Image

ലക്ഷദ്വീപില്‍ ആഞ്ഞടിച്ച്‌ ഓഖി; വിമാനത്താവളം വെള്ളത്തിനടിയില്‍

Published on 02 December, 2017
ലക്ഷദ്വീപില്‍ ആഞ്ഞടിച്ച്‌ ഓഖി; വിമാനത്താവളം വെള്ളത്തിനടിയില്‍


കോഴിക്കോട്‌ : ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ്‌ ശക്തമായി ആഞ്ഞടിക്കുകയാണ്‌. 135 കിലോമിറ്റര്‍ വേഗതയിലാണ്‌ കാറ്റ്വിുന്നത്‌. കനത്തമഴയില്‍ കല്‍പ്പേനി വിമാനത്താവളം വെള്ളത്തിനടിയിലായി. വീടുകളിലേക്ക്‌ വെള്ളം ഇരച്ചുകയറി. ശുദ്ധജലവിതരണം നിലച്ചു. വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതിവിതരണം നഷ്ടപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിനായി ഒവു കപ്പല്‍ കൂടി ലക്ഷദ്വീപിലേക്ക്‌ തിരിച്ചു.

കല്‍പ്പേനിയിലും മിനക്കോയിലും വന്‍ നാശനഷ്ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്‍പ്പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കാന്‍ പ്രദേശത്ത്‌ കടല്‍ കയറി. ദുരിതമേഖലയിലെ ജനങ്ങളെ സ്‌കൂളുകളിലേക്കു മാറ്റി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക