Image

അഭ്രപാളികളില്‍ 'അവര്‍ക്കൊപ്പം'; ആരാണ് ഈ 'അവര്‍ ' (ഷീലമോന്‍സ് മുരിക്കന്‍ )

Published on 03 December, 2017
അഭ്രപാളികളില്‍ 'അവര്‍ക്കൊപ്പം'; ആരാണ് ഈ 'അവര്‍ ' (ഷീലമോന്‍സ് മുരിക്കന്‍ )
(ഓരോ അമേരിക്കന്‍ മലയാളിയും കഥാപാത്രമാകുന്ന ആദ്യ മലയാള സിനിമ )

ന്യൂയോര്‍ക്ക്: ഒരു മലയാള സിനിമ കണ്ടിറങ്ങുമ്പോള്‍ ഒരു സാധാരണ പ്രേക്ഷകന് എന്തനുഭവമാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാല്‍...?
ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നങ്ങള്‍ക്ക് പിന്നാലെ മനസ്സിനെ ഒന്ന് പായിക്കാം ...,
അല്ലെങ്കില്‍ ഭാവനയുടെ മാസ്മരിക ലോകത്ത് ഒരു സുദീര്‍ഘ യാത്ര ...,
അതുമല്ലെങ്കില്‍ ആവര്‍ത്തിച്ചു പറഞ്ഞു നടക്കാന്‍ രാഷ്ട്രീയത്തിന്റെ വൃത്തിക്കെട്ട പിന്നാമ്പുറങ്ങളിലെ ദുര്‍ഗന്ധമുള്ള ഒരു പിടി ഡയലോഗുകള്‍ !
ഇതല്ലേ സത്യം ?

ഇവിടെയാണ് ' അവര്‍ക്കൊപ്പം ' പ്രസക്തമാവുന്നത് .ചില കാഴ്ചകള്‍ കണ്ണുകൊണ്ടല്ല , ഹൃദയം കൊണ്ടാണ് കാണേണ്ടത് എന്ന സന്ദേശമാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. മലയാള സിനിമ ലോകത്ത്
ഏറെ നാളുകള്‍ക്കു ശേഷമാണ് വ്യത്യസ്തമായ പ്രമേയത്തില്‍ ഇത്തരം ഒരു ചിത്രം ജനിക്കുന്നത്. പൂര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഏറെ പുതുമകളും പ്രത്യേകതകളും അവകാശപ്പെടുന്നു. ഓരോ അമേരിക്കന്‍ മലയാളിക്കും അഭിമാനം പകരും വിധം ഈ ദൃശ്യവിരുന്നിന്റെ എല്ലാ മേഖലകളിലും തന്നെ അമേരിക്കന്‍ പ്രവാസി മലയാളിയുടെ കലാസ്‌നേഹത്തിന്റെയും നൈപുണ്യത്തിന്റെയും കരുണയുടെയും കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് 

അമേരിക്കയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഐ. ടി. പ്രഫഷണലുമായ ഗണേഷ് നായര്‍ കഥയും സംവിധാനവും നിര്‍വഹിച്ചു സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുമ്പോള്‍, ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത് അമേരിക്കയിലെ പ്രവാസി മലയാളികളായ പ്രഗത്ഭ പ്രഫഷണലുകള്‍ തന്നെ. 

അമേരിക്കന്‍ മലയാളികള്‍ എന്നാല്‍ കേവലം ആഢംബരവും പൊങ്ങച്ചവും അല്ല , കലയെയും നാടിനെയും , ജീവിക്കുന്ന ദേശത്തെയും , താന്‍ ഉള്‍പ്പെടുന്ന സമൂഹത്തെയും ഒരുമിച്ചു കൊണ്ടുപോകുവാന്‍ പ്രയത്‌നിക്കുന്ന ഒരു വ്യക്തിത്വമാണ് എന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതോടൊപ്പം , 'ഭൂമിയിലെ പറുദീസ' എന്ന് വിളിക്കുന്ന ഈ പ്രവാസ ഭൂവില്‍ എത്തപ്പെട്ടവര്‍ നേരിടേണ്ടി വരുന്ന കഠിന സാഹചര്യങ്ങളും നിസ്സഹായവസ്ഥകളും ആദ്യമായി മറയില്ലാതെ അഭ്രപാളികളില്‍ പകര്‍ത്തിയിരിക്കുന്നു. 

ഇവിടുത്തെ നാല് വ്യത്യസ്ത കാലാവസ്ഥകളും മാറിമാറി വരുന്ന ജീവിത സാഹചര്യങ്ങളും, അമേരിക്ക ഇനിയും കണ്ടിട്ടില്ലാത്ത സിനിമ പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവം പ്രദാനം ചെയ്യുന്നു. 12 ഇഞ്ച് കനത്തില്‍ മഞ്ഞു മൂടിയ പ്രതികൂല കാലാവസ്ഥയിലും ജീവിക്കാന്‍ കഷ്ടപ്പെടുന്ന പ്രവാസ ജീവിതം ചിത്രീകരിച്ചിരിക്കുന്നതിനൊപ്പം അതി മനോഹരമായ പൂക്കാലവും നിറംമാറി ഇലകൊഴിയുന്ന ശിശിരവും കഥാഭാഗമായി തന്നെ ചിത്രീകരിക്കുന്നു. 

നിത്യദുഖത്തിലേയ്ക്കും നിരാശയിലേയ്ക്കും അറിഞ്ഞും അറിയാതെയും വീണുപോകുന്ന ചില മനുഷ്യരുടെ പച്ചയായ ജീവിതം ആണ് 'അവര്‍ക്കൊപ്പം ' നമ്മുടെ മുന്നില്‍ തുറന്നു കാട്ടുന്നത്. പ്രതീക്ഷകളും സ്വപ്നങ്ങളും നെറുകയില്‍ വച്ച് ജീവിതത്തിലേയ്ക്ക് കാലൂന്നുമ്പോള്‍ ആകസ്മീകമായി സംഭവിക്കുന്ന അപകടം ഒരു വ്യക്തിയില്‍ സൃഷ്ടിക്കുന്ന ശാരീരികവും തുടര്‍ന്നുണ്ടാകുന്ന മാനസീക വ്യതിയാനങ്ങളും അവര്‍ക്കൊപ്പം നിന്നുകൊണ്ട് അകകണ്ണുകള്‍ തുറന്നു സമൂഹത്തിനു മുന്‍പില്‍ സമര്‍പ്പിക്കുകയാണ് ഈ യുവ നവാഗത സിനിമ ശില്‍പ്പി .
Post Traumatic Stress Disorder (PTSD) അഥവാ മുറിവേറ്റോ അംഗവൈകല്യമോ സംഭവിക്കപ്പെട്ടത്തിനു ശേഷമുണ്ടാകുന്ന ദുരവസ്ഥ ഒരു വ്യക്തിയില്‍ വരുത്തുന്ന മാറ്റങ്ങളും തുടര്‍ന്ന് ആ വ്യക്തി നേരിടേണ്ടി വരുന്ന അനുഭവങ്ങളും അഭ്രപാളികളില്‍ പകര്‍ത്തുന്നതോടൊപ്പം ഇത്തരം നിര്‍ഭാഗ്യശാലികളെ എങ്ങനെ പരിഗണിക്കണമെന്നും TLC (Tender Love Care ) യിലൂടെ അവര്‍ സമൂഹത്തിന്റെ ഭാഗമാകുന്നത് എങ്ങനെ എന്നും 'അവര്‍ക്കൊപ്പം ' പ്രേക്ഷകരോട് പറയുന്നു. മാത്രമല്ല ഇത് ഒരു സാമൂഹ്യ വിഷയം ആകുന്നതും അതിന്റെ പരിണിത ഫലവും പ്രേക്ഷകരില്‍ ഞെട്ടല്‍ ഉളവാക്കുന്നു. മരുന്നുകളും തെറപ്പികളും പരാജയപ്പെടുന്നിടത്തു സ്‌നേഹവും സാമീപ്യവുംകൊണ്ട് ജീവിതത്തിലേയ്ക്ക് തിരികെ എത്തുന്ന കഥാപാത്രങ്ങളെ കണ്ട് പ്രേക്ഷകര്‍ വികാര നിര്‍ഭരരാകുന്നത് സ്വാഭാവികം മാത്രം .ഗണേഷ് നായരുടെ സംവിധാന മികവ് പലരംഗങ്ങളും അതീവ ഹൃദ്യമാക്കുന്നു.

ഇതിലെ ഓരോ കഥാപാത്രവും നമുക്കിടയില്‍ ജീവിക്കുന്നവരാണ്.പക്ഷെ പലപ്പോഴും നാം അവരെ അറിയാതെ പോകുന്നുവെന്ന യാഥാര്‍ഥ്യം ഈ ചിത്രം കാണുമ്പോള്‍ നാം തിരിച്ചറിയും. നേഴ്‌സ് കഥാപാത്രങ്ങളായി വരുന്ന റാണിയും റേച്ചലും നമ്മുടെ വീട്ടിലെ അമ്മയോ സഹോദരിയോ ഭാര്യയോ സുഹൃത്തോ ഒക്കെയാണ്. അല്‍പ്പം കൂടുതല്‍ സേവന വേതനം കൈപ്പറ്റുന്ന ഒരു വിഭാഗം എന്ന നിലയില്‍ നേഴ്സുമാരെ അസൂയയോടെ കാണുന്നവര്‍ക്കു ഒരു മറുപടി കൂടിയാണ് ഈ ചിത്രം. തൊഴില്‍ മേഖലയില്‍ മുഴുവന്‍ സമയവും മറ്റുള്ളവര്‍ക്ക് സന്തോഷവും സാന്ത്വനവും സമാധാനവും പ്രദാനം ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് , ഭൂമിയിലെ മാലാഖമാര്‍ എന്ന് വാഴ്ത്തുന്ന നേഴ്സുമാര്‍ .പക്ഷേ അവര്‍ നിത്യജീവിതത്തില്‍ സ്വന്തം കുടുംബങ്ങളില്‍ നേരിടേണ്ടിവന്നവരുന്ന  പ്രശ്‌നങ്ങള്‍, പ്രയാസങ്ങള്‍, പ്രതിസന്ധികള്‍ , മാനസീക അവസ്ഥ എന്നിവമൂലം ഒരു നിമിഷം ഇതിന്റെ ആഘാതം തൊഴില്‍ മേഖലയില്‍ പ്രതിഫലിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ദുരവസ്ഥ 'അവര്‍ക്കൊപ്പം ' ഒരു നോവായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ കാഴ്ചവയ്ക്കുന്നു . 

അമേരിക്കയില്‍ ആദ്യമായി കുടിയേറിയ മൂന്നു കുടുംബങ്ങളിലുണ്ടായ സംഭവവി കാസങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഇവിടെ ചിത്രീകരിച്ചിരിക്കുന്ന കുടുംബങ്ങളിലൂടെ ഓരോ പ്രവാസി കുടുംബതിന്റെയും ബുദ്ധിമുട്ടുകള്‍ മലയാളി പ്രേക്ഷകര്‍ക്ക് നേരിട്ട് മനസ്സിലാകുന്നു .
സാമ്പത്തീക ലാഭം ലക്ഷ്യംവച്ചല്ല ഈ സിനിമ നിര്‍മ്മാണത്തിന് ഒരുങ്ങിയതെന്ന് ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍ എടുത്തു പറയുന്നു. Prevention is better than cure (അസുഖം വരുന്നതിന് മുന്‍പ് അതിനെ ചെറുക്കുക അല്ലെങ്കില്‍ അസുഖം വരുന്നതിനു ശേഷം ചികിത്സിപ്പിക്കുന്നതിനേക്കാളും നല്ലത് അത് വരുന്നത് തടയുകയാണല്ലോ .സിനിമയുടെ ഗൂഢോദ്ദേശം ഈ ബോധവത്ക്കരണം തന്നെ എന്ന് കഥാകൃത്തും സംവിധായകനുമായ ഗണേഷ്‌നായര്‍ പറയുന്നു.

സിനിമയുടെ മറ്റൊരു പ്രത്യേകത അഭിനേതാക്കളെ തെരെഞ്ഞെടുത്തിരിക്കുന്നതിലാണ്. അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളുംഅണിനിരക്കുന്നു. അഭിനയിക്കുകയായിരുന്നില്ല, മുന്നില്‍ക്കണ്ട നിസ്സഹായാരായ പച്ചമനുഷ്യരായി മാറുകയായിരുന്നു എന്ന് മാത്രമാണ് അഭിനേതാക്കള്‍ അഭിപ്രായപ്പെടുന്നത്. അനിത ഫിലിപ്പ് , സോഫി കോശി , ബെന്‍ ജോണ്‍ , ഡോ . ടോണി പരുത്തിപ്പാറ എന്നിവര്‍ പ്രമുഖ കഥാപാത്രങ്ങളെ അവിസ്മരണീയ മാക്കുന്നു. ഇവര്‍ക്കൊപ്പം മറ്റു പുതുമുഖങ്ങളും സിനമയ്ക്കു നിറം പകരുന്നു. അമേരിക്കയില്‍ ഋഷി മീഡിയയുമായി സഹകരിച്ചാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. ഇതിലെ മനോഹരമായ അഞ്ചു ഗാനങ്ങളും തീര്‍ച്ചയായും സംഗീത ആസ്വാദകര്‍ക്ക് ഒരു വിരുന്നാകും എന്ന് പ്രത്യാശിക്കുന്നു.

ഗണേഷ് നായരുടെ ഈ കഥ, കലാമൂല്യമുള്ള തിരക്കഥ ആക്കിയിരിക്കുന്നത് അജിത് എന്‍.നായര്‍ ആണ് . നിഷാന്ത് ഗോപി ,അജിത് നായര്‍, അവിനാശ് നായര്‍ എന്നിവരുടെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ഗിരിസൂര്യ ഈണം നല്‍കി. ജ്യോത്സന , ജാസി ഗിഫ്റ്റ് , ബിജു നാരായണന്‍, നജിം അന്‍ഷാദ് , കാര്‍ത്തിക ഷാജി , ഗിരി സൂര്യ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് . അമേരിക്കന്‍ പ്രവാസി മലയാളികളായ കൊച്ചുണ്ണി ഇളവന്‍ മഠം (എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ) ലിന്‍സെന്റ് റാഫേല്‍ (എഡിറ്റിംഗ് ) ഷാജന്‍ ജോര്‍ജ് , പ്രവീണ്‍കുമാര്‍ (അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ) ബിന്ദ്യ ശബരീനാഥ് , മനോജ് നമ്പ്യാര്‍ (ഡയറക്ടര്‍ ഫോട്ടോഗ്രാഫി ) എന്നിവര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ പ്രമുഖരാണ് . 
 അവര്‍ക്കൊപ്പത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ മുണ്ടാടനൊപ്പം റെജി ഫിലിപ് ,എബി ജോണ്‍ ഡേവിഡ് എന്നിവരാണ് .പാര്‍ത്ഥസാരഥി പിള്ള (കാസ്റ്റിങ് ഡയറക്ടര്‍ ) ജയരാജ് ഋഷികേശന്‍ നായര്‍ തുടങ്ങി ഒട്ടനവധി പ്രതിഭകള്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ കലാപാടവം തെളിയിച്ചിരിക്കുന്നു.

ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പിന്തുണയും സേവനവും നല്‍കിയവര്‍ അനവധിയാണ് . വിനോദ് കെആര്‍കെ , രമേശ് എം ചാനല്‍ ,എബിസണ്‍ എബ്രഹാം , ബിജു ഓമല്ലൂര്‍, അരവിന്ദ് ജി. പദ്മനാഭന്‍ , സുരേന്ദ്രന്‍ നായര്‍ , ഗിരീഷ് നായര്‍, വില്‍സണ്‍ ഡാനിയേല്‍ ,കുമ്പളത്തു പദ്മകുമാര്‍ , ഗോപന്‍ ജി.നായര്‍, ഡോ .പദ്മജ പ്രേം , ഡോ . രാമചന്ദ്രന്‍ , ഡോ .ഫ്രാന്‍സിസ് ക്‌ളമന്റ് , അപ്പുക്കുട്ടന്‍ പിള്ള ,ജനാര്‍ദ്ദനന്‍ തോപ്പില്‍ എന്നിവരുടെ പേരുകള്‍ എടുത്തു പറയേണ്ടതുണ്ട്. ശ്രുതിലയ ബാന്‍ഡ് ചിക്കാഗോ ചിത്രത്തില്‍ ഭാഗമാകുന്നു .

ഹാപ്പി റൂബിസ് സിനിമയാണ് 'അവര്‍ക്കൊപ്പം ' തീയറ്ററുകളില്‍ എത്തിക്കുന്നത് . ഡിസംബര്‍ ആദ്യവാരം ലോകവ്യാപകമായി റിലീസ് ചെയ്യുന്ന സിനിമ ഇന്ത്യയിലും അമേരിക്ക ,ഓസ്ട്രേലിയ ,ഇംഗ്ലണ്ട് , അയര്‍ലന്‍ഡ് , ന്യൂസിലാന്‍ഡ് , ജര്‍മ്മനി , കാനഡ തുടങ്ങി ഒമ്പതോളം വിദേശരാജ്യങ്ങളില്‍ ഒരേ സമയം ചിത്രം റിലീസ് ചെയ്യുന്നു.

എല്ലാ മാന്യ പ്രേക്ഷകരെയും ആസ്വാദനത്തിനും അഭിപ്രായം അറിയിക്കുന്നതിനും തീയറ്ററിലേയ്ക്ക് സവിനയം തീയറ്ററുകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
അഭ്രപാളികളില്‍ 'അവര്‍ക്കൊപ്പം'; ആരാണ് ഈ 'അവര്‍ ' (ഷീലമോന്‍സ് മുരിക്കന്‍ )അഭ്രപാളികളില്‍ 'അവര്‍ക്കൊപ്പം'; ആരാണ് ഈ 'അവര്‍ ' (ഷീലമോന്‍സ് മുരിക്കന്‍ )അഭ്രപാളികളില്‍ 'അവര്‍ക്കൊപ്പം'; ആരാണ് ഈ 'അവര്‍ ' (ഷീലമോന്‍സ് മുരിക്കന്‍ )അഭ്രപാളികളില്‍ 'അവര്‍ക്കൊപ്പം'; ആരാണ് ഈ 'അവര്‍ ' (ഷീലമോന്‍സ് മുരിക്കന്‍ )അഭ്രപാളികളില്‍ 'അവര്‍ക്കൊപ്പം'; ആരാണ് ഈ 'അവര്‍ ' (ഷീലമോന്‍സ് മുരിക്കന്‍ )അഭ്രപാളികളില്‍ 'അവര്‍ക്കൊപ്പം'; ആരാണ് ഈ 'അവര്‍ ' (ഷീലമോന്‍സ് മുരിക്കന്‍ )
Join WhatsApp News
keerikaadan jose 2017-12-04 11:47:03
It would be great if people stop copying other peoples ideas and wasting public's time and money. 
Kirukkan Vinod 2017-12-05 17:13:26
Agree with keerikadan. I think we should avoid these types of news to promote someone because we dont know anything about this cenema until the cenema is released. paid media is a curse to the society.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക