Image

ഹിറ്റ്‌ലറുടെ ആത്മകഥയുടെ റീപ്രിന്റ്‌ കോടതി നിരോധിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 12 March, 2012
ഹിറ്റ്‌ലറുടെ ആത്മകഥയുടെ റീപ്രിന്റ്‌ കോടതി നിരോധിച്ചു
മ്യൂണിച്ച്‌: അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ ആത്മകഥ മൈന്‍ കാംപ്‌ഫ്‌ (മൈ സ്‌ട്രഗിള്‍/എന്റെ യുദ്ധം) പുന:പ്രസിദ്ധീകരിക്കുന്നത്‌ മ്യൂണിച്ച്‌ കോടതി തടഞ്ഞു. ആത്മകഥയുടെ ചില ഭാഗങ്ങള്‍ മാത്രം റീപ്രിന്റ്‌ ചെയ്യാനാണ്‌ ബ്രിട്ടീഷ്‌ പ്രസാധകന്‍ ഉദ്ദേശിച്ചിരുന്നത്‌. ഇതു പകര്‍പ്പവകാശത്തിന്റെ ലംഘനമാകുമെന്നു ചൂണ്‌ടിക്കാട്ടിയാണ്‌ നിരോധനം.

പുസ്‌തകത്തിലെ ഭാഗങ്ങള്‍ക്കൊപ്പം ചരിത്രകാരന്മാരുടെ വിശകലനങ്ങളും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു പീറ്റര്‍ മക്‌ഗീ. കോടതിയുടെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്‌ട്‌.
ഹിറ്റ്‌ലറുടെ ആത്മകഥയുടെ റീപ്രിന്റ്‌ കോടതി നിരോധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക