Image

തെരെഞ്ഞെടുപ്പു ചൂടില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍

Published on 01 December, 2017
തെരെഞ്ഞെടുപ്പു ചൂടില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍
ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് തികച്ചും അഭിമാനിക്കാവുന്ന ഒരു സംഘടനയാണ് മാഗ്--മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ .

ഹ്യൂസ്റ്റണ്‍ എന്ന് ഞങ്ങള്‍ പറയുമ്പോള്‍ ഹ്യൂസ്റ്റന്‍ എന്ന വലിയ പട്ടണം മാത്രമല്ല ഉദ്ദേശിക്കുന്നത്. കൂടാതെ പ്രധാനമായും ഹാരിസ്, ഫോര്‍ട്‌ബെന്‍ഡ്, ബ്രസോര്യ എന്നീ മൂന്നു താലൂക്കുകളിലെ പല ചെറിയ സിറ്റികളും ഉള്‍കൊള്ളുന്നു.

ഏതാണ്ട് പതിനയ്യാരിത്തില്‍ അധികം മലയാളി കുടുംബങ്ങള്‍ ഈപ്രദേശങ്ങളിലായി ജീവിക്കുന്നു. ആയിരത്തിഇരുന്നൂറോളം രജിസ്റ്റര് ചെയ്തിട്ടുള്ള അംഗങ്ങള്‍ ഈ സംഘടനക്കുണ്ട്. ജാതിമത ഭേദമില്ലാതെ എല്ലാവരും ഇവിടെ ഒരുകൂട്ടായ്മയോടെ മുന്നോട്ടു പോകുന്നു എന്നതാണ് ഒരു സവിശേഷത. പല വലിയ പട്ടണങ്ങളിലും ഒരുസംഘടന തുടങ്ങും പിന്നീടതു പിളര്‍ക്കും അതെല്ലാം നാം കാണുന്നതാണല്ലോ.

ഈ സംഘടന 1987-ല്‍ കുറച്ചു സഹൃദയര്‍ കൂടി തുടങ്ങിയതാണ്. പിന്നീടതു വളര്‍ന്നു. സ്വന്തമായി ഒരു കെട്ടിടം വാങ്ങുന്നതിനു സാധിച്ചു. പിന്നീട് ആ സ്ഥലം വിറ്റശേഷം കുറേക്കൂടി വിശാലമായൊരു സ്ഥലവും കെട്ടിടവും കൂടിവാങ്ങി ഇന്നിവിടെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.

പേരിനൊരു പ്രസ്ഥാനമല്ലിത്. സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, കലാ, കായിക മേഖലകളില്‍ മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുന്നു. 2016ല്‍ നടന്ന ഒരുമാസം നീണ്ടുനിന്ന കേരളോത്സവം ഇതിനൊരുദാഹരണം. കേരളത്തിലും ഈ സംഘടന പല സമയത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സഹായസ്തം നീട്ടിയിട്ടുണ്ട്.

ഹൂസ്റ്റനെ രണ്ടു മാസങ്ങള്‍ക്കപ്പുറം ഞെട്ടിച്ച ഹാര്‍വി പ്രളയത്തില്‍ കഷ്ടത സഹിച്ച പലര്‍ക്കും മാഗ് പലരീതികളിലും ഒരാശ്വാസമായിരുന്നു. കുട്ടികള്‍ക്കു പഠനത്തിന് സ്‌കോളര്‍ഷിപ്പുകള്‍, ആതുരര്‍ക്ക് ധനസഹായം ഇതെല്ലാം ഈ സംഘടനയിലെ നല്ല അംഗങ്ങളുടെ ഉദാര സംഭാവനകളില്‍ നിന്നും ഉടലെടുക്കുന്നു.

മെഡിക്കല്‍ ക്യാമ്പുകള്‍, ആഴ്ചയിലൊരു ദിവസം മലയാളം ക്ലാസ്, മറ്റു കലകള്‍ക്കുള്ള പ്രോത്സാഹനം ഇവ ശ്രദ്ധേയമാണ്. ഹ്യൂസ്റ്റനില്‍ രണ്ടു സാഹിത്യ സംഘടനകളുണ്ട് ഇവ രണ്ടും മീറ്റിംഗുകള്‍ നടത്തുന്നത് ഇവിടാണ് . ആനുകാലികമായി അമേരിക്കയേയും ഇന്ത്യയേയും ബാധിക്കുന്ന പ്രശ്‌നങ്ങളേയും സംഭവങ്ങളേയും ആധാരമാക്കി ചര്‍ച്ചകളും ഇവിടെ നടക്കാറുണ്ട്.

ഓണം, ക്രിസ്ത്മസ്, കൂടാതെ പല ദേശീയ ഉത്സവങ്ങളും പ്രധാനപ്പെട്ട വാര്‍ഷികദിനങ്ങളും സംഘടന മുടക്കു കൂടാതെ ആചരിക്കുന്നു.

അമേരിക്കയിലെ രണ്ടു പ്രധാന മലയാളി പ്രസ്ഥാനങ്ങളായ ഫൊക്കാനാ, ഫോമാ, ഇവയെ രണ്ടിനേയും ഒരു പഷാഭേദവും ഇല്ലാതെ തുണക്കുന്നു.

എല്ലാ വര്‍ഷവും ഡിസംബറില്‍ ഈ സംഘടനയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു. ഈവര്‍ഷംഡിസംബര്‍ 9-ാം തീയതി ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണി വരെയാണു തെരെഞ്ഞെടുപ്പ്. ബാബു തോമസ് തെക്കേക്കര കമ്മീഷണറും ജോണ്‍ കുന്നക്കാട്ട്, വത്സന്‍ മഠത്തിപ്പറമ്പില്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ഇലക്ഷന്‍ കമ്മീഷനാണു തെരെഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കുന്നത്. 1125 കുടുംബങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്.

മൂന്നു സ്ഥാനാര്‍ത്ഥികള്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നു. ബിസിനസ് രംഗത്തുള്ള ജോഷ്വ ജോര്‍ജ്,അലക്‌സാണ്ടര്‍ തോമസ് (പ്രവാസി പത്രം എഡിറ്റര്‍),ബിസിനസ് രംഗത്തുള്ള സുരേഷ് രാമകൃഷ്ണന്‍ എന്നിവര്‍.

ഇലക്ഷനില്ലാതെ ആരും ജയിക്കണ്ട എന്ന ചിന്താഗതിയുള്ളവരുടെ സ്ഥാനാര്‍ഥിയാണു താനെന്നും ഇലക്ഷനുള്ളതിനാല്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിനു പ്രസക്തി ഇല്ലെന്നും അലക്‌സാണ്ടര്‍ തോമസ് അറിയിച്ചു. തന്റെ വോട്ടു പോലും തനിക്കു കിട്ടില്ല.

അതിനാല്‍ മുന്‍ പ്രസിഡന്റായ ജോഷ്വാ ജോര്‍ജും ഇപ്പോഴത്തെ സെക്രട്ടറി സുരേഷ് രാമക്രുഷ്ണനും തമ്മിലാണു മത്സരം. രണ്ടു പേരും പാനാലായാണു നില്‍ക്കുന്നത്.

പ്രസിഡന്റടിനെയും 14 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയുമാണു തെരെഞ്ഞെടുക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡാണു പിന്നീട് സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ടു വനിതാ പ്രതിനിധികളും യൂത്ത് പ്രതിനിധിയുമുണ്ട്. സുരേഷ് രാമക്രുഷ്ണന്റെ പാനലിലുള്ള യുവജന പ്രതിനിധി ലക്ഷ്മി പീറ്ററിനു എതിരില്ല.

അതുപോലെ ജോഷ്വ ജോര്‍ജിന്റെ പാനലിലുള്ള വനിതാ പ്രതിനിധികളായ പൊന്നു പിള്ള, മേരിക്കുട്ടി ഏബ്രഹാം എന്നിവര്‍ക്കും എതിരില്ല.

ഡയറക്ടര്‍ ബോര്‍ഡിലേക്കു അവശേഷിക്കുന്ന11 സീറ്റില്‍ ഇരു പാനലിലെ 22 പേരും സ്വതന്ത്രനായി റെജി ജോണും മത്സരിക്കുന്നു.

ജോഷ്വയോടൊപ്പം പാനലില്‍ മത്സരിക്കുന്ന മുന്‍ ഫോമാ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഇപ്പോഴത്തെ മാഗ് പ്രസിഡന്റ് തോമസ് ചെറുകര എന്നിവര്‍ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായും എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.

ജോഷ്വാ ജോര്‍ജിന്റെ പാനലില്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കു മത്സരിക്കുന്നവര്‍: ആന്‍ഡ്രുസ് ജേക്കബ്, സുനില്‍ മേനോന്‍, തോമസ് മാത്യു, മോന്‍സി കുര്യാക്കോസ്, വിനോദ് വാസുദേവന്‍, ഡോ. മാത്യു വൈരമണ്‍, മാര്‍ട്ടിന്‍ ജോണ്‍, സാജന്‍ ഉതുപ്പ്, രാജന്‍ യോഹന്നാന്‍, തോമസ് സക്കറിയാ, ഏബ്രഹാം തോമസ്.

സുരേഷ് രാമക്രുഷ്ണന്റെ പാനലില്‍ മത്സരിക്കുന്നവര്‍: തോമസ് വര്‍ഗീസ് (അച്ചന്‍ കുഞ്ഞ്), റോണി ജേക്കബ്, റെജി വര്‍ഗീസ്, സൈമണ്‍ ചാക്കോ, രമേഷ് അത്തിയോടി, മാത്യു തോട്ടം, മാത്യൂസ് മുണ്ടക്കല്‍, തോമസ് മാത്യുസ് (ജോജോ), ഇ.കെ. വര്‍ഗീസ് (മോനച്ചന്‍), സക്കി ജോസഫ്, തോമസ് തയ്യില്‍.

സുരേഷ് രാമക്രുഷണന്റെ പാനലിന്റെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്മാര്‍ തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി), എസ്.കെ. ചെറിയാന്‍, ജോസഫ് കെന്നഡി എന്നിവരാണു.

കൂടുതലായും യുവജനങ്ങളുള്ള തങ്ങളുടെ പാനല്‍ വിജയിച്ചാല്‍ സംഘടനാ മികവിനുംമലയാളി സമൂഹത്തിന്റെ മൊത്തം വളര്‍ച്ചക്കും സമയവും ഊര്‍ജവും ചെലവിടുമെന്നു പാനല്‍ അംഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നമ്മൂടെ സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്ന പരിപാടികളും മറ്റു പ്രവര്‍ത്തനങ്ങളും സജീവമായി സംഘടിപ്പിക്കും.

യുവതലമുറയെ കൂടുതലായിസംഘടനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനം ജോഷ്വ ജോര്‍ജും പാനലും ലക്ഷ്യമിടുന്നു. അതുപോലെ മൊത്തം സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള കര്‍മ്മപരിപാടികളും ആവിഷ്‌കരിക്കും. മാഗിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ജോഷ്വ, കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ മുഖ്യ വരണാധികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാഗിന്റെ ആദ്യ ആസ്ഥാന കേന്ദ്രമായിരുന്ന കേരള ഹൗസ് വാങ്ങിയ കമ്മിറ്റിയുടെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ജോഷ്വാ ജോര്‍ജ് പാനലിന്റെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ് അനില്‍കുമാര്‍ ആറന്മുള, ഡോ. സാം ജോസഫ്, തോമസ് ഒലിയംകുന്നേല്‍, ബേബി മണക്കുന്നേല്‍, മാത്യു വി. മത്തായി എന്നിവരാണു.

ചുരുക്കത്തില്‍ ഇരു പാനലിന്റെയും പിന്നില്‍ പ്രഗത്ഭമതികണുള്ളത്. അതിനാല്‍ മത്സരം അത്യന്തം വാശിയില്‍ തന്നെ.

തിരഞ്ഞെടുപ്പ് വളരെ നല്ലരീതിയിലാണ് എല്ലാവര്‍ഷവും നടക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അതേപ്പറ്റി പിന്നൊരു തര്‍ക്കമോ വഴക്കോ സംഘടന പിളര്‍ത്തലോ ഒന്നും ഇവിടെനടക്കാറില്ല. വ്യക്തിപരമായ കടന്നാക്രമണങ്ങള്‍ ഒഴിവാക്കാന്‍ ഇലക്ഷന്‍ കമ്മീഷനും ജാഗ്രത കാട്ടുന്നു

പൊതുവെ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന ഒരു സംഘടനയാണ് മാഗ്.

(ബി. ജോണ്‍ കുന്തറയുടെ റിപ്പോര്‍ട്ടോടെ)
Join WhatsApp News
കോവാലൻ കോത്താഴം 2017-12-02 15:24:09
ഇത്ര ചുടാനാൽ  ചുമ്മാ  കുറച്ചു  ഐസ് വയ്ക്കു. ഇതെന്ന അമേരിക്കൻ പ്രസിഡന്റ്  എലെക്ഷൻ  ആണോ. ചുമ്മാ  ചില  പുങ്കൻ  പുങ്കതി  പാനൽകാർ  ഏറ്റു മുട്ടി  കീഴ്  ശാസം  വിടുന്നു .  ഒരു പാനെലിലും  ഇല്ലാത്ത  വരെ  വയ്യ ഒറ്റയാൻ  മാരായ വർ  വിജയിക്കണം. സൊ called  സ്ഥിരം  കുറ്റികൾ  തോക്കണം. ഇപ്പോഴും  ഇടിച്ചു  കയറുന്നവർ, സ്ഥിരം  സ്റ്റേജിൽ  കയറുന്നവർ,  സ്ഥിരം  വിളക്ക്  കത്തിക്കുന്നവർ  തോൽക്കണം. അത് ചെയ്തു,  ഇത് ചെയ്തു എന്ന്  പറഞ്ഞു  വീമ്പടിക്കുന്നവർ . ഫൊക്കാന  പ്രമുഖർ  ഫോമാ  പ്രമുഖർ  എല്ലാം  തോറ്റു  തൊപ്പിയിടണം.  പൊന്നാട പിടിച്ചു  വാങ്കുന്നവർ  എല്ലാം  സമാജത്തിനു  ശാപമാണ്. ലേഡീസ് നു  എന്താണ്  മത്സരമില്ലാത്തതു. അവരെ  എല്ലാര്ക്കും  പേടിയാണ്. എല്ലാം ഒരുതരം  പുങ്കത്തരമായ  നാടകം  തൻ . വലിയ  ചൂടായാൽ  ഈ കോവാലൻ  വന്നു  ഒന്ന്   തണുപ്പിക്കാം .  
Godfather 2017-12-02 17:40:51
കള്ളുകട, തുണിക്കട, റിയൽ എസ്റ്റേറ്റ്, ഗ്രോസറി,ഇൻഷ്വറൻസ്,  പള്ളി, അമ്പലം ഗ്രാനൈറ്റ് കട, ഗ്യാസ് എന്നിവ ഇല്ലെങ്കിൽ മലയാളി അസോസിയേഷൻ നിലനിൽക്കില്ല  കോവാലൻ കോത്താഴമെ. ഞങ്ങളാണ് അസോസിയേഷൻ , ഫോമ, ഫൊക്കാന കൂടാതെ എല്ലാ സാംസ്ക്കാരിക സംഘടനകളുടെയും അന്ന ദാതാവ് . അപ്പോൾ ഞങ്ങൾ പറയുന്നവർ മത്സരിക്കും പിന്മാറും കോവാലൻ കോത്താഴത്തിന് മനസ്സുണ്ടെങ്കിൽ വന്നിട്ട് വോട്ടു ചെയ്യുക .  പള്ളികളും അമ്പലങ്ങളൂം ഞങ്ങളുടെ മുന്നിൽ വണങ്ങുന്നു.  കൂടതൽ പൂരപ്പാട്ട് കേൾക്കേണ്ടയെങ്കിൽ സ്ഥലം വിട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക