Image

ഇന്ത്യ രേഖകള്‍ നല്‍കിയില്ല; നോര്‍വേയിലെ ഇന്ത്യന്‍ ദമ്പതികള്‍ക്ക്‌ കുഞ്ഞിനെ കൈമാറിയില്ല

Published on 12 March, 2012
ഇന്ത്യ രേഖകള്‍ നല്‍കിയില്ല; നോര്‍വേയിലെ ഇന്ത്യന്‍ ദമ്പതികള്‍ക്ക്‌ കുഞ്ഞിനെ കൈമാറിയില്ല
ഓസ്‌ലോ: ഇന്ത്യ ഗവണ്‍മെന്റ്‌ കുട്ടികളെ ഇന്ത്യയിലേക്ക്‌ മടക്കിക്കൊണ്‌ടുവരുന്നതിനാവശ്യമായ രേഖകള്‍ നല്‍കാഞ്ഞതിനാല്‍ നോര്‍വേ സര്‍ക്കാര്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക്‌ കുഞ്ഞിനെ നല്‍കിയില്ല. ഭക്ഷണം കൈകൊണ്‌ട്‌ വാരിക്കൊടുത്തതിന്റെ പേരില്‍ മക്കളെ നഷ്‌ടപ്പെട്ട നോര്‍വേയിലെ ഇന്ത്യന്‍ ദമ്പതികള്‍ക്ക്‌ ഇന്ത്യന്‍ സര്‍ക്കാരിന്റെ പീഡനവും.

രേഖകള്‍ മാര്‍ച്ചോടെ ഹാജരാക്കാതിരുന്നാല്‍ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണയില്‍ നിലനിര്‍ത്തുമെന്ന്‌ കാണിച്ച്‌ നോര്‍വേ സര്‍ക്കാര്‍ കത്തയച്ചു. മാര്‍ച്ച്‌ 23നാണ്‌ സ്റ്റാവന്‍ഗര്‍ ജില്ലാ കോടതി കേസ്‌ പരിഗണിക്കുന്നത്‌.

നോര്‍വേയിലെ ഇന്ത്യക്കാരായ സാഗരിക-അനുരൂപ്‌ ഭട്ടാചാര്യ ദമ്പതിമാരുടെ മക്കളെയാണ്‌ നോര്‍വേ സര്‍ക്കാരിന്റെ ചൈല്‍ഡ്‌ പ്രൊട്ടക്‌ഷന്‍ സര്‍വീസ്‌ അധികൃതര്‍ കഴിഞ്ഞ മേയ്‌ മുതല്‍ സംരക്ഷണം ഏറ്റെടുത്തത്‌.

കുട്ടികളെ കൂടെ കിടത്തി ഉറക്കിയതും ഭക്ഷണം കൈകൊണ്‌ട്‌ വാരിക്കൊടുത്തതുമാണ്‌ ഇവര്‍ ചെയ്‌ത കുറ്റം. ഇത്‌ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നുള്ള ദമ്പതിമാരുടെ വാദം നോര്‍വേ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഒടുവില്‍ നയതന്ത്ര തലത്തിലെ ഇടപെടലുകളെത്തുടര്‍ന്ന്‌ കുട്ടികളെ നോര്‍വേയിലുള്ള അമ്മാവനെ ഏല്‍പ്പിക്കാമെന്ന്‌ അധികൃതര്‍ സമ്മതിച്ചപ്പോഴാണ്‌ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക്‌ നയം ഇന്ത്യന്‍ ദമ്പതിമാരെ കഷ്‌ടത്തിലാക്കിയിരിക്കുന്നത്‌.
ഇന്ത്യ രേഖകള്‍ നല്‍കിയില്ല; നോര്‍വേയിലെ ഇന്ത്യന്‍ ദമ്പതികള്‍ക്ക്‌ കുഞ്ഞിനെ കൈമാറിയില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക