Image

അലങ്കാര മത്സ്യങ്ങളെ ഇനി വളര്‍ത്താം, വില്‍ക്കാം; നിയന്ത്രണം കേന്ദ്രം പിന്‍വലിച്ചു

Published on 02 December, 2017
അലങ്കാര മത്സ്യങ്ങളെ ഇനി വളര്‍ത്താം, വില്‍ക്കാം; നിയന്ത്രണം കേന്ദ്രം പിന്‍വലിച്ചു

ന്യൂഡല്‍ഹി: അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും മത്സ്യങ്ങളുടെ പ്രദര്‍ശനം പാടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്. 

സാധാരണ അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ഫിഷ്, ബട്ടര്‍ഫ്‌ളൈ ഫിഷ്, ഏയ്ഞ്ചല്‍ ഫിഷ് എന്നിവയുള്‍പ്പടെ 158 മത്സ്യങ്ങള്‍ക്കാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഉത്തരവനുസരിച്ച് ഈ ഗണത്തില്‍ പെട്ട മീനുകളെ പിടിക്കാനോ, ചില്ലുഭരണികളില്‍ സൂക്ഷിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ലായിരുന്നു. ഇവയെ പ്രദര്‍ശനമേളകളില്‍ കൊണ്ടു വരുന്നതു പോലും കുറ്റകരമാണെന്നാണു ഉത്തരവില്‍ പറഞ്ഞിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക