Image

ആട്ജീവിതത്തിന് സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്മാന്‍

Published on 30 November, 2017
ആട്ജീവിതത്തിന് സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്മാന്‍

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആട്ജീവിതം പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. ഈ വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.

സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കുമെന്നാണ് പുറത്ത് വരുന്ന പുതിയ വാര്‍ത്തകള്‍. റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കാന്‍ സമ്മതിച്ചതായും ഉടന്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാവും ആടുജീവിതം.

1992ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം യോദ്ധയുടെ സംഗീതം ഒരുക്കിയതും റഹ്മാനായിരുന്നു. ചിത്രത്തിനായി റഹ്മാന്‍ ഒരുക്കിയ സംഗീതം ഇന്നും ഏറെ ഹൃദ്യമാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം തുടങ്ങും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക