Image

മതങ്ങള്‍ തന്റെ ജീവിതത്തിലപ്രസക്തമെന്ന് നടി ലെന

Published on 03 December, 2017
മതങ്ങള്‍ തന്റെ ജീവിതത്തിലപ്രസക്തമെന്ന് നടി ലെന

താന്‍ മതങ്ങളില്‍ വിശ്വാസിക്കുന്നില്ലെന്നും എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും നടി ലെന. ജീവിതത്തില്‍ മതങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് തോന്നിയിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നു. ‘എന്റെ മാതാപിതാക്കളും അനുജത്തിയും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ജീവിക്കുന്നവരുമാണ്. ഞങ്ങളുടെ കുടുംബത്തില്‍ എല്ലാ മതങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ മതങ്ങള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും പ്രസക്തിയുള്ളതായി തോന്നുന്നില്ല’ ലെന പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈശ്വരന്‍ മതം വിശ്വാസം ഇതേക്കുറിച്ച് ലെന എന്തുപറയുന്നു എന്ന ചോദ്യത്തിനാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്.

‘എനിക്ക് മതങ്ങളില്‍ വിശ്വാസമില്ല. പക്ഷേ ദൈവത്തില്‍ വിശ്വാസമുണ്ട്. എന്റെ അച്ഛന്‍ നായരാണ്. അമ്മ കാത്തലിക്കും. അനിയത്തി മുസ്ലിമാണ്.

ഞങ്ങളുടെ ഫാമിലിയില്‍തന്നെ എല്ലാ മതങ്ങളുമുണ്ട്. ഇവരെല്ലാവരും ഒരേപോലെ എനിക്കിഷ്ടമുള്ളവരുമാണ്. എന്നാലും പണ്ടുതൊട്ടേ മതത്തിന് ഒരു പ്രസക്തിയുമുണ്ടെന്ന് തോന്നിയിട്ടില്ല’.ലെന പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക