Image

"മലയാളി മങ്ക' ഫോമാ 2018 അന്താരാഷ്ട്ര കുടുംബ സംഗമത്തില്‍

ബിന്ദു ടിജി Published on 01 December, 2017
"മലയാളി മങ്ക' ഫോമാ 2018 അന്താരാഷ്ട്ര കുടുംബ സംഗമത്തില്‍
ചിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ വച്ച് നടത്തുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വെന്‍ഷന്റെ ഭാഗമായി "മലയാളി മങ്ക " മത്സരവും സംഘടിപ്പിക്കുമെന്നു പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ജിബി തോമ സും മറ്റു എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

ചിക്കാഗോയില്‍ നിന്നു തന്നെയുള്ള സിമി ജെസ്‌റ്റോ ആണ് ഫോമാ "മലയാളി മങ്ക" മത്സരത്തിന്റെ ചെയര്‍ പേഴ്‌സണ്‍.

സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തു മുന്‍ പരിചയമുള്ള സിമി, മണിപ്പാല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (MCON ) സൗന്ദര്യ മത്സരത്തില്‍ 1996ല്‍ മിസ് ങഇഛച ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിരുന്ന. 1997ല്‍ മിസ് ങഇഛച ആയി വിജയ കിരീടം ചൂടി. പിന്നീട് 20 വര്‍ഷങ്ങള്‍ക്കു ശേഷം 2016ല്‍ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ (CMA) സംഘടിപ്പിച്ച വനിതാ രത്‌നം ഫസ്റ്റ് റണ്ണര്‍ അപ്പ് സ്ഥാനം അലങ്കരിച്ചു . പല സൗന്ദര്യ മത്സരങ്ങളുടെ ജഡ്ജിംഗ് പാനലിലും സിമി അംഗമായിരുന്നു.

മിസ് ഫോമാ മത്സരം പോലെ തന്നെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് “മലയാളി മങ്ക” മത്സരവും നടത്തപ്പെടുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കുള്ള വിജയികളെ തിരഞ്ഞെടുക്കും. ഇരുപത്തി അഞ്ചു വയസ്സിനു മുകളില്‍ ഉള്ള വനിതകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. ആദ്യ റൗണ്ട് സ്വയം പരിചയപ്പെടുത്തലാണ്, രണ്ടാമത്തേത് ടാലെന്റ് റൗണ്ട്, മൂന്നാമത്തേത് ചോദ്യോത്തര വേള. മത്സര വേദിയില്‍ മുഴുവന്‍ ആശയ വിനിമയവും മലയാള ഭാഷയില്‍ തന്നെ ആയിരിക്കും .

ഫോമാ അന്താരാഷ്ട്ര കുടുംബ സംഗമമായി പ്രഖ്യാപിച്ചിരിക്കുന്ന 2018 ചിക്കാഗോ കണ്‍വെന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ആയിരത്തി ഇരുനൂറ്റമ്പത് ഡോളറാണ് ($1250.00) നല്‍കേണ്ടത്.

വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍, മിസ് ഫോമാ, മലയാളി മങ്ക, യുവജനോത്സവം തുടങ്ങി വിവിധ മത്സരങ്ങള്‍ , ബാസ്കറ്റ് ബോള്‍ വോളി ബോള്‍ തുടങ്ങി സ്‌പോര്‍ട് സ് ഇനങ്ങള്‍ എല്ലാം ചേര്‍ന്ന ചിക്കാഗോ കണ്‍വെന്‍ഷന്‍ ഫോമാ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടുംബ സംഗമം ആയിരിക്കുമെന്ന് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fomaa.net
"മലയാളി മങ്ക' ഫോമാ 2018 അന്താരാഷ്ട്ര കുടുംബ സംഗമത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക