Image

കാമ്പസ്‌ ലാംഗ്‌ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ ഏകദിന ധ്യാനം 16ന്‌

Published on 12 March, 2012
കാമ്പസ്‌ ലാംഗ്‌ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ ഏകദിന ധ്യാനം 16ന്‌
കാമ്പസ്‌ ലാംഗ്‌ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ ഈസ്റ്ററിനു ഒരുക്കമായുള്ള ഏകദിന ധ്യാനം മാര്‍ച്ച്‌ 16 ന്‌ (വെള്ളി) നടക്കും. ബണ്‌ ബാങ്ക്‌ സെന്റ്‌ കുത്‌ബാര്‍ട്ട്‌ പള്ളിയിലാണ്‌ ധ്യാനം നടക്കുക. ഫാ. കുര്യാക്കോസ്‌ പുന്നോലില്‍ വി.സി, ബ്രദര്‍ ജെയിംസ്‌ കുട്ടി ചമ്പക്കുളം എന്നിവര്‍ ധ്യാനത്തിന്‌ നേതൃത്വം നല്‍കും.

ധ്യാനത്തോടനുബന്ധിച്ച്‌ കുമ്പസാരത്തിനുള്ള അവസരം ഉണ്‌ടായിരിക്കും. രാവിലെ 11 ന്‌ തുടങ്ങി വൈകുന്നേരം എട്ടിന്‌ അവസാനിക്കുന്ന രീതിയിലാണ്‌ ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോസഫ്‌ വെമ്പാടാന്തറ 07865997974.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക