Image

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) 2018 നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഡിസംബര്‍ 3-ന്

ജോയിച്ചന്‍ പുതുക്കുളം Published on 01 December, 2017
ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) 2018 നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഡിസംബര്‍ 3-ന്
ഷിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ആറാമത് ദേശീയ കണ്‍വന്‍ഷന്റെ സെന്‍ട്രല്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചു ഡിസംബര്‍ മൂന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തപ്പെടും. ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുഖ്യാതിഥിയായിരിക്കും.

ഷിക്കാഗോയോട് ചേര്‍ന്നു കിടക്കുന്ന ഷാംബര്‍ഗിലെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലും കണ്‍വന്‍ഷന്‍ സെന്ററുമായ റിനയന്‍സണ്‍സില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഈ കണ്‍വന്‍ഷന്‍ തികച്ചും ഒരു ഫാമിലി കണ്‍വന്‍ഷന്‍ ആയിരിക്കുമെന്നു ആര്‍.വി.പി ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചു.

ഈ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് പരിപാടിയിലേക്ക് എല്ലാ മലയാളികളും ഫോമ അനുഭാവികളും വന്നു സംബന്ധിക്കണമെന്നു സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ ജോണ്‍ പാട്ടപതി, ജോയിന്റ് സെക്രട്ടറി ആഷ്‌ലി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) 2018 നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഡിസംബര്‍ 3-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക