Image

ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കില്ലെന്ന്

പി പി ചെറിയാന്‍ Published on 30 November, 2017
ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കില്ലെന്ന്
ഫാര്‍മേഴ്‌സ് ബ്രാഞ്ച്: ടെക്‌സസ്സിലെ പ്രധാനപ്പെട്ട സിറ്റികളിലൊന്നായ ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ ഇനി മുതല്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കുകയില്ല.

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ച 2006 ലെ ഓര്‍ഡിനന്‍സാണ് നവംബര്‍ 28 (ചൊവ്വ) ചേര്‍ന്ന കൊണ്‍സില്‍ ഐക്യ കണ്‌ഠേനെ റദ്ദാക്കുന്നതിനു തീരുമാനിച്ചത്.

2006 ലെ ഓര്‍ഡിനന്‍സ് സിറ്റിയുടെ എല്ലാ ഔദ്യോഗിക രേഖകളും, മീറ്റിങ്ങ് മിനിട്ട്‌സുകളും പ്രോഗ്രാമുകളും പബ്ലിക്കേഷനുകളും ഇംഗ്ലീഷിലായിരിക്കണമെന്നാണ് അനുശാസിക്കുന്നത്.

 അമേരിക്കയിലെ സ്റ്റികളില്‍ ഇങ്ങനെയൊരു വിവാദ തീരുമാനം സ്വീകരിച്ച ആദ്യ സിറ്റിയായിരിക്കും ടെക്‌സസ്സിലെ ഫാര്‍മേഴ്‌സ് ബ്രാഞ്ച്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക