Image

കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള വി. അല്‍ഫോന്‍സ മിഷന്‍ ഒന്‍പതാം വര്‍ഷത്തിലേക്ക്

Published on 30 November, 2017
കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള വി. അല്‍ഫോന്‍സ മിഷന്‍ ഒന്‍പതാം വര്‍ഷത്തിലേക്ക്

വിയന്ന: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരില്‍ വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സ മിഷന്‍ ഒന്‍പതാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്നു. കാന്‍സറിന്റെ പിടിയില്‍ അമരുന്ന നിര്‍ദ്ധനരായ വ്യക്തികളെ കഴിയുന്ന വിധത്തില്‍ സഹായിക്കുക എന്നതാണ് ഓസ്ട്രിയന്‍ മലയാളികളുടെ സംഗമമായ അല്‍ഫോന്‍സ മിഷന്റെ ഉദ്ദേശ്യം.

വാര്‍ഷിക സമ്മേളനമായി സംഘടിപ്പിക്കുന്ന കൂട്ടായ്മയിലൂടെയാണ് അല്‍ഫോന്‍സ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകികരിക്കുന്നത്. മിഷന്റെ എട്ടാമത് വാര്‍ഷിക സമ്മേളനം കഴിഞ്ഞ ഒക്ടോബര്‍ 26ന് വിശുദ്ധ കുര്‍ബാനയോട് കൂടി നടന്നിരുന്നു. ഇതിനോടകം നിരവധി നിര്‍ദ്ധനരായ രോഗികള്‍ക്ക് മിഷന്‍ തുണയായതായി ഭാരവാഹികള്‍ പറഞ്ഞു.

ഭാരത കത്തോലിക്കാ സഭയിലെ ആദ്യത്തെ വിശുദ്ധ എന്ന പദവിയിലേക്ക് അല്‍ഫോന്‍സാമ്മ ഉയിര്‍ത്തപ്പെട്ടപ്പോള്‍, വിശുദ്ധയുടെ നാമകരണവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭ വൈദീകനായ ഫാ. തോമസ് വടാതുമുകളേലിന്റെ മനസില്‍ തോന്നിയ ആശയമാണ് ഓസ്ട്രിയയിലെ അല്‍ഫോന്‍സ മിഷനെ യാതാര്‍ത്ഥ്യമാക്കിയത്. ഫാ. തോമസ് കൊച്ചുചിറയാണ് മിഷന്റെ രക്ഷാധികാരി. ഫാ. തോമസ് വടാതുമുകളേല്‍ (ഡയറക്ടര്‍), ഫാ. ഷൈജു പള്ളിചാംകുടിയില്‍ (കോര്‍ഡിനേറ്റര്‍), ഡോ. റോസി അബ്രഹാം പുതുപ്പള്ളി (പ്രസിഡന്റ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികളും ചേര്‍ന്നാണ് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഓസ്ട്രിയയില്‍ സംഘടിപ്പിക്കുന്നത്.

ഓസ്ട്രിയ സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ അല്‍ഫോന്‍സാ മിഷനിലൂടെ പ്രവര്‍ത്തിക്കാനും കാരുണ്യ പ്രവര്‍ത്തികളില്‍ പങ്കാളികളാകാനും ഏവരെയും ഭാരവാഹികള്‍ ക്ഷണിച്ചു. അടുത്ത സംഗമം 2018 ഒക്ടോബര്‍ 26ന് വിയന്നയിലെ ആസ്‌പേണ്‍ ദേവാലയത്തില്‍ നടക്കും.

വിശദവിവരങ്ങള്‍ക്ക്:

ഫാ. തോമസ് വടാതുമുകളേല്‍: 00496297929558, ഫാ. തോമസ് കൊച്ചുചിറ: 06641547654, ഫാ. ഷൈജു പള്ളിചാംകുടിയില്‍: 066488981156, ഡോ. റോസി അബ്രഹാം പുതുപ്പള്ളി: 069914099069, വില്‍സണ്‍ കള്ളിക്കാടന്‍: 069919610276, ജോണി കപ്പാനി: 06507277025, ജെയിംസ് കയ്യാലപറന്പില്‍: 069910708041, ആന്റോ നിലവൂര്‍: 069912407632, ജോര്‍ജ് ഞൊണ്ടിമാക്കല്‍: 069919137578

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക