Image

സൗമ്യവും സംശുദ്ധവും ജനകീയവുമായ ആദര്‍ശരാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു ഇ. ചന്ദ്രശേഖരന് നായര്‍ : നവയുഗം.

Published on 30 November, 2017
സൗമ്യവും സംശുദ്ധവും ജനകീയവുമായ ആദര്‍ശരാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു ഇ. ചന്ദ്രശേഖരന് നായര്‍ : നവയുഗം.
ദമ്മാം: കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും, സംശുദ്ധ രാഷ് ട്രീയത്തിന്റെ പ്രതീകവും, ജനകീയനുമായ മികച്ച ഭരണാധികാരിയും, ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച പൊതുപ്രവര്‍ത്തകനുമായിരുന്നു സഖാവ് ഇ. ചന്ദ്രശേഖരന് നായര് എന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തില്‍ പറഞ്ഞു.

പാര്‍ലമെന്ററി രംഗത്തും, ഭരണാധികാരി എന്ന നിലയിലും, സഹകാരിയായും കേരളം കണ്ട മികച്ച രാഷ്ട്രീയ നേതാവായിരുന്നു ഇ. ചന്ദ്രശേഖരന് നായര്. ആറ് തവണ എം.എല്.എയും, മൂന്നു തവണ മന്ത്രിയും, എട്ട് വര്ഷം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റും ഒക്കെയായി പ്രവര്ത്തിച്ചിട്ടുള്ളപ്പോഴും സംശുദ്ധമായ രാഷ്ട്രീയമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.  ഒന്നാം കേരള നിയമസഭയില്‍ മുതല്‍ അംഗമായിരുന്ന അദ്ദേഹം, കേരളത്തിലെ സഹകരപ്രസ്ഥാനത്തില് നിര്ണായക സ്ഥാനം വഹിച്ചവരില് ഒരാളാണ്.

1980ല്‍ ആദ്യമായി ഭക്ഷ്യമന്ത്രിയായി ചുമതയേറ്റപ്പോള്‍ അദ്ദേഹം ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് ഓണച്ചന്തകള്‍, മാവേലി സ്‌റ്റോറുകള്‍, എന്നിവ കേരളത്തിലെ സാധാരണജനങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചു. കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയ മാവേലിസ്‌റ്റോറുകള്‍, വിലക്കയറ്റത്തെ തടയാന്‍ ഏറെ ഫലപ്രദമായി. ജനപ്രിയമായ അത്തരം നടപടികള്‍ അദ്ദേഹത്തിന് 'മാവേലി മന്ത്രി' എന്ന പേരും സമ്മാനിച്ചു.

ആദര്‍ശരാഷ്ട്രീയത്തെ എന്നും പിന്തുടര്‍ന്ന, രാഷ്ട്രീയ വിവാദങ്ങളോ, അഴിമതിയുടെ കളങ്കങ്ങളോ ഒന്നും തൊട്ടുതീണ്ടാത്ത അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ ഇടതുപക്ഷമനസ്സുകളില്‍ എന്നും അദ്ദേഹത്തിന്റെ സ്മരണകള്‍ തിളങ്ങി നില്‍ക്കുമെന്ന് കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ പറഞ്ഞു.

സൗമ്യവും സംശുദ്ധവും ജനകീയവുമായ ആദര്‍ശരാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു ഇ. ചന്ദ്രശേഖരന് നായര്‍ : നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക