Image

നടി ആക്രമിക്കപ്പെട്ട കേസ് ; കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് പൊലീസ്

Published on 03 December, 2017
നടി ആക്രമിക്കപ്പെട്ട കേസ് ; കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് പൊലീസ്

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരായ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ പൊലീസ് കോടതിയില്‍ വിശദീകരണം നല്‍കി. ദിലീപിനെതിരായ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ദിലീപിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും പൊലീസ് കോടതിയോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ നേരത്തെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇക്കാര്യം ചോദ്യം ചെയ്താണ് നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക