Image

ഈ.മ.യൗവിന്റെ റിലീസ് നീട്ടിയതിന്റെ കാരണം വ്യക്തമാക്കി ലിജോ ജോസ് പല്ലിശേരി

Published on 02 December, 2017
ഈ.മ.യൗവിന്റെ റിലീസ് നീട്ടിയതിന്റെ കാരണം വ്യക്തമാക്കി ലിജോ ജോസ് പല്ലിശേരി

അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ഈ.മ.യൗ ഇന്നലെ തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. ഇതിന്റെ കാരണം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ലിജോ ജോസ് പല്ലിശേരി. ചിത്രത്തിന് പ്രിവ്യൂ ഷോയില്‍ ലഭിച്ച പ്രതികരണം പ്രതീക്ഷിച്ചതിനും ഏറെ മുകളിലായിരുന്നുവെന്നും അതിനാല്‍ ചിത്രം അര്‍ഹിക്കുന്ന ഒരു കണ്‍ട്രിവൈഡ് റിലീസും തിയറ്ററുകളും ലഭ്യമാകണമെന്ന കൂട്ടായ തീരുമാനത്തിലാണ് റിലീസ് നീട്ടിയതെന്ന് ലിജോ പറയുന്നു. പുതിയ തീയതി പിന്നീട് അറിയിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക