Image

ക്രിസ്മസ് തേരില്‍ കുഞ്ഞു ജേക്കബ്ബ് യാത്രയായി

അനില്‍ കെ പെണ്ണുക്കര Published on 30 November, 2017
ക്രിസ്മസ് തേരില്‍ കുഞ്ഞു ജേക്കബ്ബ് യാത്രയായി
പെന്‍ഗ്ഗിനുകളെ ഒരുപാട് സ്‌നേഹിച്ച ജേക്കബ്ബ് തോംസ്സണ്‍ സിമാര്‍ട് എന്ന 9 വയസ്സുകാരന്‍ ഇനി ഓര്‍മ മാത്രം.അവന്റെ ചെറിയ ജീവിതത്തില്‍ പകുതിയോളം കാലം കാന്‍സറുമായി പൊരുതുകയയായിരുന്നു അവന്‍. 4 വര്‍ഷം മുന്‍പാണ് കുട്ടികളെ ബാധിക്കുന്ന 'ന്യൂറോ ബ്ലാസ്‌റൊമ' എന്ന അപൂര്‍വ അര്‍ബുദരോഗത്തിന്റെ നാലാം ഘട്ടത്തെ ജേക്കബ്ബ് നേരിട്ട് തുടങ്ങിയത്.

കുഞ്ഞു ജേക്കബിന് ക്രിസ്മസ് അവധിക്കാലം ഒരുപാട് ഇഷ്ടമാണ്. എന്നാല്‍ അത്രയും നാള്‍ അവന്‍ ജീവിച്ചിരിക്കില്ലെന്ന് അവന്റെ കുടുംബത്തിനു മനസിലായി. അതുകൊണ്ട് തന്നെ മരണം കവരുന്നതിനു മുന്‍പ് ഒരു ക്രിസ്മസ് അവധിക്കാലം അവനു സമ്മാനിക്കാന്‍ ആ കുടുംബം തീരുമാനിച്ചു. ആയിരക്കണക്കിന് പേര്‍ അവനു ആശംസകള്‍ നേര്‍ന്നു.

ആശുപത്രിമുറിയില്‍ ക്രിസ്മസ് ട്രീ വച്ചു അലങ്കാരിച്ചു. സാന്റ ക്ലോസിന്റെ പ്രത്യേക സന്ദര്‍ശനവും ഏര്‍പ്പാടാക്കി. കൂടെ സമ്മാനങ്ങളും സ്വന്തം കൈകളാല്‍ തീര്‍ത്ത അവധിക്കാല ആശംസ കാര്‍ഡുകളും. ജേക്കബും കുടുംബവും ക്രിസ്മസ് ആഘോഷിച്ചത് നവംബര്‍ 12 നാണ്. ഒരാഴ്ചക്ക് ശേഷം ജേക്കബ്ബ് മരിച്ചു.

ജേക്കബിന്റെ ജീവിതയാത്ര അടയാളപ്പെടുത്താന്‍ അവന്റെ കുടുംബം ഫേസ്ബുക്കില്‍ ഒരു പേജ് ഉണ്ടാക്കിയിരുന്നു. അതില്‍ അവര്‍ എഴുതി, " നിങ്ങള്‍ ഓരോരുത്തരും അയച്ച ക്രിസ്മസ് കാര്‍ഡുകളും സമ്മാനങ്ങളും ഫേസ്ബുക്കിലൂടെയുള്ള സന്ദേശങ്ങളും ദൃശ്യങ്ങളും ഒരു പ്രാര്‍ത്ഥനയായിരുന്നു. അവസാനനാളുകളില്‍ അവ ജേക്കബില്‍ വലിയ മാറ്റം തന്നെ സൃഷ്ടിച്ചു.

നിങ്ങള്‍ ജേക്കബിന് സന്തോഷം പകര്‍ന്നു, ഞങ്ങള്‍ക്ക് ഭാവിയെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും. ഞങ്ങളുടെ പൊന്നുമോന്റെ യാത്രയില്‍ ഏറെ താല്പര്യത്തോടെ സമയം ചിലവഴിച്ച ഏവര്‍ക്കും നന്ദി. ദു:ഖകരമെന്നു പറയട്ടെ, അവനെ പോലെ ഇനിയുമെത്രയോ പേര്‍ ഉണ്ട്. നിങ്ങള്‍ അവരെയും സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു."

ജേക്കബിന്റെ അമ്മ മിഷേല്‍ തോംസണ്‍ സിമാര്‍ട് ഏീഎൗിറങല എന്ന പേജില്‍ ജേക്കബിന്റെ അന്ത്യനാളുകളെ കുറിച്ച് എഴുതി. ജേക്കബ്ബ് അവസാനമായി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത് ഒക്ടോബര്‍ 11 നാണ്. അപ്പോഴേക്കും കാന്‍സര്‍ അവന്റെ തലയോട്ടിയെയും ചെവിയുടെ ഉള്‍ഭാഗത്തെ ചില അസ്ഥികളെയും ഗുരുതരമായി ബാധിച്ചിരുന്നു. അരഭാഗം ദ്രവിച്ച മുഴകളാല്‍ നിറഞ്ഞിരുന്നു. കീമോതെറാപ്പിയും റേഡിയേഷനും ഒരുപരിധി വരെ പ്രതീക്ഷ നല്‍കിയിരുന്നു.

ഞങ്ങള്‍ അവനുമായി പരമാവധി സമയം ചിലവഴിക്കുകയാണ്. അവന്റെ യാത്രക്കായി ഒരുക്കങ്ങള്‍ നടത്തുകയാണ്. സ്വന്തം കുഞ്ഞിനു വേണ്ടി ആരും തന്നെ ഇങ്ങനെ ഒരു തയ്യാറെടുപ്പ് നടത്തുമെന്നു കരുതുന്നില്ല. ഞങ്ങളും പ്രതീക്ഷിചില്ല.അവന്റെ പേരില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോലുമില്ല."

നവംബര്‍ 19 ഞായരാഴ്ച്ചയാണു ജേക്കബ്ബ് മരിച്ചത്. മരണാനന്തരചടങ്ങുകള്‍ക്കായി ചൊവ്വാഴ്ച്ച രാവിലെ ഏീഎൗിറങല ക്യംപെയ്ന്‍ 165,000 ഡോളറോളും നല്‍കി.


ജേക്കബിന്റെ മാതാവ് മിഷേല്‍ തോംസണ്‍ നവംബര്‍ 1 ന് തന്റെ മകന് ക്രിസ്മസ് കാര്‍ഡുകളും കളിപ്പാട്ടങ്ങളും തന്നു അവധിക്കാലം ആശംസിച്ചവരെ അഭിസംബോധന ചെയ്തു.കൂടെ ജേക്കബിന്റെ ഒരു ചിത്രവും, അവനു ലഭിച്ച,തനിക്കേറെ പ്രിയ്യപ്പെട്ട 'പെന്‍ഗ്ഗിനുകള്‍'ഉള്ള ആദ്യ കാര്‍ഡുമായി.

പിന്നിട് ജേക്കബിന് മുന്‍പില്‍ സമ്മാനങ്ങളുടെ ഒഴുക്കായിരുന്നു.
ജേക്കബിന്റെ മാതാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്ളില്‍ കളിപ്പാട്ടങ്ങളും, ഗെയിമുകളും, പുസ്തകങ്ങളും, കാര്‍ഡുകളും കൂടെ പെന്‍ഗ്ഗിനുകളും, പെന്‍ഗ്ഗിന്‍ സോക്‌സുകളും നിറഞ്ഞുനിന്നു.കൂട്ടത്തില്‍ 'കോള്‍ഡ് ബ്ലാക്ക് 'എന്ന ചലച്ചിത്രത്തിലെ അഭിനെതാവ് റോഡ് ലോവിന്റെ വീഡിയോ ആശംസയും ഉണ്ടായിരുന്നു.

പോര്‍ട്ട്‌ലാന്‍ഡിലെ, മെയിന്‍ എന്ന സ്ഥലത്തെ 'ബാര്‍ബറ ബുഷ്'എന്ന കുട്ടികള്‍ക്കായുള്ള ആശുപത്രിയിലാണ് ജേക്കബ്ബ് ചികിത്സ തേടിയത്.ജേക്കബില്‍ ഉണ്ടായ മാറ്റം അത്ഭുതകരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എങ്കിലും സുരക്ഷ കാരണങ്ങളല്‍ വ്യക്തിപരമായ കാര്‍ഡുകള്‍ അയക്കരുതെന്ന നിബന്ധന മുന്നോട്ടു വച്ചു.

ജേക്കബ്ബ് മരിക്കുന്നതിനു മുന്‍പ് അവരുടെ ജേക്കബിന്റെ ഒരു ചിത്രം പങ്കുവെച്ചു. അവന്‍ സൂപ്പര്‍മാന്‍ ടി ഷര്‍ട്ട് ധരിച്ചാണ് ഇരുന്നത്.കാല്‍ചുവട്ടില്‍ അവന്റെ ഓമന പട്ടി 'പൈപ്പറും'.കാലിലെ കഠിനമായ വേദനമൂലം ഒരു തവണ ജേക്കബിന് റേഡിയേഷന്‍ ചെയ്തിരുന്നു.

അവര്‍ ഇങ്ങനെ എഴുതി, "ജേക്കബ്ബ് അവന്റെ ജീവിതം വിശ്രമത്തിനായി ചിലവഴിച്ചു. എന്നിട്ടും കളിക്കാനായി കുറച്ചു മണിക്കൂറുകള്‍ കണ്ടെത്തി. പിന്നെ അവനു ലഭിച്ച കാര്‍ഡുകളും സമ്മാനങ്ങളും തുറന്ന് നോക്കാനും.

ജേക്കബിന്റെ മരണം വെളിപ്പെടുത്തിയപ്പോള്‍ അവന്റെ മാതാവ് മിഷേലിന് പ്രതീക്ഷയുണ്ടായിരുന്നു. ജേക്കബിന്റെ കഥ 'ന്യൂറോ ബ്ലാസ്‌റൊമ'യേ സംബന്ധിച്ച് അവബോധം ഉണര്‍ത്തുമെന്ന്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനമനുസരീച്ച് ഈ അപൂര്‍വ കാന്‍സര്‍ മുഴകള്‍ ശിശുക്കാളെയും വളര്‍ച്ചയേത്തിയ കുട്ടികളെയുമാണ് ബാധിക്കുന്നത്. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓരോ വര്‍ഷവും ഇത്തരത്തില്‍ 700ലധികം കേസുകളാണ് റിപ്പോര്ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ ഏറെയും 5 വയസുകാര്‍ ആണ്.

"ജേക്കബിന്റെ കഥ ലോകത്താകമാനം ഈ രോഗത്തെ കുറിച്ച് വളരെ വലിയ അവബോധം ഉണര്‍ത്തുമെന്നും,ഇതിന് പ്രതിവിധി കണ്ടെത്തുമെന്നും പ്രതിക്ഷിക്കുന്നു."ജേക്കബിന്റെ മാതാവ് മിഷേല്‍ എഴുതി. ജേക്കബിന്റെ സ്മരണര്‍ത്തമുളള സംഭാവനകള്‍ 'ഓപറേഷന്‍ ഗ്രറ്റിറ്റുട്' , ' പെന്‍ഗ്ഗിന്‍ റസ്ക്യൂ 'ഗ്രൂപ്പിലേക്കുമായി നല്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. അലെങ്കില്‍ നേരിട്ട് സമൂഹത്തിനായി ചിലവഴിക്കണമെന്നും അവര്‍ പറഞ്ഞു. "മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യു. രക്തവും പ്ലേറ്റുലെറ്റുകളും ദാനം ചെയ്യു. അല്ലെങ്കില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നിങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കൂ. ജേക്കബിന്റെ ഓര്‍മക്കായി സഹായം ആവശ്യം ഉള്ളവരിലേക്ക് പരിപോഷണവും ആനന്ദവും പകരു.കൂടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഓര്‍ക്കുക, ജേക്കബിന് വേണ്ടി ഒരു പെന്‍ഗ്ഗിനെപ്പോലെ ജീവിക്കൂ. "
ക്രിസ്മസ് തേരില്‍ കുഞ്ഞു ജേക്കബ്ബ് യാത്രയായി
Join WhatsApp News
Annamma Philipose 2017-12-01 05:18:21
Dear Jacob,you are in Heaven playing in the garden with Jesus and friends
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക