Image

കാസ്റ്റിംഗ് കൌച്ച് അറപ്പുളവാക്കുന്നതാണെന്ന് സല്‍മാന്‍ ഖാന്‍

Published on 02 December, 2017
കാസ്റ്റിംഗ് കൌച്ച് അറപ്പുളവാക്കുന്നതാണെന്ന് സല്‍മാന്‍ ഖാന്‍

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്‍ . അവസരം നല്‍കാം എന്ന് പ്രലോഭിച്ച് ഒരാളെ ചൂഷണം ചെയ്യുന്നത് തീര്‍ത്തും അറപ്പുളവാക്കുന്നതാണെന്ന് താരം പറഞ്ഞിരിക്കുന്നത്. അത്തരക്കാരെ നിയമത്തിന് മുന്നിലെത്തിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

താനും തന്റെ പിതാവും ഏറെക്കാലമായി ഈ രംഗത്തുള്ളവരാണെന്നും തങ്ങള്‍ക്ക് ഇതുവരെ അത്തരം അനുഭവങ്ങള്‍ ഉണ്ടാവുകയോ അത്തരം കാര്യങ്ങളെക്കുറിച്ച് കേട്ടിട്ടോ ഇല്ലെന്നും സല്‍മാന്‍ പറഞ്ഞു. കാണാന്‍ ഭംഗിയുള്ള സ്ത്രീയോ പുരുഷനേ ആണെങ്കില്‍ ആളുകള്‍ നിങ്ങളെ നോക്കുമെന്നും അതും ഹരാസ്‌മെന്റും തമ്മില്‍ വ്യത്യാസമുണ്ടെന്നും മസില്‍ മന്നന്‍ അഭിപ്രായപ്പെട്ടു.

ജോലി ലഭിക്കുന്നതിനായി കൂടെകിടക്കണം എന്ന് പറയുന്ന ആളുകള്‍ ഉണ്ടെങ്കില്‍ വെറുപ്പാണെന്നും അത്തരക്കാരെ പിടികൂടുവാന്‍ സഹായിക്കുമെന്നും സല്‍മാന്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക