Image

യൂപിയില്‍ വോട്ടിംഗ് യന്ത്രത്തില്‍ ബിജെപി കൃത്രിമം കാണിച്ചു: മായാവതി

Published on 02 December, 2017
യൂപിയില്‍ വോട്ടിംഗ് യന്ത്രത്തില്‍ ബിജെപി കൃത്രിമം കാണിച്ചു: മായാവതി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ മായാവതി രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിരുന്ന വോട്ടിംഗ് യന്ത്രത്തില്‍ ബിജെപി കൃത്രിമം കാണിച്ചിരുന്നതായി മായാവതി ആരോപിച്ചു. ബാലറ്റ് പേപ്പറില്‍ വോട്ടിംഗ് നടത്തിയിരുന്നെങ്കില്‍ ബിജെപി പരാജയപ്പെടുമായിരുന്നു. ബിജെപിക്കാര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും മായാവതി പറഞ്ഞു.

ബിഎസ്പിയെ ബിജെപിക്കു പരാജയപ്പെടുത്താന്‍ സാധിക്കില്ല. ഇപ്പോഴും ബിഎസ്പി രണ്ടാം സ്ഥാനത്തുണ്ട്. ജനങ്ങള്‍ പാര്‍ട്ടിക്ക് ഒപ്പമുണ്ടെന്നും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ചരിത്ര വിജയം നേടുമെന്നും മായാവതി പറഞ്ഞു.

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രമം കാട്ടിയാണ് 2017 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തിയതെന്നു മായാവതി നേരത്തെ ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി വിജയിച്ചതിനു പിന്നാലെയാണ് പാര്‍ട്ടിക്കെതിരെ ആരോപണവുമായി മായാവതി രംഗത്തെത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക