Image

ഞാന്‍ മാമയാണെങ്കില്‍ വലിയ മാമയാണ് ജെയിംസ് കാമറൂണ്‍ ; സംവിധായകന്‍ നന്ദു

Published on 03 December, 2017
ഞാന്‍ മാമയാണെങ്കില്‍ വലിയ മാമയാണ് ജെയിംസ് കാമറൂണ്‍ ; സംവിധായകന്‍ നന്ദു

സിനിമയെ വെല്ലുന്ന തരത്തില്‍ ഉദ്വേഗഭരിതമായിരുന്നു ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ചിമ്പുവിന്റെയും റൊമാന്‍സിന്റ ഭൂതകാലം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ചിമ്പു സംവിധാനം ചെയ്ത് നായകനായെത്തിയ വല്ലവന്റെ സഹ സംവിധായകന്‍ നന്ദുവാണ് ഇതുസംബന്ധിച്ച ഒരു തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. ഞാന്‍ നയന്‍താരയുടെയും ചിമ്ബുവിന്റെയും മാമയാണോ എന്ന ചോദ്യം നിരാശാജനകമാണ്. എന്നാല്‍, ഒരു തരത്തില്‍ പറഞ്ഞാല്‍ അത് സത്യമാണ്. എനിക്ക് തോന്നുന്നത് എല്ലാ സംവിധായകരും മാമമാര്‍ തന്നെയാണ്. കാരണം എല്ലാ സിനിമകളിലും സംവിധായകന്‍ ഒരു നായകനെയും നായികയെും സൃഷ്ടിക്കുന്നു. എന്നിട്ട് അവരെ ഒന്നിച്ച് കൊണ്ടുവരും. ഒരു നല്ല സിനിമയിലെ നല്ല മാമ ഒരു നല്ല സംവിധായകനുമാവും. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മാമ ജെയിംസ് കാമറൂണാണ്.

കാരണം അദ്ദേഹം ടൈറ്റാനിക്ക് ഉണ്ടാക്കി. അതുകൊണ്ട് ചിമ്ബുവിന്റെയും നയന്‍താരയുടെയും മാമയാണോ എന്ന ചോദ്യത്തെ ഞാന്‍ തെറ്റിദ്ധരിക്കുന്നില്ലഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നന്ദു പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക