Image

വാഷിംഗ്ടണില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍; യുണൈറ്റഡ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് യു.എസ്.എ സെമിനാര്‍ നടത്തി

Published on 03 December, 2017
വാഷിംഗ്ടണില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍; യുണൈറ്റഡ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് യു.എസ്.എ സെമിനാര്‍ നടത്തി
ന്യൂയോര്‍ക്ക്: യുണൈറ്റഡ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് സെമിനാര്‍ നടത്തി.

ഇന്ത്യയിലും മറ്റു ഇതര രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തില്‍പ്പെട്ടവരെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും, വാഷിംഗ്ടണില്‍ ഗവണ്‍മെന്റ് പോളിസി മേക്കിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകളിലും, ഭരണ നയതന്ത്രജ്ഞരുടെ ഓഫീസുകളിലും ഇന്റേണ്‍ഷിപ്പ് സാധ്യതകള്‍ മലയാളികളുടെ തലമുറകള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും, അതിന്റെ നേട്ടങ്ങളെക്കുറിച്ചും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജോണ്‍ പ്രഭുദാസും, സെന്റര്‍ ഫോര്‍ ഫെയ്ത്ത് ബേസ്ഡ് ആന്‍ഡ് നെയ്ബര്‍ഹുഡ് പാര്‍ട്ട്ണര്‍ഷിപ്പ് പ്രോഗ്രാം സ്‌പെഷലിസ്റ്റ് ഡോ. ബെന്‍ ഓഡല്‍ തുടങ്ങിയവര്‍ സംസാരിക്കുകയുണ്ടായി.

നിയമനിര്‍മാണ മേഖലകളിലും നയതന്ത്രമേഖലകളിലും മലയാളി യുവജനങ്ങള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇടയായാല്‍, തുടര്‍ന്ന് ഈ മേഖലകളില്‍ ജോലിസാധ്യതകള്‍ ലഭ്യമാകാന്‍ പരിഗണന ലഭ്യമാകുകയും, നമ്മുടേതായ പല വിഷയങ്ങളും ഭരണതലത്തിലുള്ളവരെ ബോധ്യപ്പെടാത്താനും, നമ്മുടെ കമ്യൂണിറ്റിയുടെ പൊതു താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ നല്ല സ്വാധീനം ചെലുത്തുവാന്‍ ഇടയാക്കുമെന്നും ഉള്ളതിനാല്‍, യുവജനങ്ങളെ പ്രോത്സാഹാപ്പിക്കുവാന്‍ ഏവരും പരിശ്രമിക്കണമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം കൊടിക്കുന്നില്‍ സുരേഷും ഈ സെമിനാറില്‍ സംസാരിക്കുകയുണ്ടായി. മതപീഡനങ്ങള്‍ക്ക് ഇന്ത്യയില്‍ അറുതിവരണമെങ്കില്‍ ഒരു ഭരണമാറ്റംകൊണ്ടു മാത്രമേ സാധ്യമാകുകയുള്ളുവെന്നും ന്യൂനപക്ഷ പീഡനത്തിനെതിരായി സംസാരിച്ചതുകൊണ്ടു തന്നെ അകാരണമായി രണ്ടു തവണ സസ്‌പെന്‍ഡ് ചെയ്തയായും ഇദ്ദേഹം പറഞ്ഞു. ഇന്നത്തെ ഇന്ത്യയിലെ ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരേയുള്ള മതപീഡനങ്ങള്‍ അധികനാള്‍ തുടര്‍ന്നു പോകുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ വിവിധ ക്രിസ്തീയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്റേണ്‍ഷിപ്പ് അവസരങ്ങളെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ളവര്‍ ഫാ. ജോണ്‍ തോമസ് 516 996 4887, റവ വില്‍സണ്‍ ജോസ് ജോര്‍ജ് 516 660 1188, ജോര്‍ജ് ഏബ്രഹാം 917 544 4137 തുടങ്ങിയവരുമായോ, പ്രഭു ദാസുമായോ ബന്ധപ്പെടുക.

വാഷിംഗ്ടണില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍; യുണൈറ്റഡ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് യു.എസ്.എ സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക