Image

സലീല്‍ എസ്‌ പരേഖ്‌: ഇന്‍ഫോസിസിന്‌ പുതിയ സിഇഒ

Published on 02 December, 2017
സലീല്‍ എസ്‌ പരേഖ്‌: ഇന്‍ഫോസിസിന്‌ പുതിയ സിഇഒ

ബെംഗളൂരു: ഇന്‍ഫോസിസിന്റെ പുതിയ സിഇഒയും മാനേജിങ്‌ ഡയറക്ടറുമായി സലീല്‍ എസ്‌ പരേഖിനെ നിയമിച്ചു. നിലവില്‍ കേപ്‌ജമിനിയുടെ എക്‌സിക്യൂട്ടിവ്‌ അംഗമായ പരേഖ്‌, 2018 ജനുവരിയില്‍ ഇന്‍ഫോസിസില്‍ ചുമതലയേല്‍ക്കും.

ബോംബെ ഐഐടിയില്‍ നിന്നും ഏറോനോട്ടിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദം നേടിയ പരേഖ്‌, കമ്പ്യൂട്ടര്‍ സയന്‍സിലും, മെക്കാനിക്കല്‍ എന്‍ജിനീയറിങിലും ബിരുദാനന്തര ബിരുദധാരിയുമാണ്‌. പുതിയ സിഇഒയ്‌ക്കായി ആഗോളതലത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ്‌ ഇന്‍ഫോസിസ്‌ നോമിനേഷന്‍ കമ്മിറ്റി സലീല്‍ എസ്‌ പരേഖിനെ തിരഞ്ഞെടുത്തത്‌.
 

ഉയര്‍ന്ന യോഗ്യതകളും, കരിയര്‍ റെക്കോഡുകളും സ്വന്തമാക്കിയ വ്യക്തിയാണ്‌ സലീല്‍ എസ്‌ പരേഖ്‌ എന്ന്‌ നോമിനേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസുംദര്‍ ഷാ പറഞ്ഞു. അദ്ദേഹം തന്നെയാകും ഇന്‍ഫോസിസിനെ നയിക്കാന്‍ കഴിയുന്ന വ്യക്തിയെന്ന്‌ തങ്ങള്‍ വിശ്വസിക്കുന്നതായും കിരണ്‍ വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക