തിരുവനന്തപുരംന്മ ഓഖി ദുരന്തനിവാരണത്തില്‍ സര്‍ക്കാരിനു സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആശുപത്രിയില്‍ ചികില്‍സയിലുള്ള എല്ലാവരേയും കണ്ടു. ആരും പരാതിയൊന്നും പറഞ്ഞിട്ടില്ല. ചികില്‍സകള്‍ സുഗമമായി നടക്കുന്നു. കാലാവസ്ഥയില്‍ മാറ്റം വന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, കടകംപള്ളി സുരേന്ദ്രന്, ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, മെഡിക്കല്‍ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ് കുമാര്‍, എച്ച്ഡിഎസ് അംഗം ഡി.ആര്.അനില്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു.