Image

കോഹ്‌ലിക്ക്‌ വീണ്ടും ഇരട്ട സെഞ്ച്വറി

Published on 03 December, 2017
കോഹ്‌ലിക്ക്‌ വീണ്ടും ഇരട്ട സെഞ്ച്വറി


ന്യൂഡല്‍ഹി : വെടിക്കെട്ട്‌ ബാറ്റിംഗിലൂടെ ശ്രീലങ്കക്കെതിരെ വീണ്ടും ഡബിള്‍ സെഞ്ച്വറി നേടി ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌ലി. മൂന്നാം ടെസ്റ്റിലാണ്‌ കോഹ്‌ലി പരമ്പരയിലെ തന്റെ രണ്ടാം ഇരട്ട സെഞ്ച്വറി നേടുകയുണ്ടായത്‌. 238 പന്തില്‍ നിന്നുമാണ്‌ കോഹ്‌ലി 200 റണ്‍സെടുത്തത്‌. തുടര്‍ച്ചയായി രണ്ടാമത്തെയും ടെസ്റ്റ്‌ കരിയറില്‍ ആറാമത്തെയും ഇരട്ടസെഞ്ച്വറിയാണ്‌ കോഹ്‌ലി ഫിറോസ്‌ ഷാ കോട്‌ലയില്‍ പൂര്‍ത്തിയാക്കിയത്‌.

രണ്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 371 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്‌ തുടങ്ങിയ ഇന്ത്യ വേഗത്തില്‍ 100 റണ്‍സ്‌ പിന്നിട്ടു.ടോസ്‌ നേടി ബാറ്റിങ്‌ തിരഞ്ഞെടുത്ത ഇന്ത്യക്ക്‌ 42 റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ്‌ നഷ്ടപ്പെട്ടിരുന്നു. 23 റണ്‍സെടുത്ത ശിഖര്‍ ധവാനെ പെരേര പുറത്താക്കുകയായിരുന്നു. പിന്നീട്‌ ചേതേശ്വര്‍ പൂജാരയും ക്രീസ്‌ വിട്ടു. 23 റണ്‍സ്‌ തന്നെയായിരുന്നു പൂജാരയുടെയും സമ്പാദ്യം.

അതേസമയം, ഏഴു വിക്കറ്റിന്‌ 536 റണ്‍സെടുത്തു നില്‍ക്കെ ഇന്ത്യ ഇന്നിങ്‌സ്‌ ഡിക്ലയര്‍ ചെയ്‌തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക