Image

ഷെറിന്‍ മാത്യുസിന്റെ പരുക്ക് ഇന്ത്യയില്‍ വച്ചുണ്ടായതല്ലെന്നു ഡോക്ടര്‍

Published on 29 November, 2017
ഷെറിന്‍ മാത്യുസിന്റെ പരുക്ക് ഇന്ത്യയില്‍ വച്ചുണ്ടായതല്ലെന്നു ഡോക്ടര്‍
ഡാലസ്: മരണപ്പെട്ട ഷെറിന്‍ മാത്യുസിന്റെ കൈയുടെ എല്ലുകള്‍ ഒടിഞ്ഞതും മറ്റു പരുക്കുകള്‍ ഏറ്റതും ഇന്ത്യയില്‍ വച്ചായിരിക്കില്ലെന്നു കുട്ടിയെ ചികിത്സിച്ച പീഡിയാട്രിഷന്‍ ഡോ. സൂസന്‍ ഡകില്‍ കോടതി മുന്‍പാകെ മൊഴി നല്‍കി.

ഷെറിന്റെ വളര്‍ത്തു മാതാപിതാക്കളായ വെസ്ലി മാത്യുസും സിനിയും അവരുടെ സ്വന്തം കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസിന്റെ കസ്റ്റഡിയില്‍ നിന്നു വിട്ടുകിട്ടാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സാക്ഷിയായി ഹാജരായതായിരുന്നു ഡോ. ഡകില്‍.
സിനിയും വെസ്ലിയും ഇന്നലെ കോടതിയില്‍ ഹാജരായി. സ്റ്റേറ്റ് അഭിഭാഷകന്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഇരുവരും മറുപടി പറയാന്‍ വിസമ്മതിച്ചു. പകരം നിശന്‍ബ്ദരായിരിക്കാന്‍ അവകാശം നല്‍കുന്ന ഫിഫ്ത്ത് അമെന്‍ഡ്‌മെന്‍ഡ് റൈറ്റ്‌സ് ഉപയോഗിക്കുകയാണു ചെയ്തത്. രണ്ടു സാക്ഷീകളെക്കൂടി വിസ്തരിക്കാനായി കേസ് ഡിസംബര്‍ 5 ചൊവ്വാഴ്ചത്തേക്കു മാറ്റി.

വെസ്ലിയേയും സിനിയേയും കുഴയ്ക്കുന്ന ചോദ്യങ്ങളാണു സ്റ്റേറ്റിന്റെ അഭിഭാഷകന്‍ ചോദിച്ചത്. ഈ വര്‍ഷം ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ കുട്ടിക്കു പരുക്കേറ്റതിനെപറ്റി ചോദിച്ചപ്പോള്‍ സിനി മറുപടി പറഞ്ഞില്ല. ഫെബ്രുവരിയിലോ മാര്‍ച്ചിലോ കുട്ടിക്കു വീണ്ടും പരുക്കേറ്റോ എന്ന ചോദ്യത്തിനും മറുപടി ഉണ്ടായില്ല.

ഷെറിനെ കാണാതായപ്പോള്‍ 911 വിളിക്കുകയുണ്ടായില്ലെന്നു സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. 
 പകരം നോണ്‍ എമര്‍ജന്‍സിലൈനില്‍ ആണു വിളിച്ചത്

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഷെറിനെ ഹോസ്പിറ്റലിലാക്കിയിരുന്നുവെന്നു ഡോ. ഡകില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപറ്റംബറില്‍ കുട്ടിയുടെ കൈമുട്ടിലെ എല്ലിനു പൊട്ടലുണ്ടായിരുന്നു. മൂത്ത കുട്ടി സോഫയില്‍ നിന്നു തള്ളി താഴെ ഇട്ടതു മൂലമാണു ഫ്രാക്ചര്‍ ഉണ്ടായതെന്നായിരുന്നു സിനിയുടെ വിശദീകരണം. ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്ലൈഡില്‍ തെന്നി വീണു പരുക്കേറ്റുവെന്നും സിനി പറഞ്ഞതായി ഡോക്ടര്‍ മൊഴി നല്‍കി.

മൂന്നു വയസുള്ള കുട്ടിയുടെ വളര്‍ച്ച ഷെറിനുണ്ടായിരുന്നില്ലെന്നു ഡോക്ടര്‍ പറഞ്ഞു. മാത്രമല്ല തൂക്കം കുറഞ്ഞു കൊണ്ടുമിരുന്നു.
കുട്ടിയുടെ പരുക്കില്‍ നിന്നു വ്യക്തമായത് ഒന്നിലേറെ തവണ പരുക്കേല്‍ക്കാനിടയായി എന്നാണു. എപ്പോഴാണു അവ സംഭവിച്ചതെന്നു പറയാനാവില്ല.
ഷെറിന്റെ പരുക്കുകള്‍ ഇന്ത്യയില്‍ വച്ചുണ്ടായതോ സ്ലെഡില്‍ നിന്നു വീണു ഉണ്ടയതോ അല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സിനി മറുപടി പറയുകയുണ്ടായില്ല. ഇതേത്തുടര്‍ന്നാണു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസിനെ വിവരം അറിയിച്ചത്. അതിനോടു സിനി യോജിച്ചില്ല. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് വന്നാല്‍ വീക്കെന്‍ഡ് ഒക്കെ നഷ്ടമാകുമെന്നു സിനി ചൂണ്ടിക്കാട്ടി.

ജാമ്യത്തുക ഒരു ലക്ഷം ഡോളറായി കുറച്ച സാഹചര്യത്തില്‍ സിനി ഉടന്‍ തന്നെ ജാമ്യത്തിലിറങ്ങുമെന്നാണു സൂചന. കുട്ടിയെ പരുക്കേല്പിച്ചു എന്ന ചാര്‍ജില്‍ വെസ്ലിക്കു ഒരു മില്യന്‍ ഡോളര്‍ ആണു ജാമ്യത്തുക. കുട്ടിയെ വീട്ടില്‍ തനിച്ചാക്കി ഡിന്നറിനു പോയി എന്നതാണു സിനിയുടെ പേരിലുള്ള കുറ്റം.

State asks Sini, Wesley Mathews about Sherin's broken bones in CPS hearing

Sini,

WFAA 6:04 PM. CST November 29, 2017

DALLAS COUNTY, Texas -- A CPS custody hearing wrapped up for the day in Dallas County Wednesday over the biological child of Wesley and Sini Mathews, the adoptive parents of Sherin Mathews, who was found dead in a Richardson culvert last month.

Wesley Mathews was expected to either surrender his parental rights for his 4-year-old daughter or have them terminated by the state.

Sini Mathews took the stand during the hearing as a witness, but invoked her 5th Amendment rights on most questions asked by the state in the 37 minutes she was on the stand.

The state asked several questions about the night Sherin disappeared, as well as questions about alleged broken bones the 3-year-old suffered last spring. Sini was asked by the state if Sherin had a broken femur, elbow, and tibia between January and March of this year. She was also asked by the state if Sherin suffered another set of fractures in February or March, and whether Sini told doctors that Sherin had a Vitamin D deficiency, leading to her broken bones.

Sini wouldn't answer those questions, and told the state that she plans to see her biological daughter in a supervised CPS visitation if and when she posts bond.

Just after 2 p.m., Wesley Mathews took the stand, also invoking his 5th Amendment right. His attorney told him to look at him before answering any questions and then signed a hand signal of a "five" after several questions before the court recessed.

The state said no 911 call was ever made. Wesley had called the non-emergency line when he first tried to seek help for Sherin.

Following both Sini and Wesley taking the stand, three witnesses were called to take the stand as well.

The first witness, Dr. Susan Dakil is a pediatrician also certified in child abuse pediatrics. Dr. Dakil says Sherin was hospitalized in Feb. 2017 and also had an elbow fracture in Sep. 2016. 

The explanation from Sini and Wesley for her September injury was that their oldest, biological daughter pushed Sherin off couch, resulting in elbow fracture. 

Dr. Dakil said in February Sherin Mathews was admitted for bilateral fractures. Sini said she slipped on slide and they had grabbed her. Wesley was not there to give that explanation.

The pediatrician said Sherin was classified as a "failure to thrive" patient which means she was below the third percentile of the growth curve for children of the same age. She says Sherin continued to lose weight.

A skeletal survey consisting of 23 x-rays was completed in Feb. 2017 which showed fractures in Sherin's tibia and femur, both in different stages of healing-- meaning there was more than one episode of violence and trauma. It's difficult for the pediatrician to say when they occurred however. 

A second skeletal survey in March was completed and it showed further healing of fractures which would rule out the injuries happening in India prior to adoption like Sini had noted to Dr. Dakil.

When Dr. Dakil reported her findings to Sini, that Sherin's injuries were not related to her time in India or from slipping on a slide, etc. Dr. Dakil said Sini responded with fewer questions than she had anticipated.

Dr. Dakil said she filed a CPS report and called the hotline. She tried to find other explanations to Sherin's injuries but could not.

The pediatrician said when she told Sini that she was going to alert CPS based on her findings of the condition of Sherin's body, Sini said she didn't approve and that involving CPS would disrupt the family's weekend plans.

Around 4 p.m., the hearing concluded for the day leaving two more witnesses to take the stand.

The judge says they will continue to hear from two more witnesses and court will resume on Tuesday Dec. 5 at 9 a.m.

Wesley Mathews and his wife Sini are accused of leaving their 3-year-old adoptive daughter, Sherin, home alone in October and going to eat with their biological daughter at an On the Border.

Sherin was reported missing by the family and her body was found in a culvert nearly a month later. An affidavit says her adoptive parents told police she was "still in the kitchen" when they got home.

Sini is charged with abandoning or endangering a child and Wesley is charged with injury to a child. He previously told police he forced Sherin to drink milk in the garage at 3 a.m., resulting in her choking and dying. He also admitted to removing her body from the home.

Then the changed his story and claimed he "grew impatient" over Sherin's refusal to drink milk and asked the family to go to dinner with him, leaving Sherin behind.

Sini turned herself into police on Nov. 16. Her bond was reduced to $100,000 in a hearing Monday morning, but she remains in jail. 

The cause of death for Sherin is still under investigation.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക