Image

മിസ്സൈല്‍ പരീക്ഷണം തുടരുന്നത് നോര്‍ത്ത് കൊറിയായുടെ നാശത്തിന്: നിക്കി ഹെയ്‌ലി

പി പി ചെറിയാന്‍ Published on 30 November, 2017
മിസ്സൈല്‍ പരീക്ഷണം തുടരുന്നത് നോര്‍ത്ത് കൊറിയായുടെ നാശത്തിന്: നിക്കി ഹെയ്‌ലി
തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ച് നോര്‍ത്ത് കൊറിയ നടത്തുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ബല്ലിസ്റ്റിക്ക് മിസ്സൈല്‍ പരീക്ഷണം ഭരണകൂടത്തിന്റെ സര്‍വ്വനാശത്തിനിടയാകുമെന്ന് നിക്കി ഹെയ്‌ലി.

രണ്ട് മാസത്തെ നിശബ്ദ തര്‍ക്ക ശേഷം വീണ്ടും മിസ്സൈല്‍ പരീക്ഷണം നടത്തി പ്രകോപനം സൃഷ്ടിക്കുവാനുള്ള ശ്രമം അനിവാര്യമായ യുദ്ധത്തിന് അമേരിക്കയെ നിര്‍ബന്ധിതമാക്കുമെന്ന്അടിയന്തിരമായി നവംബര്‍ 29 ന് വിളിച്ചു ചേര്‍ത്ത യു എന്‍  സെക്യൂരിറ്റി കൗണ്‍സിലില്‍ അമേരിക്കയുടെ യു എന്‍ പ്രതിനിധി നിക്കി ഹെയ്‌ലി മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് കൊറിയയുമായി ഞങ്ങള്‍ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിക്കി വ്യക്തമാക്കി

അമേരിക്കയുടെ ഏതു ഭാഗത്തും ചെന്നെത്താവുന്ന ഏറ്റവും ശക്തമായി മിസ്സൈല്‍ പരീക്ഷണമാണ് നോര്‍ത്ത് കൊറിയ ചൊവ്വാഴ്ച നടത്തിയത്.

നോര്‍ത്ത് കൊറിയായ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തണമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ ട്രംമ്പ് ചൈനയോടും മറ്റ് രാഷ്ട്രങ്ങളോടും അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക