരോ മതക്കാര്‍ക്കും അവരുടേതായ രീതിയില്‍ ആദ്ധ്യാത്മിക കടമകളുമുണ്ട്. സന്മാര്‍ഗ നിരതനായി ജീവിക്കാനും ഉപദേശിക്കും. തിന്മകളെയും അസന്മാര്‍ഗിക ജീവിതത്തെയും നിയന്ത്രിക്കാനും പഠിപ്പിക്കും. ഭാഷകള്‍ക്കു വ്യത്യാസമുണ്ടെങ്കിലും എല്ലാ മതങ്ങളും ഒന്നുതന്നെ പഠിപ്പിക്കുന്നതെന്നും കാണാം. പൗരാണിക കാലങ്ങളില്‍ ആദര്‍ശപരമായ ഒരു ജീവിതം നയിക്കാനായിരുന്നു മതങ്ങള്‍ നിഷ്‌ക്കര്‍ഷിരുന്നത്. മതപരമായ കടമകള്‍ ധര്‍മ്മവുമായി ബന്ധിപ്പിച്ചിരുന്നു. അതേ പാരമ്പര്യം അനുസരിച്ച് ജൈനന്മാര്‍ ജൈന ധര്‍മ്മമെന്നും ബുദ്ധന്മാര്‍ ബുദ്ധ ധര്‍മ്മമെന്നും പഠിപ്പിച്ചു.

ഓരോ മതങ്ങളും അവരവരുടെ ധര്‍മ്മമാണ് മെച്ചമെന്നുള്ള വാദഗതികള്‍ കൊണ്ടുവരും. സനാതന ധര്‍മ്മത്തിലെ ചിന്തകള്‍ക്കും അതിന്റേതായ വിലയുണ്ട്. സനാതനത്തില്‍ എല്ലാ കടമകളും ദൈവത്തില്‍ നിന്ന് പ്രവഹിക്കുന്നു. അതുപോലെ ധര്‍മ്മവും. ഓരോ ധര്‍മ്മത്തിനും അതിന്റേതായ ലക്ഷ്യവുമുണ്ട്. ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളും ദൈവത്തിന്റെ അനന്തമായ ധര്‍മ്മത്തിനെ പ്രതിനിധാനം ചെയ്യുന്നു. മറ്റുള്ളവരെ ദുഷിച്ചു സംസാരിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായുണ്ട്. അവരുടെ വിശ്വാസങ്ങളെ തരം താഴ്ത്തുന്നതും അധര്‍മ്മമാണ്. നമുക്കുള്ള കടമകള്‍ തുല്യമല്ലെങ്കിലും ദൈവത്തില്‍ നിന്ന് ധര്‍മ്മങ്ങള്‍ പ്രവഹിക്കുന്നതുകൊണ്ടു ഓരോ കടമകളും പരിശുദ്ധമാണ്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സ്വാര്‍ത്ഥതയില്ലാതെ മരണം വരെ ചെയ്യുന്നില്ലെങ്കില്‍ നമ്മള്‍ ദൈവത്തോടുള്ള കടമകള്‍ പൂര്‍ത്തികരിക്കുന്നില്ലെന്ന് ഗൗനിക്കേണ്ടി വരും. തിന്മയിലൂടെയുള്ള കര്‍മ്മങ്ങളുടെ പരിണിത ഫലങ്ങള്‍ അനുഭവിക്കാനും ഇടയാകും.

മൃഗങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ പ്രകൃതി നിശ്ചയിച്ചിട്ടുള്ളതാണ്. മനുഷ്യനുള്ളതുപോലെ അവര്‍ക്ക് കര്‍മ്മം ഇല്ല. മൃഗങ്ങള്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടു നന്മയോ തിന്മയോ ആവാം. മനുഷ്യനെ സംബന്ധിച്ച ഏറ്റവും വലിയ ധര്‍മ്മം എന്തായിരിക്കും? സനാതനത്തില്‍ അങ്ങനെയൊരു തിരിച്ചു വ്യത്യാസമില്ല. സനാതനമനുസരിച്ച് ഓരോരുത്തര്‍ക്കും കടമകളുണ്ട്. കടമകള്‍ നമുക്കുവേണ്ടിയും കുടുംബത്തിനായും ആയിരിക്കണം. കടമകള്‍ നമ്മുടെ സമൂഹത്തിനും പൂര്‍വികര്‍ക്കും ആയിരിക്കണം. നമ്മില്‍ തന്നെ സമാധാനവും ദൃഢതയും പുലര്‍ത്തുന്നതിനാണ് ഈ കടമകള്‍ നിര്‍വഹിക്കേണ്ടത്. കൂടെ മറ്റുള്ളവര്‍ക്കും ലോകത്തിനു പൊതുവായും നമ്മാല്‍ കഴിയുന്നതും ചെയ്യേണ്ടിയിരിക്കുന്നു. അതാണ് സനാതന ധര്‍മ്മം നിഷ്‌ക്കര്‍ഷിക്കുന്നത്.

ധര്‍മ്മം കാത്തു സൂക്ഷിക്കുന്നതും പ്രപഞ്ചം നിയന്ത്രിക്കുന്നതും ഈശ്വരനാണ്. അഗ്‌നി ആളിക്കത്തുന്നതും കാറ്റടിക്കുന്നതും വെള്ളം ഒഴുകുന്നതും ജലപ്രളയവും ദൈവിക ധര്‍മ്മം മാത്രമാണ്. ജീവ ജാലങ്ങളുടെമേല്‍ ധര്‍മ്മത്തിന്റെ നിയമങ്ങള്‍ ഈശ്വരന്‍ പ്രാബല്യത്തിലാക്കുന്നു. ഓരോരുത്തരുടെയും പ്രകൃതിയാല്‍ ഉള്ള കഴിവുകളനുസരിച്ച് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ലോകം അരാജകത്വമാകുമ്പോള്‍ നിയമ വ്യവസ്ഥ തകരുമ്പോള്‍ സാക്ഷാല്‍ ഈശ്വരന്‍ തന്നെ ഭൂമിയില്‍ ഭഗവാന്റെ രൂപത്തില്‍ രൂപം പ്രാപിക്കുന്നു. ധര്‍മ്മവും നമ്മുടെ ജനന കാലങ്ങള്‍ അനുസരിച്ചും നാം ജീവിക്കുന്ന സാഹചര്യങ്ങള്‍ അനുസരിച്ചും നമ്മുടെ തൊഴിലനുസരിച്ചും പിന്തുടരുന്നു. നമുക്ക് പ്രകൃതിയാല്‍ തന്നിരിക്കുന്ന കഴിവുകളനുസരിച്ചു നമ്മുടെ തൊഴിലുകള്‍ തിരഞ്ഞെടുക്കുന്നതും ഉത്തമമായിരിക്കും. എന്തുതന്നെ തൊഴിലുകളാണെങ്കിലും നമുക്ക് ചെയ്യാന്‍ കഴിവില്ലെങ്കിലും നമ്മളാല്‍ കഴിയുന്നപോലെ ആത്മാര്‍ത്ഥമായും കാര്യ ഗൗരവത്തോടെയും സമര്‍പ്പണ ബോധത്തോടെയും ഉത്തരവാദിത്ത ബോധത്തോടെയും ചെയ്യാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അത് ദൈവത്തിനുള്ള സമര്‍പ്പണവും ഉപഹാരവുമാണ്.

ഒരു വ്യക്തിയെന്ന നിലയില്‍ നാം ഓരോരുത്തരും ഈ പ്രപഞ്ചത്തിലെ കോര്‍ത്തിണക്കപ്പെട്ട ഓരോ കണ്ണികളാണ്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരും ലോകം തന്നെയും സഹിക്കുന്നു. നാം എന്തു മതം തന്നെ പിന്തുടര്‍ന്നാലും, വ്യത്യസ്തങ്ങളായ തത്ത്വചിന്തകള്‍ പുലര്‍ത്തുന്നവരാണെങ്കിലും പ്രകൃതി ധര്‍മ്മങ്ങളായ സമാധാനവും സഹവര്‍ത്തിത്വവും പാലിക്കുന്നുണ്ടോയെന്നു ചിന്തിക്കേണ്ടതായുണ്ട്.

 നമുക്കും മറ്റുള്ളവര്‍ക്കും നാം ഉപദ്രവമാകരുത്. ഭഗവദ് ഗീതയനുസരിച്ച് ഒരു യോഗി മറ്റുള്ളവര്‍ക്ക് ശല്യമോ അല്ലെങ്കില്‍ മറ്റുള്ളവര്‍ യോഗിക്കു ശല്യമോ ആവില്ല. അന്യരെ നിയന്ത്രിക്കാതെ യോഗി സമാധാനമായി ജീവിക്കുന്നു. എല്ലാവര്‍ക്കും സമാധാനം വാഗ്ദാനം ചെയ്യും. അങ്ങനെയുള്ളവരാണ് യഥാര്‍ത്ഥ യോഗി. യോഗായുടെ ലക്ഷ്യവും അതു തന്നെയാണ്. 'നീ സമാധാനമുള്ളവനെങ്കില്‍ മറ്റുളളവരോടൊപ്പം ഐക്യബോധത്തോടെ ജീവിക്കുന്നുവെങ്കില്‍ നമ്മുടെ ജീവിതത്തിലും ചുറ്റുപാടും നന്മ മാത്രം നടപ്പാക്കുന്നുവെങ്കില്‍ നീ ആദ്ധ്യാത്മികതയിലേക്കുള്ള വഴിയില്‍ നിന്റെ ധര്‍മ്മം കാത്തു പരിപാലിക്കുന്നുണ്ടെന്നു കരുതണം'. നാം ആരാധിക്കുന്ന ദൈവം നമ്മോടു കൂടിയും നമ്മെ പ്രീതിപ്പെടുത്തുകയും ചെയ്യും. നമ്മുടെ പ്രാര്‍ത്ഥനകളിലുള്ള ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യും.

ധര്‍മ്മം പരിപാലിക്കാന്‍ നമ്മുടെ മൃഗീയ ആഗ്രഹങ്ങളെ നിയന്ത്രിക്കേണ്ടതായുണ്ട്. നാം സ്വയം ആരെന്നു മനസിലാക്കണം. നാം ശരീരവുമല്ല മനസുമല്ല നിത്യമായ ആത്മമാണ്. ജീവിത ചക്രവാളത്തില്‍ കഠിനമായ പ്രയത്‌നത്തോടെ ആത്മത്തെ കണ്ടെത്തുന്നു. നാം സ്‌നേഹിക്കുന്ന ദൈവനിശ്ചിതമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക, ജീവിതം തന്നെ ദൈവത്തിനു കാഴ്ച വെക്കുക, സര്‍വ്വതും പരിത്യജിക്കുക മുതലായാവകള്‍ ഒരു സനാതനി അനുഷ്ഠിക്കുന്നു. എങ്കില്‍ വൈകാരിക തലത്തില്‍ നാം കൂടുതല്‍ ദൃഢമായ മനസ്സും സമാധാനവും പ്രാപിക്കും. 

തെറ്റിനെ ഇല്ലാതാക്കി നന്മയുടെ സത്തയെ പ്രാപിക്കുമെങ്കില്‍ നമുക്ക് ആദ്ധ്യാത്മികതയെ പരിപോഷിപ്പിക്കാന്‍ സാധിക്കും. മറ്റുള്ള ജീവജാലങ്ങളോടു കാരുണ്യവും അഹിംസയും പുലര്‍ത്തുക. അധാര്‍മ്മികമായ ചിന്തകളെ മനസ്സില്‍ നിന്നും ദൂരീകരിക്കുക. അതിനായി ധ്യാനവും യോഗയും പരിശീലിക്കണം. എങ്കില്‍ നിന്നില്‍ തന്നെ സമാധാനം കൈവരിക്കും. നിന്റെ ദൈവങ്ങളെ ഉപബോധ മണ്ഡലത്തില്‍ പ്രതിഷ്ഠിച്ചു ആരാധിക്കുക. നാം കടമകള്‍ ചെയ്യുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും പ്രതിഫലം ഇച്ഛിക്കരുത്. നമ്മുടെ കടമകള്‍ പൂര്‍ത്തികരിക്കുകയും വേണം. നമ്മുടെ മനസിനെ സാക്ഷത്തായ ആദ്ധ്യാത്മിക ചിന്തകള്‍ കൊണ്ട് നിറയ്ക്കണം. നല്ലതു മാത്രം സംസാരിക്കുക, നല്ല ചിന്തകളും നല്ല പ്രവൃത്തികളും മാത്രം അനുഷ്ഠിക്കുക. ഇതൊന്നുമില്ലാതെ ഒരു ഹിന്ദു സനാതനിയെന്നു പറഞ്ഞാല്‍ അയാള്‍ നുണ പറയുന്നുവെന്നു കരുതിയാല്‍ മതി.

സനാതനം ഒരു മതമല്ലന്നു നാം കണ്ടുകഴിഞ്ഞു. യുക്തികള്‍ നിറഞ്ഞ ധാര്‍മ്മിക ചിന്തകള്‍ സനാതനത്തെ പവിത്രീകരിച്ചിരിക്കുന്നു. മതങ്ങളില്‍ അടങ്ങിയിരിക്കുന്ന വിശ്വാസമല്ല സനാതന ധര്‍മ്മത്തെ നയിക്കുന്നത്. ദൈവത്തെ കൂടുതല്‍ അറിയുകയും സനാതനിയാകാന്‍ അറിവ് തേടുകയെന്നുമാണ് പഠിപ്പിക്കുന്നത്. ദൈവമെന്ന വിശ്വാസത്തില്‍ മതം നമ്മെ ഭയത്തിനടിമയാക്കുന്നു. എന്നാല്‍ ജ്ഞാനിയായ ഒരുവന്‍ ദൈവത്തെ ഭയപ്പെടുന്നില്ല. സനാതനിയെന്നാല്‍ ജ്ഞാനം നിറഞ്ഞവനെന്നും കൂടി മനസിലാക്കണം. അറിവുള്ളവര്‍ക്ക് മതം കല്‍പ്പിക്കുന്ന ഭയം ഒരിക്കലും അനുഭവിക്കേണ്ടി വരില്ല. 

മതങ്ങളെല്ലാം വ്യക്ത്യാധിഷ്ഠിതമായ വിചാര ധാരയില്‍ മുഴുകിയിരിക്കുമ്പോള്‍ സനാതന ധര്‍മ്മം നിതാന്തമായ അനശ്വരതയില്‍ നിലകൊള്ളുന്നു. മനുഷ്യരെ പാപികളായി കണക്കാക്കാത്ത ഒരു സംസ്‌കാരമാണ് സനാതന ധര്‍മ്മത്തിനുള്ളത്. എല്ലാവരിലും തുല്യമായി ഈശ്വര ചൈതന്യം പ്രകാശിക്കുന്നുവെന്നും സ്വര്‍ഗ്ഗവും നരകവും വിദൂരത്തല്ല മറിച്ചു നമ്മുടെ ഉള്ളിലുണരുന്ന ആന്തരിക ചൈതന്യമാണെന്നും പഠിപ്പിച്ച ഭാരത സംസ്‌ക്കാരം കൂടിയാണ് സനാതന ധര്‍മ്മം.
സനാതന ധര്‍മ്മം ഒരു പഠനം (ജോസഫ് പടന്നമാക്കല്‍)സനാതന ധര്‍മ്മം ഒരു പഠനം (ജോസഫ് പടന്നമാക്കല്‍)സനാതന ധര്‍മ്മം ഒരു പഠനം (ജോസഫ് പടന്നമാക്കല്‍)സനാതന ധര്‍മ്മം ഒരു പഠനം (ജോസഫ് പടന്നമാക്കല്‍)സനാതന ധര്‍മ്മം ഒരു പഠനം (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2017-11-29 17:39:44
ശ്രീ പടന്നമാക്കൽ ഒരു വിഷയം നിഷ്പക്ഷമായി കാണുന്നു. അതിന്റെ വിശദാശംസങ്ങൾ  വിദഗ്ദ്ധമായി പരിശോധിക്കുന്നു. എഴുത്തിലെ സത്യസന്ധത, സുതാര്യത, നിർഭയമായ സമീപനം, ഗവേഷണം എല്ലാം അദ്ദേഹത്തിന്റെ രചനകളെ മികവുറ്റതാക്കുന്നു. അഭിനന്ദനങ്ങൾ !!
andrew 2017-11-30 08:12:02

Few points to ponder.

Hinduism is not a religion, it is a way of life, but nothing unique, it differed from place to place and from time to time.

 it has several thoughts or school of Philosophy ranging from no-theism, mono-theism, poly-theism ……. atheism. And even the worship of stones, rats to cows.

What is propagated as Hinduism now days is just an easy trick of Temple religion. Temple religion is a new branch of the large tree of Indian Hinduism. Indian Christen cults & Islam are also branches of this large tree.

People who migrated from old Persian & Babylon area to India {estimated to be around 2000- 1500 BCE} had lighter skin and they claimed superiority over the dark-skinned Dravidic humans.  The light-skinned wrote Vedas and other propaganda to establish their superiority.

Yes, Philosophy that originated in the Indian sub-continent is rich & great in theory. The end result is the criteria of anything. Along with all these glorified Philosophy and way of life, we had ‘sati’ and even now Indians practice the barbaric discrimination of cast. The so-called low- casts are killed daily. Women, men and children have to beg for food. Women are sold into prostitution.

 It is time to stop the bull-shit [cow-shit is holy now] about the glorious sanathana  or other thoughts. A country which kills humans in the name of cows is still barbaric.  So, throw all the hollow philosophy in the Indian Ocean. We need strong civil laws to stop poverty, prostitution, child labour, poverty.

What we had has no value. What we are in the present is the reality.

Xavier 2017-11-29 21:24:02

ഗോപാലകൃഷ്ണാ ,

ശാസ്ത്രജ്ഞൻ എന്ന് നടിച്ച് നടക്കുന്ന താൻ ശാസ്ത്രലോകത്തിനു തന്നെ അപമാനകരമായതു കൊണ്ടാണ്.

ശാസ്ത്രം പുരോഗമിക്കുന്നത് സംവാദങ്ങളിലൂടെയാണ്. ഇന്നേറ്റവും കൂടുതൽ സംവാദങ്ങൾ നടക്കുന്നത് ശാസ്ത്രലോകത്തും കോടതികളിലുമാണ്. ഈ സംവാദങ്ങളിലെല്ലാം സുസുപ്രദാനങ്ങളായ (അതെ സു സുപ്രധാനം) 1. ഉപയോഗിക്കുന്ന വാക്കുകൾ കൃത്യമായി നിർവചിക്കുക. 2. വാദങ്ങൾക്ക് തെളിവുകൾ നിരത്തുക. അടിസ്ഥാനമായ ഈ രണ്ട് കാര്യങ്ങൾക്കും മിനക്കെടാതെയാണ്  താൻ ഘോരഘോരം മണ്ഠപ്രഭാഷണങ്ങൾ നടത്തട്ടുന്നത്.

താൻ സനാതന ധര്മത്തെപ്പറ്റിയും ഹൈന്ദവതയെപ്പറ്റിയും ഘോരാഘോരം പ്രസംഗിക്കുന്നുന്നുണ്ടല്ലോ? ഇവയെ പറ്റി തനിക്കൊരു കൃത്യമായ നിർവചനം തരാമോ? നിർവ്വചനങ്ങൾ ഇല്ലാതെ എന്തിനെപ്പറ്റിയും പ്രസംഗിക്കുന്നത് വായിൽ തോന്നിയത് കോതയ്ക് പാട്ട് എന്ന് പറയുന്നത് പോലെയാണ്.

നിർവചനത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് അഭിപ്രായങ്ങൾക്ക് തെളിവുകൾ നിരത്തൽ. തെളിവുകളില്ലാത്ത അഭിപ്രായങ്ങളും നിർവചനങ്ങളില്ലാത്ത സവാദങ്ങൾ പോലെതന്നെ വായിൽ തോന്നിയത് കോതയ്ക് പാട്ട് മാത്രം.

താൻ ആവർത്തിക്കുന്നുണ്ടല്ലോ ഗീതയും വേദങ്ങളും എഴുതിയത് 10000- 25000 വർഷങ്ങൾക്കു മുന്പാണെന്ന്. ഇതിന് എന്തെങ്കിലും ഒരു തെളിവ് കാണിച്ച് തരാമോ? അത് പോലെ തന്നെ തന്റെ മറ്റവകാശങ്ങൾക്കും എന്തെങ്കിലും ഒരു തെളിവ് കാണിച്ചുതരാമോ?

മനുഷ്യർ ഇരുബായുധങ്ങൾ ഉണ്ടാക്കാനും കുതിരകളെ മെരുക്കിയെടുക്കാനും തുടങ്ങിയിട്ട് 5000 വര്ഷത്തോളമേ ആയിട്ട്ടുള്ളു എന്ന് ഇന്നത്തെ അറിവു വച്ച് ശാസ്ത്രം പറയുമ്പോൾ എങ്ങിനെയാടോ 10000- 25000 വര്ഷങ്ങള്ക്കു മുൻപ് വളരെ സംഘീര്ണ നിർമ്മിതിയായ കുതിരകൾ വലിക്കുന്ന രഥങ്ങൾ ഉണ്ടായിരുന്നു എന്ന് വിളമ്പുന്നത്? എന്തെങ്കിലും ഒരു തെളിവ് താ എന്നിട്ട് വീമ്പിളക്ക്!

കുരുക്ഷേത്ര യുദ്ധം നടക്കുമ്പോൾ കൃഷ്ണനും അർജുനനും തമ്മിൽ നടക്കുന്ന ഒരു സംഭാഷണം സഞ്ജയൻ അന്ധനായ ദൃതരാഷ്ട്രരോട് കുരുക്ഷേത്രത്തിൽ വച്ച് വിവരിക്കുന്നതാണ് ഗീത.

കുരുക്ഷേത്ര യുദ്ധത്തിൽ 60 കോടിയോളം  യോദ്ധാക്കൾ മരിച്ചതായിട്ടാണ് പറയപ്പെടുന്നത്. 6 കോടിയായാലും 60 കൊടിയായാലും അതനനുസരിച്ചുള്ള രഥങ്ങൾക്കും ആനകൾക്കും തിങ്ങി നിറഞ്ഞു നിൽക്കണമെങ്കിൽ തന്നെ പത്ത് കുരുക്ഷത്രങ്ങളുടെ വിസ്തീർണം മതിയാവില്ല; അമ്പും വില്ലും അയുധങ്ങളും എടുത്ത് യുദ്ധം ചെയ്യണമെങ്കിലോ ഭാരതത്തിന്റെ മൊത്തം വിസ്തീർണം തന്നെ മതിയാവുമോ എന്ന് സംശയമാണ്. അങ്ങിനെയിരിക്കെ ഏതോ ഒരു സായിപ്പ് കുരുക്ഷേത്രം കുഴിച്ച് എല്ലിൻകഷ്ണങ്ങൾ കണ്ടെടുത്തു എന്ന് പറയുന്നതിൽ എന്താടോ ശാസ്ത്രം?

മൊത്തം ഭാരതത്തിന്റെയോ പകുതി ഭാരതത്തിന്റെയോ വിസ്‌തീർണമുള്ള ഭൂമിയിൽ യുദ്ധം നടക്കുമ്പോൾ അർജുനനും കൃഷ്ണനും അതിന്റെ നടുക്കായിരിക്കണം - സഞ്ജയനിൽ നിന്നും നൂറോ ആയിരമോ കാതങ്ങൾ അകലെ. അത്രയും ദൂരത്തിൽ നിന്ന്, അതും യുദ്ധകൊലാഹലങ്ങൾക്കിടയിൽ കൃഷ്ണൻ പറയുന്ന ഓരോ വാക്കും സഞ്ജയൻ കേൾക്കുന്നതെങ്ങിനെ കോവാലാ? കേട്ടാൽ തന്നെ ഒരാൾ പറയുന്നത് കേൾക്കുന്നതിനോടൊപ്പം തന്നെ മറ്റൊരാളോടത് അത് ആവർത്തിക്കുവാൻ ആർക്കാണ് കോവാലാ കഴിയുന്നത്? എന്തിനു പറയുന്നു; അർജുനനും കൃഷ്ണനും, സഞ്ജയനും ദൃതരാഷ്ട്രരും ഒരു ചെറിയ മുറിയിലാണെന്നു വിചാരിക്കുക. അപ്പോൾ അവിടെ അർജുനനനും കൃഷ്ണനും തമ്മിൽ നടക്കുന്ന സംഭാഷണം ഒരേ സമയം കേൾക്കുവാനും അത് ദൃതരാഷ്ട്രരോടല്ല  ആരോടെങ്കിലും അതെ സമയം തന്നെ  ആവർത്തിക്കാനും സഞ്ചയനല്ല ഏതെങ്കിലും മനുഷ്യന് കഴിയുമോ?

ഇതിനേക്കാളൊക്കെ അവിശ്വസനീയം മഹാഭാരതം യോദ്ധാക്കളുടെ പ്രായം തന്നെ. How old were the kauravas and pandavas at the Krukshetra war എന്ന് ഇൻറർനെറ്റിൽ പരതിയാൽ കിട്ടുന്ന ഫലമനുസ്സരിച്ച് താഴെക്കാണുന്നതാണ് മഹാഭാരത യുദ്ധത്തിലെ മുഖ്യ യോദ്ധാക്കളുടെ പ്രായം: Yudhisthira:- 91,  Bheema:- 90 years, Arjuna & Sri Krishna:- 89 years, Sahadev & Nakula :- 88 years. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ ഭീഷ്മരും ദ്രോണരുമെല്ലാം യുദ്ധം ചെയ്യുമ്പോൾ 110-120 വയസ്സെങ്കിലുമായിരിക്കണം. ഇതെല്ലാം കഴിഞ് പാണ്ടവർ 30 വര്ഷം ഭരിച്ചെന്നും, അവസാനം ഹിമാലയത്തിലേയ്ക്ക് പോയെന്നും പറയുവാൻ അസാമാന്യ തൊലിക്കട്ടിയും അതപ്പാടെ വിഴുങ്ങുവാൻ അസാമാന്യ ബുദ്ധിസൂന്യതയും വേണം. വിവരമില്ലാത്ത കോന്തന്മാർ ഇതെല്ലാം വിഴുങ്ങുമായിരിക്കും. പക്ഷെ ശാസ്ത്രജ്ഞൻ എന്ന് മേനി പറഞ്ഞു നടക്കുന്ന താൻ ഇതെല്ലാം പ്രചരിപ്പിക്കുന്നതാണ് കഷ്ടം.

ഗീതയുടെ മേന്മ തെളിയിക്കാൻ വേണ്ടി താൻ ആവർത്തിച്ച് ഐൻസ്റ്റെയിനെയും മറ്റും കൂട്ടുപിടിക്കുന്നു. താൻ പറയുന്നു ഐൻസ്റ്റയിൻ cosmic religion എന്ന ഒരു മതം സ്ഥാപിച്ചെന്നും അതിന്റെ മൂലക്കല്ല് ഗീതയാണെന്നും. http://www.endlesssearch.co.uk/science_cosmicreligion.htmൽ സാക്ഷാൽ ഐൻസ്റ്റെയിൻ തന്നെ ഈ cosmic religion നെ പറ്റി പ്രതിപാദിക്കുന്നുണ്ട്. അതിൽ ഗീതയെന്നോ, കൃഷ്ണൻ എന്നോ ഹിന്ദു എന്നോ ഒരു വാക്കുപോലുമില്ലെന്നിരിക്കെ താൻ Enstein നെ പറ്റിയും  cosmic religionനെ പറ്റിയും പറഞ്ഞു പരത്തുന്നത് ഒരു ശാസ്ത്രജ്ഞന് നിരക്കാത്ത കടിച്ചാൽ പൊട്ടാത്ത നുണകളല്ലേ ?

Harward Universityയിൽ 20 paper ഉള്ളതിൽ ഒരെണ്ണം ഗീതയാണെന്നും അതെന്തെന്നാൽ ആധുനിക managementന്റെ പോലും ആദ്യാവസാന വാക്ക് ഗീതയാണെന്നും താൻ തട്ടിവിടുന്നു. ഇതും പച്ച കള്ളമല്ലേ കോവാലാ?  

ഇതിന്റെ സത്യാവസ്ഥ http://www.dnaindia.com/lifestyle/report-why-the-gita-is-a-must-read-at-this-american-university-1228670 എന്ന internet pageൽ ഉണ്ട്. അതു  പറയുന്നത് “Since last year, all students of business management at Seton Hall University (SHU), New Jersey, have had to compulsorily study the Bhagavad Gita. Not to glean some tactical insights for use in corporate warfare, but to ground themselves in multiple religious cultures.” അതായത് അവിടെ ഗീത പഠിപ്പിക്കുന്നത് അറിവിന്റെ ഭാഗമായിട്ടല്ല  പിന്നെയോ പല മതഗ്രന്ഥങ്ങളുടെയും കൂട്ടത്തിൽ ഒരു ഗ്രൻഥം - അത്ര മാത്രം. താൻ അതല്ല അതിനപ്പുറവും പറയും. തന്റെ ഒരു പ്രഭാഷണത്തിൽ കേട്ടു ജനീവയിലെ ദൈവകണം പരീക്ഷണശാലയിലേക്കുള്ള കവാടത്തിനു മുൻപിൽ തന്നെ വലിയ ഒരു നടരാജ വിഗ്രഹം അവർ പ്രതിഷ്ടിച്ചതായി. പക്ഷെ സത്യം പല രാജ്യങ്ങളിൽ നിന്നും ഇങ്ങിനെയുള്ള പല complimentary വസ്തുക്കളുടെയും കൂട്ടത്തിൽ ഒന്ന് മാത്രമാണ് നമ്മുടെ നടരാജ വിഗ്രഹം എന്നല്ലേ? അത് പോലെ തന്നെ യുനെസ്കോയുടെ പൈതൃക ഗ്രൻഥങ്ങളിൽ ബൈബിളോ ഖുർആനോ ഇല്ലായെന്നും ഋഗ്വേദം മാത്രമേയുള്ളുവെന്നുമുള്ള അവകാശവും വസ്തുതകൾക്ക് നിരക്കാത്തതല്ലേ? (അഞ്ചാറു ബൈബിളുകളും രണ്ടു മൂന്നു ഖറാനുകളും മറ്റനേകം Das Capital പോലുള്ള ഗ്രൻഥങ്ങളും unesco യുടെ പൈതൃക പട്ടികയിലുണ്ട്; കൂടാതെ ഗ്രൻഥങ്ങളല്ലാത്ത പലതും ഈ പൈതൃക പട്ടികയിലുണ്ട്. http://whc.unesco.org/en/list കാണുക)

Modern Managementൻറെ ആദ്യാവസാന വാക്കാണ് ഗീത എന്നാണ്  തന്റെ മറ്റൊരു പൊള്ളവാദം. Prevention is better than cure “ എന്നതാണ് ഏതു management ന്റെയും അടിസ്ഥാന തത്വം. അങ്ങിനെയെങ്കിൽ മഹാഭാരത യുദ്ധത്തിന്റെ തുടക്കം കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ കൗരവരും പാണ്ടവരും തമ്മിൽ നടക്കുന്ന ചൂതുകളിയും ശകുനിയുടെ ചതിയുമാണ്. Prevention is better than cure “ എന്ന management തത്വം കൃഷ്ണന് അറിയാമായിരുന്നെങ്കിൽ വിശ്വരൂപം കാട്ടി കുരുക്ഷേത്രത്തിൽ ആളെ പേടിപ്പിച്ചും മറ്റു തന്ത്രങ്ങൾ പയറ്റിയും യുദ്ധം ജയിക്കുന്നതിനു പകരം ആ നിർണായക ചൂതുകളിയിൽ ചെറുതായ ഒരു ഇടപെടൽ മതിയായിരുന്നില്ല? Modern management ന്റെ ആദ്യാവസാന വാക്ക് ഗീതയാണെങ്കിൽ പിന്നെന്തിനാടോ ഇവിടെ ഇത്രയധികം management കോളേജുകൾ, എന്തിനാടോ modern management പഠിക്കാൻ ഇത്രയധികം ഭാരതീയർ വിദേശത്ത് പോകുന്നത്?

തന്റെ വട്ടുപിടിച്ച മറ്റൊരു വാദം computerന് ഏറ്റവും അനുയോജ്യമായ ഭാഷ സംസ്‌കൃതമാണെന്നാണ്. Computerനെ പറ്റിയുള്ള തികഞ്ഞ അജ്ഞതയാണിതു് കാണിക്കുന്നത്? Computer ഭാഷയും മനുഷ്യഭാഷയും തമ്മിൽ യാതൊരു ബന്ധവുമില്ലയെന്ന സത്യം തനിക്കറിയില്ലായെന്ന വ്യക്തം. ഭൂജ്യവും ഒന്നും അല്ലെങ്കിൽ yesഉം noയും ചേർന്ന binary ഭാഷയായിരുന്നു ആദ്യ computerറുകളിൽ. പിന്നിടത് basic, Fortran, machine language, programming language ഇങ്ങിനെ പലതായി പരിണമിച്ചു. (https://en.wikipedia.org/wiki/List_of_programming_languages കാണുക) അവയ്ക്കൊന്നും ഒരു മനുഷ്യഭാഷയുമായി ഒരടിസ്ഥാന ബന്ധം പോലുമില്ലെന്നിരിക്കെയാണ് സംസ്‌കൃതമാണ് കമ്പ്യൂട്ടറുകൾക്ക് ഏറ്റവും നല്ല ഭാഷയെന്ന തന്റെ തള്ള് .

ഞാൻ ഈ 2017 നവംബറിൽ ബാലിയെന്ന Ind൦nesiaയിലെ ഹിന്ദു സംസ്ഥാനത്തു പോയി. ബാലിക്കാർ 90%ത്തിലധികം ഹിന്ദുക്കളാണ്. പക്ഷെ അവരുടെ ഇടയിൽ കൃഷ്ണനോ ഗീതയ്‌ക്കോ പറയത്തക്ക പ്രാധാന്യമില്ല. ഞങ്ങളെ കൊണ്ടു നടന്ന ഹിന്ദു ഡ്രൈവർമാർ ഭഗവത് ഗീതയെന്നു കേട്ടിട്ടു പോലുമില്ല. പകരം അവിടെ രാമനും ഗണപതിക്കുമാണ് പ്രാധാന്യം. അതുപോലെതന്നെ 200-300 വര്ഷങ്ങള്ക്കു മുൻപ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് തൊഴിലിനായി ഇന്ഗ്ലീഷുകാർ കൊണ്ടുപോയ ഹിന്ദുക്കളുടെ ഇടയിലും കൃഷ്ണനും ഗീതയ്ക്കും ഇന്ത്യയിലുള്ളപോലെ പ്രാധാന്യമില്ല എന്നതും എടുത്ത് കാണിക്കേണ്ടതുണ്ട്. അതായത് കൃഷ്ണ ഭക്തിയും ഗീതയ്ക്കുള്ള അമിത പ്രാധാന്യവും കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉടലെടുത്ത ഒരു രോഗം മാത്രം. ഗീത താൻ വീമ്പിളക്കുന്നതുപോലെ ഒരു സർവപ്രശ്ന സംഹാരിയായിരുന്നെങ്കിൽ ഇന്ത്യക്കു പുറത്തുള്ള ബാലി, ഫിജി മുതലായ രാജ്യങ്ങളിലെ ഹിന്ദുക്കളും കൃഷ്ണനും ഗീതയ്ക്കും താനും തന്റെ സംഘികളും കൊടുക്കുന്ന പ്രാധാന്യം നൽകിയേനെ. അതുകൊണ്ട് ആദ്യം ഈ ഹിന്ദുക്കളെ ഗീതയുടെയും കൃഷ്ണന്റെയും മാഹാത്മ്യം മനസ്സിലാക്കിച്ചിട്ടു മതി മറ്റു മതവിശ്വാസികളെയും യുക്തിവാദികളെയും തനിക്ക് വായിൽ തോന്നുന്ന കോത  പാട്ടുകൾ പറഞ്ഞു മനസ്സിലാക്കിക്കാൻ.


andrew 2017-11-30 05:31:44
Sri Xavior
Agree with you 100%
Salute to thee
Kirukkan Vinod 2017-11-30 09:16:58
Xavior achayo, we should not attack any religion or beliefs. Everyone think their religion is the best. We all became some religion because we born in to those religious family. We should not insult any religion even if we dont respect or praise other religions. Be a normal man first! 
V. George 2017-11-30 18:39:14
This is a well written and excellent article. I am not competent to write any comments about this wealth of knowledge. I don't think any of the people who wrote comments about this article also has any knowledge about Sanatana Dharma. Accept your ignorance and read the article few times. 
Born again , TA 2017-11-30 19:16:54
Vow, This Texan 2 is really a smart person like the rest of the Texans.
Definitely, andrew made a stupid mistake between caste and cast 
Texan 2 too made the same mistake of repeating caste twice.But we readers can figure out both.
Do Texan 2 has to attack someone who is telling the actual facts for a spelling mistake?
You should also know there is something called autocorrect. It cannot make the difference between caste and cast. Both are correct in spelling, but Texan 2 made the same mistake.
George oalickal 2017-11-30 13:24:29
I read the article and it is very informative.  People can express their views and thinking.  His article didn't hurt anybody but give some insight about life, it's origin and the basics of Aryavedaantham, very interesting...
texan2 2017-11-30 18:05:03
Joseph,
You were very clear about your article title. You were talking about Sanathana Dharmam. In the article you clearly said the distinction between so called Hindu and Sanathana Dharmam.  You focussed on educating the readers who never heard of Sanathana Dharmam what it is. Even if it is not associated with any Religion the cocepts of Sanathana Dharmam itself is worth knowing and copying in one's life. Great writing.
I don't think some commentors even read the article. Forget about commentor like Andrew. Look at his spelling. Doesn't know difference between caste and caste?! and trying to teach philosophy!!  And Xavier guy? He must be an internet googling pundit.
benoy 2017-11-30 20:03:22

This is in reply to the hateful, stupidly sarcastic comments made by Xavier (BTW, from what is reflected from your use of language, that name does not fit you, as you have nothing in common with the Great Savior Jesus Christ) and the holier-than-thou atheistic mentality of Andrew. Mr. Padanamakkal, wrote a great article about Sanathana Dharmam, explaining it in layman’s terms. The author of this article never claimed that he is a scientist or brandished his credentials. Acute grudge against Hinduism is palpable in both comments. The author never mentioned in the article that Bhagavth Geetha and Veda was written 10000-25000 years ago. Where did you read it? Mr. Padanamakkal analyses Sanathana Dharmam. He connects us to nature. How we should appreciate and interact with nature and our fellow beings. Even though Bhagavath Geetha mostly describes the Kurukshethra war, it has a lot of principles that are compatible to everyday life of every human being. Another argument of the commentators is that there is no proof or definition for Sanathana Dharmam. Mr. Padanamakkaal scholarly defined Sanathana Dharmam. One cannot find a solid proof for Sanathana Dharmam. It is in your mind. Again one cannot find proof for everything that is existent. For example, Standard model cosmology, which is followed by majority of modern astronomers, promotes that only 5% of the total mass of the universe is ordinary matter like stars, planets, black holes, pulsars, nebula etc. The rest is dark energy and dark matter. So, do we have solid proof for that? No we do not have. But we have to believe it. Otherwise Standard model cosmology is irrelevant. Even in the case of Abrahamic religions, the majority of verses in their holy books have no solid proof. Where is the proof for Moses parting the sea? Where is the proof for manna falling from the sky? Still we believe it for the sake of belief. Bhagavath Geetha may be a narration of ideological confrontation going through in Dhrithrashta’s mind or may be in Sanjayan’s mind and not necessarily a physical confrontation between two armies. Anyway, Xavier and Andrew failed miserably to comprehend a great article by Mr. Padanamakkal.


ജോർജ് വി 2017-12-01 09:23:37
ശ്രീ ജോസഫ് പടന്നമാക്കൽ, താങ്കളുടെ ലേഖനങ്ങൾ ഒന്നിനൊന്നു മെച്ചം എന്നെ പറയാൻ പറ്റൂ. താങ്കളുടെ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഉള്ള സന്മനസ്സിനെ വണങ്ങുന്നു. എല്ലാവിധ ഭാവുകങ്ങളും. മുൻപ് ആവശ്യപ്പെട്ടപോലെ ഈ ലേഖനങ്ങൾ എല്ലാം ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 
Vayanakaaran 2017-12-01 09:39:05
സേവ്യർ എന്ന പേരിൽ എഴുതിയ മതഭ്രാന്തൻ എന്ന് വിളിക്കട്ടെ, ആ സുവിശേഷകനാണോ? വായനക്കാരക്ക് സുപരിചിതനായ ഇഗ്ളീഷ് മാത്രമറിയുന്ന അസഹിഷ്ണു.  അങ്ങേർക്ക്
ഹിന്ദു എന്ന് കേൾക്കുന്നത് തന്നെ അലർജി ആണ്. എന്താ ചെയ്യാ അമേരിക്കയിൽ വന്നു സുഖമായി ജീവിക്കുമ്പോഴും നാട്ടിലെ പോലെ ജാതിയും മതവും പറഞ്ഞു നാണം കേട്ട് നടക്കുന്നു ചിലർ.
observer 2017-12-01 09:53:49
ശാസ്ത്രഞ്ജന്‍ എന്ന് പറഞ്ഞു ഗോപാലക്രുഷ്ണന്‍ എന്നൊരു വിദ്വാന്‍ ഇവിടെയൊക്കെ ഹിന്ദുമതപ്രസംഗവുമായി കണ്ടിട്ടുണ്ട്. അദ്ധേഹത്തിന്റെ പല അവകാശവാദങ്ങളുമാണു സേവ്യര്‍ ഖണ്ഡിച്ചതെന്നാണു മനസിലാകുന്നത്. അല്ലാതെ പടന്നമാക്കല്‍ പറയുന്നതല്ല.
ശശികലയോടും കൂടി ഒരു പ്രതികരണം ആവശ്യപ്പെടാം. 

Tom abraham 2017-12-01 15:42:30

God is a Mystery, the Supreme Spirit. How can the spiritual be in the material ? Who is confused about the Metaphysical and the particulate matter ? There are many blind leading the blind, the ' blind philosopher in the dark room '




Joseph Padannamakkel 2017-12-03 14:09:17
എന്റെ ലേഖനത്തിന് കമന്റ് നല്കിയവർക്കെല്ലാം നന്ദിയുണ്ട്. ഓരോരുത്തരുടെയും സന്ദേശങ്ങൾ വളരെ രസകരവും കൂടുതൽ പഠിക്കാനും എഴുതാനുമുള്ള പ്രേരണകളും നൽകാറുണ്ട്. ശ്രീ ജോർജിന്റെ നിർദ്ദേശത്തിലും സന്തോഷം. ലേഖനങ്ങൾ പുസ്തക രൂപേണ ആക്കുന്ന കാര്യവും ചിന്തിക്കാറുണ്ട്.

അമേരിക്കൻ മലയാളികൾക്ക് ഒഴിച്ചുകൂടാൻ സാധിക്കാത്ത 'ഈ മലയാളി' എന്ന പത്രം വാർത്തകൾ തരുന്നതിലുപരി ഒരു സാഹിത്യ ജേർണലുംകൂടിയാണ്. അമേരിക്കയിലെ മറ്റൊരു പത്രത്തിനും അങ്ങനെ അവകാശപ്പെടാൻ സാധിക്കില്ല. വിലയേറിയ കവിതകളും കഥകളും ലേഖനങ്ങളും 'ഈ മലയാളിയെ' മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ലെന്നു പറയുന്നപോലെ ചിലർ കേരളത്തിലുള്ള എഴുത്തുകാരെ മാത്രം ഇഷ്ടപ്പെടുകയും ചെയ്യുന്നു. അത് വെറും തെറ്റായ ധാരണയാണ്. 

മതങ്ങളിലെ ദൈവങ്ങളെ വിമർശിക്കുന്നതിലുപരി മനുഷ്യരുടെ സാംസ്ക്കാരികപരമായ വിമർശനങ്ങളായിരിക്കും വായനക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുന്നത്. ഓരോ ദൈവങ്ങളും എണ്ണപ്പെടാൻ സാധിക്കാത്ത വിധമുള്ള തത്ത്വചിന്തകൾ നിറഞ്ഞ ഗ്രന്ഥങ്ങളാണ്. അവിടെ കൃഷ്ണനെയോ ക്രിസ്തുവിനെയോ ഒരു സേവിയർ അല്ലെങ്കിൽ ഗോപാല കൃഷ്ണൻ താഴ്ത്തിക്കെട്ടിയാൽ ഒന്നുമാവില്ല.   

വിമർശനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അറിവിനെ പരിപോഷിപ്പിക്കാൻ സാധിക്കുള്ളൂ. സനാതനത്തിലെ സുന്ദരമായ ആശയങ്ങൾ നാം ഗ്രഹിക്കുകയാണെങ്കിൽ മതങ്ങളുടെ പേരിൽ മത്സരിക്കേണ്ട ആവശ്യം വരില്ല. സനാതനം ഒരു ധർമ്മമാണ്. ആ ധർമ്മത്തിൽ പറയുന്നു, "സ്വർഗം വേണമെന്ന അമിത ആഗ്രഹങ്ങളിൽ നിന്ന് നാം വിമുക്തി നേടുക, അതുപോലെ നരകത്തിൽ പോവുമെന്നുള്ള ഭയവും ഇല്ലാതാക്കുക, നമ്മുടെ അറിവിനെ പരിപോഷിപ്പിച്ചു സ്വയം ജീവിതത്തെ തെളിമയാർന്നതാക്കുക, എങ്കിൽ ഈ ഭൂമിയിലെ ജീവിതം തന്നെ നമുക്ക് സ്വർഗമാക്കാൻ സാധിക്കും." അങ്ങനെയെങ്കിൽ ഓരോരുത്തരും തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ ഉണ്ടാക്കുന്ന കലഹങ്ങൾക്ക് പരിഹാരമാവുകയും ചെയ്യും. സ്നേഹമാണ് സനാതനം പറയുന്നത്. ഈ ധർമ്മം ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ഒരു പോലെ ബാധകമാണ്.   

സനാതന ധർമ്മം ക്രിസ്തുവിന്റെ കാതലായ തത്ത്വങ്ങളെ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിലെ പഴയ പള്ളികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഹൈന്ദവ രാജാക്കന്മാരാണ് ക്രിസ്ത്യാനികൾക്ക് പള്ളി പണിയാനുള്ള സാമ്പത്തിക സഹായവും സ്ഥലവും നൽകിയതെന്നു കാണാം. മറ്റെല്ലാ മതങ്ങളും വിജാതിയർക്കെതിരെ വാളുകൾ വീശിയപ്പോൾ ഭാരതത്തിലെ സനാതന ധർമ്മം എല്ലാ മതങ്ങളെയും ഈ മണ്ണിൽ സ്വാഗതം ചെയ്യുകയായിരുന്നു. റോമിൽ പടയാളികൾ ക്രിസ്ത്യാനികളെ സിംഹക്കൂട്ടിൽ വലിച്ചെറിഞ്ഞിരുന്ന കാലങ്ങളിലും ഇവിടെ ക്രിസ്ത്യാനികൾ പ്രജാവത്സലരായ രാജാക്കന്മാരുടെ സംരക്ഷണയിലും ലാളനയിലുമായിരുന്ന കാര്യവും നമുക്ക് മറക്കാൻ സാധിക്കില്ല. അതായിരുന്നു സനാതനത്തിന്റെ വിജയവും. 
sunu 2017-12-04 18:05:47
ഇയാൾ എഴുതിയത് മറ്റു എഴുത്തുകളിൽ നിന്നും കടം എടുത്തതാണ്. ഇതു വല്ലതും ഏതെങ്കിലും ഹിന്ദുവോ ക്രിസ്താനിയോ ഇസ്ലാമോ അറിയുന്നില്ല. മറ്റവനെ തട്ടാൻ വേണ്ടി വടിവാളുമായ് ഊരു ചുറ്റുന്ന ഇരുകാലിമൃഗത്തിനു എന്ത് സദാചാരം ? സനാതന ധർമം ? ക്രിസ്താനിക്കു രാജാക്കന്മാർ പള്ളിവെച്ചു കൊടുത്തു എന്ന് ഏതു ചരിത്രത്തിലാണ്‌ ഉള്ളത്. ക്രിസ്താനി അഭയാർത്ഥി ആയി എവിടുന്നെങ്കിലും കേരളത്തിൽ വന്നതാണോ ? വിഗ്രഹ ആരാധികളിൽ വിവരമുള്ളവർ ക്രിസ്തു മതം സ്വീകരിച്ചു . അവർ സ്വന്ത   പുരയിടത്തിൽ സ്വന്ത   പണം കൊണ്ട് പള്ളി പണിതു. ഇതു മനസിലാക്കി വല്ലതും എഴുതുക. അല്ലാതെ എല്ലാവരെയും പ്രീണിപ്പിക്കാൻ വിവരദോഷം എഴുതരുത്. ഹിന്ദുവിന്റെ രക്തം തന്നെ എല്ലാ ക്രിസ്താനിയുടെയും .വിവരമുള്ളവർ ക്രിസ്താനിയായി  ,പ്രാകൃതചിന്തയിൽ കഴിയുന്നവർ ഇന്നും ഹിന്ദുവായ് തുടരുന്നു. ബാബറിനൊപ്പം അധിനിവേശം ച്യ്ത മുസ്ലിംസിനെ പൊതിയാൻ ക്രിസ്താനിയെ കരുവാക്കരുത്. 
Ninan Mathullah 2017-12-05 08:18:42

As Joseph Padannamackal says in his article most of the Hindus do not know what is ‘Dharmam’ or ‘Sanathanam’. They have no faith in it. Is it using this ‘Dharma’as a goal that BJP came to power? The goal was selfless service? They played the religion and race card to turn one against the other and caused religious and racial polarization to grab power for their own benefit. These politicians then boast about Dharma to fool majority of Hindus. Who is fooling whom here? Most are not interested in the truth. To find the truth about ‘Sanathana Dharma’ and ‘Om’ one need to find out the identity of Aryans and, where they came from. Because Hinduism as it is practiced now is mainly the religion of these Aryans. So first they have to admit that Aryans came to India from elsewhere. Until they do this they will not find the truth. They are busy rewriting history for political purpose. If anybody interested to know the truth you might read my book ‘Upasana’ as an outline of the different cultures of the world are given there and where they came from including that of the Aryans. The book is available in OM bookstores in India.Around 2000 BC before Aryans came to India, their ancestors used the sound ‘Om’ to call upon the invisible God. The root of the sound ‘Om’ is the same as the ‘O’ used in western Christian worship songs, Jewish and Christian prayers and throughout ‘Book of ‘Psalms’.

Joseph 2017-12-05 00:34:40
ഒരു പൊതുവേദിയിൽ വർഗീയത തുപ്പുന്ന മാന്യമല്ലാത്ത ഭാഷയിലുള്ള 'സൂണു' എന്ന അജ്ഞാതന്റെ   കമന്റ് ഇമലയാളി പ്രസിദ്ധീകരിച്ചതിൽ അതിശയിക്കുന്നു. എഴുതുന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. സനാതന ധർമ്മം ഈ നൂറ്റാണ്ടിലോ കഴിഞ്ഞ നൂറ്റാണ്ടിലോ എഴുതിയതല്ല. സനാതനികളായ സന്യാസിമാർ ചാതുർ വേദങ്ങളിൽ ആന്തരിക ചൈതന്യത്തിൽക്കൂടി രചിച്ചതാണ്. ഇക്കാര്യം എന്റെ ലേഖനത്തിൽ ഞാൻ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ഹിന്ദു ഗുരുക്കന്മാരുടെ പ്രഭാഷണങ്ങൾ  ശ്രദ്ധിക്കാറുണ്ട്. സനാതന ധർമ്മത്തെപ്പറ്റി എല്ലാ പ്രഭാഷകരും പറയുന്നത് ഒന്നു തന്നെയാണ്. അതുകൊണ്ടു താങ്കൾ പറയുന്നപോലെ എന്റെ ലേഖനം കടം എടുത്തത് തന്നെയാണ്. എന്റേതായ നൂറു ശതമാനവും ഭാഷാ ശൈലിയിൽ, ലേഖനത്തിന്റെ അടുക്കും ചിട്ടയിലും സനാതനത്തിന്റെ ആശയങ്ങളുൾക്കൊണ്ടും എന്റെ ഭാവനകളും നിറഞ്ഞതാണ് ഈ ലേഖനം. 

താങ്കളുടെ ചരിത്ര ബോധത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല. ക്രിസ്ത്യാനികൾ ബുദ്ധിജീവികളെന്നും ഹിന്ദുക്കൾ രണ്ടു കാലു ജീവികളെന്നുമുള്ള താങ്കളുടെ അഭിപ്രായത്തിനും എന്റെ മറുപടിയില്ല. എന്തിനാണ് മിസ്റ്റർ! മഹാനായ യേശുവിന്റെ നാമം ഇങ്ങനെ ചീത്തയാക്കുന്നത്. താങ്കൾ കൈവശം വെച്ചിരിക്കുന്ന ബൈബിൾ ഒരു ബിംബമാണെന്ന് ബോധമില്ലാത്ത അക്രൈസ്തവരും പറയുന്നുണ്ട്. 

ശ്രീധര മേനോനെപ്പോലുള്ള കേരളചരിത്രകാരും പഴയ കേരള ഗസറ്റുകളും കേരളത്തിലെ ക്രിസ്ത്യാനികളുമായി രാജാക്കന്മാർ സഹകരിച്ച ചരിത്രം എഴുതിയിട്ടുണ്ട്. പഴയ ക്രിസ്ത്യൻ പള്ളികളിൽ രാജാക്കന്മാർ നൽകിയ കോപ്പർ പ്ളേറ്റുകൾ സൂക്ഷിച്ചിട്ടുണ്ട്. തെക്കൻകൂർ രാജാക്കന്മാർ മുതൽ ക്രിസ്ത്യാനികളെ സംരക്ഷിച്ചിരുന്ന കഥകൾ വായിക്കാം. ചേര രാജാവായ രാജസിംഹ (1028 -1043)ക്രിസ്ത്യാനികൾക്കുള്ള അവകാശങ്ങളും സംരക്ഷണവും നല്കിയതായുള്ള പ്ളേറ്റുകൾ ഉണ്ട്. 1225-ലെ വീര രാഘവ ചക്രവർത്തി, ഭാസ്ക്കരവർമ്മൻ എന്നിവരുടെ ഡോകുമെന്റുകളിൽ ക്രിസ്ത്യാനികൾക്ക്  കച്ചവടം നടത്തുന്നതിനും പള്ളി പണിയാനും സ്ഥലം അനുവദിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 

കാഞ്ഞിരപ്പള്ളി സെന്റ്. മേരീസ് പഴയപള്ളിയുടെ താളിയോല ഗ്രന്ഥങ്ങളിലുളള തമിഴ് ഭാഷയിലെ രാജകല്പനയുടെ മലയാളം തർജ്ജിമ ഇങ്ങനെ, "അരുളി കല്പിക്കുകയാൽ നമ്മുടെ തൊമ്മി മാപ്പിള കണ്ടെന്നാൽ പൈനാപ്പള്ളി ചെട്ടിയാരോട് താങ്കൾക്ക് തേട്ടമുള്ള പടിഞ്ഞാറേമുറി പറമ്പിൽ പള്ളിയും അങ്ങാടിയും വെപ്പിച്ചു കൊള്ളുമാറ് വേക്ക് -ഇത് കൊല്ലം 624 മേടം ഞായർ 21 രാജശ്രീ വീര കേരളം വർമ്മ തിരുന്നാൾ കൽപ്പിച്ചു വേക്ക്" ഇതനുസരിച്ച് കാഞ്ഞിര വടികൊണ്ട് രാജാവ് തന്നെ വന്നു പള്ളിക്കുള്ള സ്ഥലം അളന്നു കൊടുക്കുകയായിരുന്നു. ക്രിസ്ത്യാനികൾക്ക് കച്ചവടം നടത്താൻ ഒരു കമ്പോളത്തിനുള്ള സ്ഥലവും കൊടുത്തു. 

കേരളത്തിലെ തീവ്ര മതങ്ങളിൽപ്പെട്ട കൃസ്ത്യാനികൾ പുരോഗമിച്ചത് പ്രവാസി ജീവിതം തുടങ്ങിയതിൽ പിന്നീടാണ്. അവരുടെ പള്ളികൾ സ്വന്തം പറമ്പിൽ കഴുക്കോലും ഓലമേഞ്ഞതുമായ കുടിലുകളിലായിരുന്നത് ഞാനും ഓർക്കുന്നുണ്ട്. 
ജോർജ് വി 2017-12-05 11:36:24
സുനു എന്ന വ്യാജ പെരുകാരൻ ഒരു ക്രിസ്ത്യൻ തീവ്ര വാദി ആണ്. ഭാഷ ഒരു ധാർഷ്ട്യം നിറഞ്ഞ വൈദികന്റെ പോലെ തോന്നുന്നു. മറുപടി അർഹിക്കാത്ത കമന്റ് ആണ് എങ്കിലും  ശ്രി ജോസഫ് മറുപടി എഴുതി. നന്നായി. പക്ഷെ താങ്കളുടെ വിലയേറിയ സമയം ഇതുപോലുള്ള പുഴുക്കുത്തുകളെ തിരുത്താൻ വേണ്ടിയുള്ളതല്ല.
sunu 2017-12-05 15:15:09
പുഴുക്കുത്തുകളെ തിരുത്തുന്നവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ജ്ഞാനികൾ എന്ന് വിളിക്കപ്പെടും. !ജോസഫ് താങ്കൾ നല്ലൊരു എഴുത്തുകാരനാണ് . ഈ അസഹിഷ്ണത നന്നല്ല. സനാതനധര്മത്തെ ഞാൻ എതിർത്തില്ല. അത് ഹിന്ദുമതത്തിന്റേതു മാത്രമല്ല. സർവ്വമതസാരവും ഏകമാണ്. "ഏകം സത്യം വിമലച്ചേലം, സർവഥാ സാക്ഷി ഭൂതം ".  എന്നതാണ് ആദ്യവേദത്തിന്റ ആദ്യശ്ലോകം. അപ്പോൾ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടോ സനാതനബോധത്തിൽ ? 
സനാതന ബോധം ഹിന്ദുമതത്തിൽ   ഉണ്ടെങ്കിൽ  പിന്നെ എന്തിനാണ് ബി.സിഇരുന്നൂറ്ററുപത്തൊന്നിൽ   അശോകചക്രവർത്തി ഹിന്ദുമതം ഉപേക്ഷിച്ചിട്ട് ബുദ്ധ മതം സ്വീകരിച്ചത്.  പഞ്ചശീലങ്ങളുടെ സന്ദേശവാഹകനിയിട്ടു അശോകനെ കണക്കാക്കാമെന്ന് ശ്രീധരമേനോൻ ഇന്ത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.  ചേര രാജാവ് ക്രിസ്തു മതം സ്വീകരിച്ചതിനാൽ ഇറാക്കിലേക്കു   നാട് കടത്തപെട്ടതാണല്ലോ കൊല്ലവര്ഷവും ഓണത്തിന്റെ ഒരു ഐതിഹവും. ഇരുപതാം നൂറ്റാണ്ടിൽ അരുവിയിൽ നിന്നും ഒരു കല്ലെടുത്ത ഈഴവശിവനെ പ്രതിഷ്ഠിച്ച ശ്രീനാരായണ ഗുരുവിനെ മറികടന്നു പോകുന്നവർ അജ്ജതയുടെ ഹിന്ദുവാണ്. 
വാക്കുകളിലെ ആശയവും  ഭാഷയുടെ കോപവും കണ്ടു എന്റെ ജാതിയും മതവും ഒന്നും  നിര്ണയിക്കരുത്   സുഹ്ർതെ. 
സനാതന ബോധം ഏകദൈവ ബോധമാണ്.  
AkhilA 2020-08-05 13:57:55
അഹം ബ്രഹ്മാസ്മി
Observer 2020-08-05 18:38:18
When you republish this, you should have mentioned late Joseph Padannammakkal
Radhakrishnan 2023-01-01 16:59:08
കാലം പോകെ പോകെ മതങ്ങൾ മാഞ്ഞു പോകും... മതങ്ങൾ ദൈവസൃഷ്ടിയല്ല.. മനുഷ്യൻറ ബുദ്ധിയിലുദിച്ച ആശയങ്ങൾ..
Judas 2023-01-01 17:57:57
It is also applicable to Jesus. When you refer something about Jesus, you should say Late Jesus.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക