Image

മനീഷയുടെ ജീവിതം സിനിമയാകുന്നു

Published on 12 March, 2012
മനീഷയുടെ ജീവിതം സിനിമയാകുന്നു
ഹിന്ദിയിലെ പ്രശസ്‌ത നടി മനീഷാ കൊയ്‌രാളയുടെ ജീവിതം സിനിമയാകുന്നു. ഹീറോയിന്‍ എന്ന്‌ പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകന്‍ മധുഭണ്‌ഡാത്‌കര്‍ ആണ്‌. കരീനാ കപൂറാണ്‌ ചിത്രത്തില്‍ നായികയാകുന്നത്‌.

സ്വന്തം കഴിവിലൂടെ ബോളിവുഡ്‌ സിനിമയുടെ മുന്‍നിരയിലിലേക്ക്‌ കുതിച്ചുയര്‍ന്ന മനീഷ പിന്നീട്‌ കരിയറില്‍ വന്‍ തിരിച്ചടിയാണ്‌ നേരിട്ടത്‌. ഈ കഥയാണ്‌ ഹീറോയിന്‍ എന്ന ചിത്രത്തില്‍ മധുഭണ്‌ഡാത്‌കര്‍ ഒരുക്കുന്നത്‌. മനീഷയുടെ പൂര്‍ണ്ണ അനുവാദത്തോടെയാണ്‌ മധുഭണ്‌ഡാത്‌കര്‍ ചിത്രത്തിന്‌ തിരക്കഥയൊരുക്കിയിരിക്കുന്നത്‌.

നേപ്പാളിലെ രാഷ്ട്രിയരംഗത്ത്‌ മുന്നിട്ട്‌ നിന്ന ഒരു ഹിന്ദു കുടുംബത്തിലാണ്‌ മനീഷ ജനിച്ചത്‌. മനീഷയുടെ മുത്തച്ഛനായിരുന്ന ബിവേശ്വര്‍ പ്രസാദ്‌ കൊയ്‌രാള 1960 കളുടെ ആദ്യത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി ആയിരുന്നു. അതു പോലെ കുടുംബത്തിലെ പല അംഗങ്ങളും പാര്‍ലമെന്റ്‌റില്‍ അംഗങ്ങളും ആണ്‌. മനീഷ പഠിച്ചത്‌ ഡെല്‍ഹിയിലെ സൈനിക സ്‌കൂളിലാണ്‌. ആദ്യ കാലത്തെ ആഗ്രഹമനുസരിച്ച്‌ ഒരു ഡോക്ടര്‍ ആകണമെന്നായിരുന്നു. പക്ഷേ, പിന്നീട്‌ ഒരു മോഡലാവുകയും പിന്നീട്‌ ബോളിവുഡീലേക്ക്‌ വരികയുമായിരുന്നു.
മനീഷയുടെ ജീവിതം സിനിമയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക